- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാസായും ക്ലസായും തല; വീഡിയോ എടുക്കാൻ ശ്രമിച്ച യുവാവിനോട് എടുക്കരുതെന്ന് അപേക്ഷിച്ച് അജിത്ത്; താരത്തിന്റെ പ്രതികരണം സോഷ്യൽ മീഡിയയിൽ ഹിറ്റ്
തമിഴകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് തല അജിത്. പക്ഷേ ഫാൻസ് അസോസിയേഷൻ പിരിച്ചുവിട്ടും ആരാധകരെ ഞെട്ടിച്ച താരവും കൂടിയാണ് അദ്ദേഹം. അതേസമയം ആരാധകരോടും സിനിമക്കാരോടും ഒരുപോലെ വിനയത്തോടെ പെരുമാറാനും അജിത് ശ്രമിക്കാറുണ്ട്. അജിത്തിന്റെ ലാളിത്യമാർന്ന ജീവിതശൈലിയും ആരാധകർക്കിടയിൽ ചർച്ചയാണ്. അജിത്ത് ഉപയോഗിക്കുന്ന ഫോണിനെ കുറിച്ചുള്ള വാർത്ത കഴിഞ്ഞ ദിവസം ചർച്ചയായിരുന്നു. ഒരു ആരാധകനോട് അജിത് സംസാരിക്കുന്നതാണ് ഇപ്പോൾ വാർത്തയാകുന്നത്. ഒരു സ്‌കൂളിൽ എത്തിയതായിരുന്നു അജിത്. ഒരു ആരാധകൻ അപ്പോൾ വീഡിയോ എടുക്കാൻ ശ്രമിച്ചു. എന്നാൽ വളരെ സാധാരണമായ രീതിയിലായിരുന്നു അജിത്തിന്റെ പ്രതികരണം. തമ്പീ, ദയവായി ക്യാമറ ഓഫ് ചെയ്യൂ,. സ്‌കൂളിൽ ഫോൺ ഉപയോഗിക്കുന്നത് മറ്റുള്ളവർക്ക് ബുദ്ധിമുട്ടാകും എന്നായിരുന്നു അജിത് പറഞ്ഞത്. ഭക്ഷണം കഴിച്ചോ എന്ന് അന്വേഷിക്കുകയും ചെയ്തു. വീരം', 'വേഗം', 'വേതാളം' എന്നീ ചിത്രങ്ങൾക്കു ശേഷം സംവിധായകൻ ശിവ അജിത്തിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് 'വിശ്വാസം'. കഴിഞ്ഞ മൂന്നു ചിത്രങ്ങളും ബോക്‌സ് ഓഫീസിൽ തര
തമിഴകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് തല അജിത്. പക്ഷേ ഫാൻസ് അസോസിയേഷൻ പിരിച്ചുവിട്ടും ആരാധകരെ ഞെട്ടിച്ച താരവും കൂടിയാണ് അദ്ദേഹം. അതേസമയം ആരാധകരോടും സിനിമക്കാരോടും ഒരുപോലെ വിനയത്തോടെ പെരുമാറാനും അജിത് ശ്രമിക്കാറുണ്ട്. അജിത്തിന്റെ ലാളിത്യമാർന്ന ജീവിതശൈലിയും ആരാധകർക്കിടയിൽ ചർച്ചയാണ്. അജിത്ത് ഉപയോഗിക്കുന്ന ഫോണിനെ കുറിച്ചുള്ള വാർത്ത കഴിഞ്ഞ ദിവസം ചർച്ചയായിരുന്നു. ഒരു ആരാധകനോട് അജിത് സംസാരിക്കുന്നതാണ് ഇപ്പോൾ വാർത്തയാകുന്നത്.
