തലശേരി: തലശ്ശേരിയിൽ ഇന്നലെ നടത്തിയ പോപ്പുലർ ഫ്രണ്ട് പ്രകോപനപരമായ പ്രകടനത്തിന് പിന്നാലെ വിവിധ ഹൈന്ദവ സംഘടന പ്രസ്ഥാനങ്ങളുടെ നേത്യത്തിൽ തലശ്ശേരിയിൽ പ്രതിഷേധ മാർച്ച് നടത്തി. പൊലീസ് 144 പ്രഖ്യാപിച്ച് പരിപാടിയിൽ വരുന്ന വരെ വഴിയിൽ തടഞ്ഞെങ്കിലും എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് കൊണ്ട് നുറുകണക്കിന് പ്രവർത്തകർ പൊലീസിന്റെ നിരോധത്തെയും വകവെക്കാതെ പ്രകടനത്തിൽ പങ്കെടുത്തു. ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക്തലശ്ശേരി വാടിക്കൽ രാമകൃഷ്ണ മന്ദിരത്തിന് സമീപത്തിന് നിന്നാംരംഭിച്ച പ്രകടനം മുകുന്ദ് മല്ലർ റോഡിൽ പൊലീസ് തടഞ്ഞു.

പ്രകടനത്തിന് ബിജെപി.ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ നടക്കമുള്ള പ്രവർത്തകരെ പൊലീസ് അറസ്റ്റ ചെയ്തു നീക്കി. ആർ. എസ്സ് .എസ്സ് നേതാക്കളായ കെ. പ്രമോദ്, കെ.സജീവൻ, ഒ. രാഗേഷ് ,കെ ശ്രീജേഷ് ,ബിജെപി നേതാക്കളായ എൻ. ഹരിദാസ് , കെ.ലിജേഷ്, ബിജു. ,എം .പി . സുമേഷ്, ഹിന്ദു ഐക്യവേദി നേതാക്കളായ പി .വി.ശ്യാം മോഹൻ, എന്നിവർ നേതൃത്വം നൽകി ഇതിനിടെ
തലശേരി പൊലിസ് സ്റ്റേഷൻ പരിധിയിൽ ജില്ലാ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

ഡിസംബർ ഒന്നിന് നടന്ന കെ.ടി ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനാചരണത്തിന്റെ മഹാറാലിയിൽ പങ്കെടുത്ത ബിജെപി പ്രവർത്തകർ മുഴക്കിയ ഇതര മതവിദ്വേഷമുദ്രാവാക്യങ്ങൾ തലശേരി മേഖലയെ അശാന്തമാക്കിയിട്ടുണ്ട്. പ്രകോപന മുദ്രാവാക്യങ്ങളിൽ പ്രതിഷേധിച്ചു വിവിധ സംഘടനകൾ പ്രതിഷേധ പ്രകടനങ്ങളും പൊതുയോഗങ്ങളുമായി ഇറങ്ങിയതിനെ തുടർന്നാണ് സ്ഥിതിഗതികൾ ശാന്തമാക്കാൻ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ തലശേരിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത് പ്രദേശത്തെ സംഘർഷ സാധ്യത കണക്കിലെത്ത് ഇന്ന് മുതൽ ആറാം തിയതിവരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. തലശേരി പൊലിസ് സ്റ്റേഷൻ പരിധിയിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം തലശേരിയിൽ പരസ്യമായി വിദ്വേഷമുദ്രാവാക്യങ്ങൾ ഉയർത്തി ബിജെപി ആർഎസ്എസ് നേതാക്കളും പ്രവർത്തകരും രംഗത്തെത്തിയത് വന് പ്രതിഷേധങ്ങൾക്ക് വഴിവെച്ചതിന് പിന്നാലെയാണ് പ്രദേശത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. മുസ്ലിം പള്ളികൾ തകർക്കുമെന്നാണ് ബിജെപി പ്രവർത്തകർ ഉയർത്തിയ മുദ്രാവാക്യം. കെടി ജയകൃഷ്ണൻ അനുസ്മരണത്തിന്റെ ഭാഗമായി യുവമോർച്ച കണ്ണൂർ ജില്ലാ കമ്മിറ്റി തലശേരിയിൽ സംഘടിപ്പിച്ച റാലിക്കിടെയാണ് വിദ്വേഷമുദ്രാവാക്യങ്ങൾ ഉയർന്നത്.

ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. രഞ്ജിത്ത്, കെപി സദാനന്ദൻ, സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി തുടങ്ങിയ നേതാക്കളായിരുന്ന വിദ്വേഷമുദ്രാവാക്യം ഉയർന്നപ്പോൾ റാലിയുടെ മുൻനിരയിൽ ഉണ്ടായിരുന്നത്. സംഭവത്തിൽ കണ്ടാലറിയാവുന്ന 25ൽ അധികം ബിജെപി പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് സ്വമേധയാ കേസെടുത്തത്. ഐപിസി 143, 147, 153എ, 149 വകുപ്പുകൾ പ്രകാരമാണ് കേസ്. മതസ്പർധ വളർത്തൽ, കലാപത്തിന് ആഹ്വാനം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.

