- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ തമ്പി ആന്റണി സംസാരിക്കുന്നു
ദുബായ്: സാഹിത്യ പ്രേമികൾക്ക് വിരുന്നൊരുക്കുന്ന 36ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോ ത്സവം സമ്പന്നമാക്കാൻ അമേരിക്കൻ മലയാളികളുടെ എഴുത്തുകാരന് തമ്പി ആന്റണിയും എത്തുന്നു.അതെന്റെ വാസ്‌കോഡ ഗാമ ,ഭൂതത്താൻകുന്ന് എന്നീ കൃതികളുമായാണ് അദ്ദേഹം മേളയ്ക്ക് എത്തുക .ഡി സി ബുക്സ് പുറത്തിറക്കിയ രണ്ടു പുസ്തകങ്ങളുംഡി സി ബുക്സിന്റെ പ്രത്യേക പവലിയനിൽ ലഭ്യമാകും.കൂടാതെ നവംബർ നാലിന് വൈകിട്ട് ഏഴു മണിമുതൽ എട്ടുമണിവരെ പുസ്തകോത്സവത്തിൽ തമ്പി ആന്റണി തന്റെ രചനകളെ ക്കുറിച്ച സംസാരിക്കു കയും വായനക്കാർക്കു അദ്ദേഹവുമായി സംവദിക്കുവാനും അവസരം ഒരുക്കിയതായി മേള സംഘാടകർ അറിയിച്ചിട്ടുണ്ട് . തന്റെ രചനകൾ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമാകുന്നതിലും മേളയിലെത്തുന്ന വായനക്കാരോടൊപ്പം സംവദിക്കുവാനും ലഭിച്ച അവസരം വലിയ അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു.രണ്ടാം പതിപ്പിലേക്കു കടന്ന വാസ്‌കോഡഗാമയും ,ഇപ്പോൾ പ്രസിദ്ധീകരിച്ച ഭൂതത്താൻ കുന്നും മലയാളി വായനക്കാർ ഏറ്റെടുത്തുകഴിഞ്ഞ സന്തോഷം കൂടി അദ്ദേഹം പങ്കുവയ്ക്കുന്നു.ഗൾഫ് മേഖലയിൽ നിരവധി വായനയ്ക്ക് തന്റെ
ദുബായ്: സാഹിത്യ പ്രേമികൾക്ക് വിരുന്നൊരുക്കുന്ന 36ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോ ത്സവം സമ്പന്നമാക്കാൻ അമേരിക്കൻ മലയാളികളുടെ എഴുത്തുകാരന് തമ്പി ആന്റണിയും എത്തുന്നു.അതെന്റെ വാസ്‌കോഡ ഗാമ ,ഭൂതത്താൻകുന്ന് എന്നീ കൃതികളുമായാണ് അദ്ദേഹം മേളയ്ക്ക് എത്തുക .ഡി സി ബുക്സ് പുറത്തിറക്കിയ രണ്ടു പുസ്തകങ്ങളുംഡി സി ബുക്സിന്റെ പ്രത്യേക പവലിയനിൽ ലഭ്യമാകും.കൂടാതെ നവംബർ നാലിന് വൈകിട്ട് ഏഴു മണിമുതൽ എട്ടുമണിവരെ പുസ്തകോത്സവത്തിൽ തമ്പി ആന്റണി തന്റെ രചനകളെ ക്കുറിച്ച സംസാരിക്കു കയും വായനക്കാർക്കു അദ്ദേഹവുമായി സംവദിക്കുവാനും അവസരം ഒരുക്കിയതായി മേള സംഘാടകർ അറിയിച്ചിട്ടുണ്ട് .