ഒരു സ്‌കൂളിൽ എത്തിയതായിരുന്നു അജിത്. ഒരു ആരാധകൻ അപ്പോൾ വീഡിയോ എടുക്കാൻ ശ്രമിച്ചു. എന്നാൽ വളരെ സാധാരണമായ രീതിയിലായിരുന്നു അജിത്തിന്റെ പ്രതികരണം. തമ്പീ, ദയവായി ക്യാമറ ഓഫ് ചെയ്യൂ,. സ്‌കൂളിൽ ഫോൺ ഉപയോഗിക്കുന്നത് മറ്റുള്ളവർക്ക് ബുദ്ധിമുട്ടാകും എന്നായിരുന്നു അജിത് പറഞ്ഞത്. ഭക്ഷണം കഴിച്ചോ എന്ന് അന്വേഷിക്കുകയും ചെയ്തു.
വീരം', 'വേഗം', 'വേതാളം' എന്നീ ചിത്രങ്ങൾക്കു ശേഷം സംവിധായകൻ ശിവ അജിത്തിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് 'വിശ്വാസം'. കഴിഞ്ഞ മൂന്നു ചിത്രങ്ങളും ബോക്‌സ് ഓഫീസിൽ തരംഗം സൃഷ്ടിച്ചതിനാൽ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ പുതിയ ചിത്രത്തിനായി കാത്തിരിക്കുന്നത്.
'വിശ്വാസ'ത്തിൽ അജിത് ഇരട്ടവേഷത്തിലാണ് എത്തുന്നതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. നയൻതാരയാണ് ചിത്രത്തിലെ നായിക. 'ബില്ല', 'ആരംഭം', 'അയേഗൻ' എന്നീ ചിത്രങ്ങൾക്കു ശേഷം അജിത്തും നയൻതാരയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് വിശ്വാസം. ഈ ചിത്രത്തിനായി നയൻതാര മറ്റു ചിത്രങ്ങളുടെ ഡേറ്റുകൾ വരെ അഡ്ജസ്റ്റ് ചെയ്തിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അജിത്തിനോടുള്ള ബഹുമാനംകൊണ്ട് കഥ പോലും കേൾക്കാതെയാണ് നയൻതാര സിനിമ ചെയ്യാൻ തയ്യാറായത് എന്നും വാർത്തകൾ ഉണ്ടായിരുന്നു.
നിരവധി ഷൂട്ടിങ് ആക്ഷൻ രംഗങ്ങൾ ചിത്രത്തിലുണ്ട്. ചിത്രത്തിനായി ചെന്നൈ റൈഫിൾ ക്ലബിൽ അജിത് ഷൂട്ടിംഗിൽ പരിശീലനം നേടിയിരുന്നു. അതേസമയം മധുര സ്വദേശിയായ കഥാപാത്രമായും അജിത് ചിത്രത്തിലുണ്ടാകും എന്നും റിപ്പോർട്ടുണ്ട്. വിശ്വാസത്തിൽ അജിത് ഒരു പാട്ടും ആലപിക്കുന്നുണ്ട്.
അതേസമയം നോക്കിയയുടെ സാധാരണ മോഡൽ ഫോൺ ആണ് അജിത് ഉപയോഗിക്കുന്നത് എന്നാണ് സിനിമക്കാർ പറയുന്നത്. വിശ്വാസം എന്ന പുതിയ സിനിമയുടെ പ്രൊഡക്ഷൻ മാനേജർ ഉപയോഗിക്കുന്നത് വില കൂടിയ ഐഫോണാണ്. എന്തുകൊണ്ടാണ് സാധാര ഫോൺ ഉപയോഗിക്കുന്നതെന്ന് ചോദിച്ചപ്പോൾ തനിക്ക് അതിന്റെ ആവശ്യമില്ലെന്നും പ്രൊഡക്ഷൻ ജോലികൾക്ക് സ്മാർട് ഫോൺ ആവശ്യമാണെന്നുമായിരുന്നു അജിത് മാനേജരോട് പറഞ്ഞത്.