തെന്നിന്ത്യൻ താര സുന്ദരി തമന്നയെ ഇഷ്ടപ്പെടാത്തവർ ആരും ഉണ്ടാവില്ല. നിഷ്‌കളങ്കമായ ആ മുഖവും ചിരിയും ആരെയും വശീകരിക്കുന്നത് തന്നെയാണ്. ഗ്ലാമറസ് വേഷങ്ങളിലും തമന്ന വളരെ ഹോട്ട് തന്നെയാണ്. എന്നാൽ സിനിമയിൽ ഡ്രസ്സിന്റെ അളവ് കുറയ്ക്കുന്നത് തമന്നയുടെ ഇഷ്ടപ്രകാരമല്ല, മറിച്ച് സിനിമയിലെ കഥാപാത്രത്തിനനുയോജ്യമായ രീതിയിലാണ് ഗ്ലാമറസ് ആകുന്നതെന്നാണ് തമന്ന പറയുന്നത്.

അതേസമയം സിനിമയ്ക്കു പുറത്ത് വളരെ മാന്യമായ വേഷത്തിൽ മാത്രമേ തമന്നയെ കാണാൻ സാധിക്കൂ, മരിക്കുന്നത് വരെ അഭിനയിക്കണമെന്ന മോഹം ഈ താരത്തിനില്ല, എന്നാൽ ദൈവം തന്ന സൗന്ദര്യം പോകുന്നതുവരെ ഗ്ളാമറസ് വേഷങ്ങൾ ചെയ്യും. അത് തമന്ന എന്ന നടിയുടെ ആഗ്രഹവും പ്രാർത്ഥനയുമാണ്.

തനിക്ക് പ്രാധാന്യമുള്ള സിനിമകളിൽ മാത്രമേ അഭിനയിക്കൂ എന്നത് താരത്തിന് നിർബന്ധമുള്ള കാര്യമാണ്.സംവിധായകരേതുമായിക്കോട്ടെ, തന്റെ കഥാപാത്രങ്ങൾ സിനിമയിലുടനീളം ഉണ്ടാകണമെന്നത് താരത്തിന്റെ ആഗ്രഹമായതുകൊണ്ട് തന്നെ മിക്ക സംവിധായകരും തമന്നയ്ക്ക് അവരുടെ ഇഷ്ടപ്രകാരം മുഖ്യവേഷങ്ങൾ നൽകുന്നു. കൂടാതെ സിനിമയിൽ മുഖ്യവേഷങ്ങൾ നൽകിയാൽ പ്രതിഫലത്തിൽ ഇളവ് കുറച്ചുതരാമെന്നാണ് താരത്തിന്റെ അഭിപ്രായം.