തന്റെ രചനകൾ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമാകുന്നതിലും മേളയിലെത്തുന്ന വായനക്കാരോടൊപ്പം സംവദിക്കുവാനും ലഭിച്ച അവസരം വലിയ അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു.രണ്ടാം പതിപ്പിലേക്കു കടന്ന വാസ്‌കോഡഗാമയും ,ഇപ്പോൾ പ്രസിദ്ധീകരിച്ച ഭൂതത്താൻ കുന്നും മലയാളി വായനക്കാർ ഏറ്റെടുത്തുകഴിഞ്ഞ സന്തോഷം കൂടി അദ്ദേഹം പങ്കുവയ്ക്കുന്നു.ഗൾഫ് മേഖലയിൽ നിരവധി വായനയ്ക്ക് തന്റെ പുസ്തകങ്ങൾ വായിക്ക പ്പെട്ടതിൽ സന്തോഷം .സമൂഹ മാധ്യമങ്ങൾ വഴി ലഭിക്കുന്ന അഭിപ്രായങ്ങളിൽ തൃപ്തനാണ് .സന്തോഷിക്കുന്നു.ലോക പ്രശസ്ത എഴുത്തുകാർക്കൊപ്പം ലോകത്തെ ഏറ്റവും വലിയ പുസ്തകമേളയിൽ പങ്കെടുക്കാൻ സാധിച്ചതിൽ എല്ലാവരോടും സന്തോഷവും ,സ്നേഹവു മുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഇന്ത്യയിൽനിന്ന് കലാസാഹിത്യസാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ വൻനിര എത്തുന്ന മേള ആണ് ഷാർജാ അന്താരാഷ്ട്ര പുസ്തക മേള.ബുക്കർ ്രൈപസ് ജേതാവ് അരുന്ധതി റോയ്, ഗ്രാമി ജേതാവ് കവി ഗുൽസാർ, മാധ്യമപ്രവർത്തകൻരാജ്ദീപ് സർദേശായി, നടിയും എംപി. യുമായ ഹേമമാലിനി, നടി ആശ പരേഖ്, നോവലിസ്റ്റ് പ്രീതി ഷേണായ്, അറിയപ്പെടുന്ന ക്വിസ് മാസ്റ്ററും രാജ്യസഭാ എംപി.യുമായ ഡെറക് ഒ. ബ്രെയൻ, സ്ലംഗ് ഡോഗ് മില്യനയറിന്റെ രചയിതാവ് വിദേശകാര്യ വകുപ്പിൽ ഉയർന്ന ഉദ്യോഗസ്ഥനുമായ വികാസ് സ്വരൂപ് തുടങ്ങിയവരാണ് ഇന്ത്യയിൽ നിന്നെത്തുന്നവരിൽ പ്രധാനികൾ.
മലയാളത്തിന്റെപ്രിയ കഥാകാരൻ എം ടി. വാസുദേവൻ നായരും ഇക്കുറി മേളയിൽ പങ്കെടുക്കുണ്ട്.സംവിധായകൻ കമൽ, എഴുത്തുകാരായ സി. രാധാകൃഷ്ണൻ, സി.വി.ബാലകൃഷ്ണൻ, നടനും എംപി.യുമായ ഇന്നസെന്റ്, കവികളായ ഏഴാച്ചേരി രാമചന്ദ്രൻ, ആലങ്കോട് ലീലാകൃഷ്ണൻ, അനിൽ പനച്ചൂരാൻ, കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം, നോവലിസ്റ്റ് വി.ജെ. ജെയിംസ്, മാന്ത്രികൻ ഗോപിനാഥ് മുതുകാട്, സംഗീതസംവിധായകൻ എം. ജയചന്ദ്രൻ, തമിഴ്ഹിന്ദി നടൻ ആർ. മാധവൻ, പാചകവിദഗ്ധൻ രാജ് കലേഷ്, ഫൊട്ടോഗ്രാഫർ റിയാൻ ലോബോ, തമിഴിൽനിന്ന് എം.കെ.സ്റ്റാലിൻ എന്നിവരും ഷാർജ പുസ്തകമേളയിൽ വിവിധ പരിപാടികളിലെത്തും. ചർച്ചകൾ, അവാർഡുകൾ,പുസ്തക പ്രകാശനം , കുട്ടികൾക്കായുള്ള പരിപാടികൾ എന്നിങ്ങനെ ആയിരത്തിലധികം സാംസ്‌കാരിക വിനോദ വിജ്ഞാന പരിപാടികളാണ് ഇക്കൊല്ലം ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽനടക്കുക. നവംബർ ഒന്ന് മുതൽ പതിനൊന്ന് വരെ ഷാർജ എക്സ്പോ സെന്ററിലാണ് മേള നടക്കുന്നത്.