അതേസമയം മുസ്ലിം പള്ളികൾ തകർക്കുമെന്ന ബിജെപി പ്രവർത്തകരുടെ ആഹ്വാനത്തെ ന്യായീകരിക്കുന്ന പ്രതികരണമാണ് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന വിമർശനം മുസ്ലിം ലീഗും കോൺഗ്രസും ഉയർത്തുന്നുണ്ട് ' അത് വലിയ സംഭവമൊന്നുമല്ലെന്നും സ്വാഭാവിക പ്രതിഷേധമായി മുദ്രാവാക്യം വിളിയെ കണ്ടാൽ മതിയെന്നുമായിന്നു സുരേന്ദ്രന്റെ ന്യായീകരണം. ''അതൊന്നും വലിയ സംഭവമല്ല. രണ്ട് ബിജെപി പ്രവർത്തകരെ പോപ്പുലർഫ്രണ്ട് ക്രൂരമായി കൊലപ്പെടുത്തി. ഒരു നടപടിയും സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായില്ല.'' അതിലുള്ള സ്വാഭാവിക പ്രതിഷേധമായി മുദ്രാവാക്യം വിളിയെ കണ്ടാൽ മതിയെന്നും പോപ്പുലർ ഫ്രണ്ട് മുദ്രാവാക്യങ്ങൾ നിങ്ങൾ കേൾക്കുന്നില്ലേയെന്നുമായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. ഇതിനെതിരെയാണ് യു.ഡി.എഫും സിപിഎമ്മും രംഗത്തുവന്നത്.

അതിനിടെ തലശേരി നഗരസഭയിൽ സ്ഥിതി ആശങ്കാജനകമെന്ന് പൊലിസ് തിരിച്ചറിയുന്നുണ്ട്. തലശേരി താലൂക്കിൽ വൻതോതിൽ സാമുദായിക- രാഷ്ട്രീയ സംഘർഷമുണ്ടാകുമെന്ന് ഇന്റലിജൻസ് രഹസ്യവിവരവും ലഭിച്ചിട്ടുണ്ട്. ഇതനുസരിച്ചു തലശേരിയിൽ പൊലിസ് ജാഗ്രതശക്തമാക്കുമെന്ന് സിറ്റി പൊലിസ് കമ്മിഷണർ ആർ. ഇളങ്കോ അറിയിച്ചു. ഇതിന്റെ ഭാഗമായി നഗരസഭയുടെ മുഴുവൻ പ്രദേശങ്ങളിലും പൊലിസ് കാവൽ ഏർപ്പെടുത്തുമെന്നും തലശേരിയിൽ എസ്.ഡി. പി. ഐ-ബിജെപി സംഘർഷം തടയാൻ പൊലിസ് ശക്തമായ നടപടി സ്വീകരിക്കുമെന്നും സിറ്റി പൊലിസ് കമ്മിഷണർ ആർ. ഇളങ്കോ അറിയിച്ചു.

തലശേരി മേഖലയിൽ സമാധാനം നിലനിർത്തുന്നതിന് സർവകക്ഷി സമാധാനം യോഗം ചേരും. നിരോധനാജ്ഞ ലംഘിച്ച ബിജെപി പ്രവർത്തകർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും എസ്‌പി അറിയിച്ചു. കണ്ണൂർജില്ലയിലെ ഇരിട്ടിയിലും ഇതിനുസമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. പാലക്കാട്ടെ ആർ. എസ്. എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകത്തെ തുടർന്ന് ബിജെപി പ്രവർത്തകർ നടത്തിയ പ്രകടനത്തിന് മറുപടിയായി എസ്.ഡി. പി. ഐക്കാർ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കി ഇവിടെ പ്രകടനം നടത്തിയിരുന്നു. എന്നാൽ ഇതിനെതിരെ പൊലിസ് കേസെടുക്കാത്തത് വ്യാപകമായ പരാതിക്കിടയാക്കിയിട്ടുണ്ട്.

തലശ്ശേരിയിലും ബിജെപിക്കു പുറമേ പോപ്പുലർ ഫ്രണ്ട് നടത്തിയ പ്രകടനവും പ്രകോപനപരമായിരുന്നു. ഇതിനെ തുടർന്നാണ് വീണ്ടും സംഘ്പരിവാർ പ്രസ്ഥാനങ്ങൾ പ്രകടനവുമായി രംഗത്തു വന്നത്. പൊലീസ് 144 പ്രഖ്യാപിച്ചതിനാൽ വഴിയിൽ തടഞ്ഞുവെങ്കിലും ഇതിനെ വകവയ്ക്കാതെയാണ് പ്രവർത്തകർ നേതാക്കളും പ്രകടനം നടത്തിയത്.