- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിശ്വാസത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയെത്തിയ തല അജിത്ത് ശാലിനിക്കും മക്കൾക്കുമൊപ്പം അവധിയാഘോഷത്തിൽ; ഗോവയിലെത്തിയ താരകുടുംബത്തിന്റെ വീഡിയോയും ഫോട്ടോകളും ഏറ്റെടുത്ത് ആരാധകർ
തമിഴകത്തിന്റെ 'തല'അജിത്ത് ഏറ്റവും പുതിയതായി പുറത്തിറങ്ങാനൊരുങ്ങുന്ന ചിത്രമാണ് വിശ്വാസം. വീരം, വേതാളം, വിവേകം എന്നിവയ്ക്ക് ശേഷം അജിത്തും സംവിധായകൻ ശിവയും ഒന്നിക്കുന്ന ചിത്രമാണിത്. നയൻതാരയാണ് നായിക. അജിത് നയൻതാര കൂട്ടുകെട്ട് കൊണ്ട് തന്നെ ചിത്രം ഇതിനോടകം തന്നെ വാര്ത്തയിൽ ഇടംപിടിച്ചുകഴിഞ്ഞതാണ്. പൊങ്കലിന് റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ ജോലികൾ പൂർത്തിയാക്കിയ നടൻ ഇപ്പോൾ കുടുംബത്തിനൊപ്പം അവധിയാഘോഷത്തിലാണ്. ഭാര്യ ശാലിനിക്കും മക്കൾക്കുമൊപ്പം യാത്രപോയ താരത്തിന്റെ വീഡിയോയും ഫോട്ടോകളും ആണ് സോഷ്യൽമീഡിയ വഴി പ്രചരിക്കുന്നത്.കുടുംബവുമൊത്ത് അവധി ആഘോഷിക്കാൻ താരം ഗോവയിലേക്കാണ് തിരിച്ചത്. ശാലിനിക്കും മക്കളായ അനൗഷ്‌കയ്ക്കും അദ്വിക്കിനും ഒപ്പം ഗോവയിലേക്ക് തിരിക്കുന്ന വീഡിയോയും പ്രചരിക്കുന്നുണ്ട്. മടങ്ങിയെത്തിയ ശേഷം നടൻ ധീരൻ അധികാരം ഒൺട്രിലൂടെ ശ്രദ്ധേയനായ എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കും.തമിഴ്‌നാട്ടിലെ ഒരു ഉൾഗ്രാമത്തിൽ നടക്കുന്ന കഥയാണ് വിശ്വാസം പറയുന്നത്. റോബോ ശങ്കർ, യോഗി ബാബു, തമ്പി രാമ
തമിഴകത്തിന്റെ 'തല'അജിത്ത് ഏറ്റവും പുതിയതായി പുറത്തിറങ്ങാനൊരുങ്ങുന്ന ചിത്രമാണ് വിശ്വാസം. വീരം, വേതാളം, വിവേകം എന്നിവയ്ക്ക് ശേഷം അജിത്തും സംവിധായകൻ ശിവയും ഒന്നിക്കുന്ന ചിത്രമാണിത്. നയൻതാരയാണ് നായിക. അജിത് നയൻതാര കൂട്ടുകെട്ട് കൊണ്ട് തന്നെ ചിത്രം ഇതിനോടകം തന്നെ വാര്ത്തയിൽ ഇടംപിടിച്ചുകഴിഞ്ഞതാണ്. പൊങ്കലിന് റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ ജോലികൾ പൂർത്തിയാക്കിയ നടൻ ഇപ്പോൾ കുടുംബത്തിനൊപ്പം അവധിയാഘോഷത്തിലാണ്.
ഭാര്യ ശാലിനിക്കും മക്കൾക്കുമൊപ്പം യാത്രപോയ താരത്തിന്റെ വീഡിയോയും ഫോട്ടോകളും ആണ് സോഷ്യൽമീഡിയ വഴി പ്രചരിക്കുന്നത്.കുടുംബവുമൊത്ത് അവധി ആഘോഷിക്കാൻ താരം ഗോവയിലേക്കാണ് തിരിച്ചത്. ശാലിനിക്കും മക്കളായ അനൗഷ്‌കയ്ക്കും അദ്വിക്കിനും ഒപ്പം ഗോവയിലേക്ക് തിരിക്കുന്ന വീഡിയോയും പ്രചരിക്കുന്നുണ്ട്.
മടങ്ങിയെത്തിയ ശേഷം നടൻ ധീരൻ അധികാരം ഒൺട്രിലൂടെ ശ്രദ്ധേയനായ എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കും.തമിഴ്‌നാട്ടിലെ ഒരു ഉൾഗ്രാമത്തിൽ നടക്കുന്ന കഥയാണ് വിശ്വാസം പറയുന്നത്. റോബോ ശങ്കർ, യോഗി ബാബു, തമ്പി രാമയ്യ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.