അഞ്ചുവർഷത്തിനിടയിൽ 48 ലക്ഷം ആളുകൾ ഷാർജ രാജ്യാന്തര പുസ്തകോത്സവം സന്ദർശിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ദശലക്ഷക്കണക്കിന് പുസ്തകങ്ങളാണ് വിൽപന നടത്തിയത്. ലോക സാംസ്‌കാരിക ചരിത്രത്തിൽ ഷാർജ പുസ്തകമേള ഇതിനോടകം പ്രത്യേക സ്ഥാനം പിടിച്ചുപറ്റിയിട്ടുണ്ട്.1982 ജനുവരി 18നാണ് പുസ്തക മേള തുടങ്ങിയത്. ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ മേൽനോട്ടത്തിലാണ് പുസ്തക മേള.<'എന്റെ പുസ്തകത്തിലെ ലോകം 'എന്ന പ്രമേയത്തിൽ ആണ് മുപ്പത്തിയാറാമത് ഷാർജ രാജ്യാന്തര പുസ്തകമേള സംഘടിപ്പിക്കുന്നത്. 11 ദിവസം നീണ്ടുനിൽക്കുന്ന മേളയിൽ ഇന്ത്യയുൾപ്പെടെ 60 രാജ്യങ്ങളിൽ നിന്ന് 1,650 പ്രദർശനക്കാർ പങ്കെടുക്കും.യുകെ ആണ് ഇപ്രാവശ്യത്തെ അതിഥി രാജ്യം.
15 ലക്ഷം തലക്കെട്ടുകളിലുള്ള പുസ്തകങ്ങൾ ആണ് മേളയിലുണ്ടാവുക.2,600 കലാ, സാംസ്‌കാരിക, ശാസ്ത്ര, വിനോദ പരിപാടികളാണ് മറ്റൊരു ആകർഷണം. ദക്ഷിണ കൊറിയ, ബംഗ്ലാദേശ്, ഡെന്മാർക്ക് എന്നിവ ആദ്യമായി ഇപ്രാവശ്യം സാന്നിധ്യമറിയിക്കുമെന്നു ബുക്ക് അഥോറിറ്റി ചെയർമാൻ അഹമ്മദ് റക്കാദ് അൽ അമിരി അറിയിച്ചു.
മേളയോടനുബന്ധിച്ചുള്ള പ്രഫഷനൽ പരിപാടി ഒക്ട്ബോർ 30, 31 തിയതികളിൽ നടക്കും. ആഗോളതലത്തിലുള്ള 250 പ്രസാധകരും ഈ രംഗത്തെ വിദഗ്ധരും പങ്കെടുക്കും. കൂടാതെ, നാലാമത് അലാ ലൈബ്രറി സമ്മേളനം നവംബർ ഏഴ് മുതൽ ഒൻപതുവരെ എക്സ്പോ സെന്ററിൽ അരങ്ങേറും.കഴിഞ്ഞ മൂന്നര ദശാബ്ദം കൊണ്ട് പുസ്തകമേള ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തേയും ഗൾഫിലെ ഏറ്റവും വലുതുമായ രാജ്യാന്തര പുസ്തകമേളയായി മാറിക്കഴിഞ്ഞതായും ശാസ്ത്രം, സാഹിത്യം, സംസ്‌കാരം എന്നീ വിഭാഗങ്ങൾക്ക് വലിയൊരു വേദിയാണ് ഇപ്രാവശ്യം വായനക്കാർക്ക് മുൻപിൽ ഒരുക്കിക്കൊടുക്കുന്നത് .