- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താമ്പാ സെന്റ് ഗ്രിഗോറിയോസ് ദേവാലയ സിൽവർജൂബിലി ആഘോഷവും മാർ ബർണബാസ് സെന്റർ കൂദാശയും പെരുന്നാളും
താമ്പാ, ഫ്‌ളോറിഡ: താമ്പാ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് ദേവാലയത്തിന്റെ സിൽവർ ജൂബിലി ആഘോഷവും, പുതുതായി നിർമ്മിച്ച മാത്യൂസ് മാർ ബർണബാസ് ഓർത്തഡോക്‌സ് സെന്ററിന്റെ കൂദാശയും, പരുമല മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ ഓർമ്മപ്പെരുന്നാളും 25 മുതൽ നവംബർ രണ്ടു വരെ പൂർവ്വാധികം ഭംഗിയായി നടത്തുവാൻ തീരുമാനിച്ചു. ഈ സുപ്രധാന ആഘോഷങ്ങൾക്ക് സൗത്ത് വെ
താമ്പാ, ഫ്‌ളോറിഡ: താമ്പാ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് ദേവാലയത്തിന്റെ സിൽവർ ജൂബിലി ആഘോഷവും, പുതുതായി നിർമ്മിച്ച മാത്യൂസ് മാർ ബർണബാസ് ഓർത്തഡോക്‌സ് സെന്ററിന്റെ കൂദാശയും, പരുമല മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ ഓർമ്മപ്പെരുന്നാളും 25 മുതൽ നവംബർ രണ്ടു വരെ പൂർവ്വാധികം ഭംഗിയായി നടത്തുവാൻ തീരുമാനിച്ചു.
ഈ സുപ്രധാന ആഘോഷങ്ങൾക്ക് സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പൊലീത്ത അഭിവന്ദ്യ അലക്‌സിയോസ് മാർ യൗസേബിയോസ് മുഖ്യ കാർമികത്വം വഹിക്കുന്നതായിരിക്കും. തദവസരത്തിൽ പ്രമുഖ വൈദീകരായ ഫാ. പി.എം. സഖറിയ (വെസ്ലി ചാപ്പൽ), ഫാ.ഡോ. ജോയി പൈങ്ങോലിൽ (സൗത്ത് ഫ്‌ളോറിഡ), ഫാ. എം.കെ. കുര്യാക്കോസ് (ഫിലാഡൽഫിയ), ഫാ.ഡോ. ജേക്കബ് മാത്യു (ഓർലാൻഡോ), ഫാ. വിജയ് തോമസ് (ന്യൂയോർക്ക്), ഫാ. ജോൺസൺ പുഞ്ചക്കോണം (അറ്റ്‌ലാന്റാ), ഫാ. സിറിൽ ഡേവി (ജാക്‌സൺ വില്ല) എന്നിവർ സഹകാർമികത്വം വഹിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്: ഫാ. ജോർജ് പൗലോസ് (വികാരി) 813 991 4728, കോശി മാമ്മൻ (ട്രഷറർ) 813 989 1509, സോണിയ കല്ലറയ്ക്കൽ (സെക്രട്ടറി) 813 240 6445.