തലശേരി: നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ അദ്ധ്യാപകന് പത്തര വർഷം തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു.

തിമിരിയിലെ പുളിക്കക്കുന്നേൽ വീട്ടിൽ ജോസ് ജോസഫിനെ(59)യാണ് തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് ശ്രീകലാ സുരേഷ് ശിക്ഷിച്ചത്. പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് പ്രതി 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയുമടക്കണം. പിഴയടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണം.ജുവനെൽ ജസ്റ്റിസ് ആക്ട് പ്രകാരം പ്രതി ആറ് മാസം തടവും 10,000 രൂപ പിഴയുമടക്കണം. പ്രതി പിഴയടച്ചില്ലെങ്കിൽ ആറ് മാസം കൂടി തടവ് ശിക്ഷ നുഭവിക്കണം.

2011 നവംബർ ആറിനാണ് കേസനാസ്പദമായ സംഭവം. വീട്ടിൽ കൊണ്ട് വിടാമെന്ന് പറഞ്ഞ് പ്രതി സ്‌കൂട്ടറിൽ കയറ്റി പ്രതിയുടെ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ വെച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് വിവിധ ദിവസങ്ങളിലും പ്രതി പല സ്ഥലങ്ങളിൽ വെച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി.