മുംബൈ: തമിഴ് തെലുങ്ക് താരം തമന്നയ്ക്ക് ചെരുപ്പേറ്. ഹൈദരാബാദിൽ ഒരു ജൂവലറി ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് നടിയെ ചെരുപ്പിനെറിഞ്ഞത്. ചെരുപ്പെറിഞ്ഞയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മുഷീറാബാദ് സ്വദേശിയും ബിടെക് ബിരുദധാരിയുമായ കരിമുള്ളയാണ് (31) തമന്നയ്ക്ക് നേരെ ഷൂ എറിഞ്ഞത്.

ജൂവലറി ഉദ്ഘാടനത്തിനിടെ ആൾക്കൂട്ടത്തിൽ നിന്ന് ഒരാൾ തമന്നയ്ക്ക് നേരെ ചെറിപ്പെറിഞ്ഞു. എന്നാൽ ചെരുപ്പ് തമ്മന്നയുടെ ദേഹത്തുകൊണ്ടില്ല. പകരം ഷോപ്പിലെ ഒരു ജീവനക്കാരനാണ് ഏറ് കിട്ടിയത്. അടുത്ത കാലത്ത് അവർ അഭിനയിച്ച സിനിമകളിലെ വേഷങ്ങളോടുള്ള വിമർശനമാണ് ഷൂ എറിയാൻ പ്രേരിപ്പിച്ചതെന്ന് കരിമുള്ള പറഞ്ഞതായി പൊലീസ് വ്യക്തമാക്കി.

ഷൂ എറിഞ്ഞ കരിമുള്ളയെ ഉടൻതന്നെ ആളുകൾ പിടികൂടിയിരുന്നു. ഇയാളെ പിന്നീട് പൊലീസിന് കൈമാറുകയായിരുന്നു. ഏറ് കിട്ടിയ ജീവനക്കാരന്റെ പരാതിയിൽ കരിമുള്ളയ്ക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തതായും പൊലീസ് അറിയിച്ചു.