- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അസുഖം കാരണം അവധിയെടുത്തു; മെഡിക്കൽ ലീവ് കൊടുക്കാമെന്ന് പറഞ്ഞിട്ടും പിന്നെ ക്ലാസിൽ കയറ്റിയില്ല; വീട്ടിലിരുന്ന് പഠിച്ചിട്ടും പത്താംക്ലാസ് പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്ന നിലപാടിൽ സ്‌കൂൾ മാനേജ്മെന്റ്; ഹാജർ ഇല്ലാത്തതുകൊണ്ടാണിതെന്നും വിശദീകരണം; തലക്കോട് സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്‌കൂൾ അധികാരികളുടെ കണ്ണുതുറക്കാൻ പ്രതിഷേധവുമായി ദളിത് വിദ്യാർത്ഥിനിയും കുടുംബവും
കൊച്ചി: പൊതു വിദ്യാഭ്യാസ സമ്പ്രദായം കൂടുതൽ വ്യാപിപ്പിക്കാൻ സംസ്ഥാന സർക്കാർ തയ്യാറെടുക്കുമ്പോൾ ദളിത് വിഭാഗക്കാരിയായ വിദ്യാർത്ഥിനിയെ എസ്എസ്എൽസി പരീക്ഷ എഴുതിക്കാതെ മാറ്റി നിർത്തിയതായി പരാതി. എറണാകുളം ജില്ലയിൽ ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിലെ തലക്കോട് സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്‌കൂൾ അധികൃതർക്കെതിരെയാണ് പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ പരാതി. ഈ അധ്യായന വർഷം നൂറ് കുട്ടികളാണ് എസ്എസ്എൽസി പരീക്ഷക്കായി സ്‌കൂളിൽ ഒരുങ്ങിയത്. അതിൽ പിന്നോക്ക വിഭാഗത്തിൽപ്പെട്ട ഒരു വിദ്യാർത്ഥിനിയെ പരീക്ഷ എഴുതിക്കാൻ അധികൃതർ തയ്യാറാകുന്നില്ലന്നാണ് ആക്ഷേപം. ശാരീരിക അസുഖം മൂലം ചില ദിവസങ്ങളിൽ വിദ്യാർത്ഥിനി ക്ലാസിൽ പോയിരുന്നില്ല. ഈ ദിവസങ്ങളിലെ ഹാജർ ലഭിക്കുന്നതിന് മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ഒരുങ്ങിയെങ്കിലും സ്‌കൂൾ അധികൃതർ സമ്മതിച്ചില്ല. പിന്നീട് സ്‌കൂളിലെത്തിയെങ്കിലും മനോവിഷമം ഉണ്ടാക്കുന്ന സമീപനമാണ് അധികൃതരിൽ നിന്നും ഉണ്ടായത്.ഇതേ തുടർന്ന് വീട്ടിലിരുന്നു പീനം നടത്തി. എസ്എസ്എൽസി പരീക്ഷക്ക് വേണ്ടി സ്‌കൂളിലെത്തി ഫോട്ടോ എ
കൊച്ചി: പൊതു വിദ്യാഭ്യാസ സമ്പ്രദായം കൂടുതൽ വ്യാപിപ്പിക്കാൻ സംസ്ഥാന സർക്കാർ തയ്യാറെടുക്കുമ്പോൾ ദളിത് വിഭാഗക്കാരിയായ വിദ്യാർത്ഥിനിയെ എസ്എസ്എൽസി പരീക്ഷ എഴുതിക്കാതെ മാറ്റി നിർത്തിയതായി പരാതി. എറണാകുളം ജില്ലയിൽ ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിലെ തലക്കോട് സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്‌കൂൾ അധികൃതർക്കെതിരെയാണ് പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ പരാതി.
ഈ അധ്യായന വർഷം നൂറ് കുട്ടികളാണ് എസ്എസ്എൽസി പരീക്ഷക്കായി സ്‌കൂളിൽ ഒരുങ്ങിയത്. അതിൽ പിന്നോക്ക വിഭാഗത്തിൽപ്പെട്ട ഒരു വിദ്യാർത്ഥിനിയെ പരീക്ഷ എഴുതിക്കാൻ അധികൃതർ തയ്യാറാകുന്നില്ലന്നാണ് ആക്ഷേപം. ശാരീരിക അസുഖം മൂലം ചില ദിവസങ്ങളിൽ വിദ്യാർത്ഥിനി ക്ലാസിൽ പോയിരുന്നില്ല. ഈ ദിവസങ്ങളിലെ ഹാജർ ലഭിക്കുന്നതിന് മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ഒരുങ്ങിയെങ്കിലും സ്‌കൂൾ അധികൃതർ സമ്മതിച്ചില്ല. പിന്നീട് സ്‌കൂളിലെത്തിയെങ്കിലും മനോവിഷമം ഉണ്ടാക്കുന്ന സമീപനമാണ് അധികൃതരിൽ നിന്നും ഉണ്ടായത്.ഇതേ തുടർന്ന് വീട്ടിലിരുന്നു പീനം നടത്തി.
എസ്എസ്എൽസി പരീക്ഷക്ക് വേണ്ടി സ്‌കൂളിലെത്തി ഫോട്ടോ എടുക്കുക വരെ ചെയ്തതാണ്. പിന്നീടാണ് പരീക്ഷ എഴുതാൻ പറ്റില്ലന്ന് അധികൃതർ അറിയിച്ചതെന്നും വിദ്യാർത്ഥിനി പറയുന്നു. വിദ്യാർത്ഥിനിയുടെ രക്ഷിതാക്കൾ സ്‌കൂളിലെത്തി അന്വേഷിച്ചെങ്കിലും സ്‌കൂൾ അധികൃതർ വഴങ്ങിയില്ല. സഹപാഠികളായ 99 കുട്ടികളും പരീക്ഷക്കിരിക്കുമ്പോൾ തന്റെ മകളുടെ ഭാവി ഇരുളടഞ്ഞതാക്കി മാറ്റിയിരിക്കുകയാണ് സ്‌കൂൾ അധികൃതർ ചെയ്തിരിക്കുന്നതെന്ന് കുട്ടിയുടെ മാതാവ് പറയുന്നു.
വിദ്യാഭ്യാസ മന്ത്രിയും വകുപ്പ് അധികൃതരും വിഷയത്തിൽ ഇടപെട്ട് കുട്ടിക്ക് നീതി ഉറപ്പ് വരുത്തണമെന്നും മാതാവ് ആവശ്യപ്പെട്ടു. അതേ സമയം വിദ്യാർത്ഥിനിയും രക്ഷിതാക്കളും ഉന്നയിക്കുന്ന കാര്യങ്ങൾ അടിസ്ഥാന രഹിതമാണെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു.നിരന്തരമായി വിദ്യാത്ഥിനി ക്ലാസിൽ എത്താതിരുന്നതിനെ തുടർന്ന് സ്‌കൂളിൽ നിന്നും അദ്ധ്യാപകർ കുട്ടിയുടെ വീട്ടിലെത്തി കാര്യങ്ങൾ തിരക്കുകയും സ്‌കൂളിലേക്ക് വരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
എന്നാൽ കുട്ടി ഹാജരായില്ല. ആവശ്യത്ത് ഹാജർ ഇല്ലാതെ വന്നതോടെ പരീക്ഷക്കിരുത്താതെ മാറ്റി നിർത്തിയതാണെന്നും പ്രധാന അദ്ധ്യാപിക ബിന്ദു പറഞ്ഞു.