- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചലച്ചിത്രമേഖലിയെ സ്ത്രീകൾ സംഘടന രൂപീകരിച്ചപ്പോൾ പരിഹാസവുമായി രംഗത്തെത്തിയ തമ്പി ആന്റണിക്കു വീണ്ടുവിചാരം; എന്തിലും ഹാസ്യം കാണുന്നതുകൊണ്ടു പരിഹസിച്ചുപോയതാണെന്ന് ക്ഷമാപണക്കുറിപ്പ്; മഞ്ജുവിനെ പ്രസംശിച്ച് രണ്ടു വർഷം മുമ്പ് പ്രസിദ്ധീകരിച്ച ലേഖനവും കൂടെ
തിരുവനന്തപുരം: മഞ്ജു വാര്യരുടെ നേതൃത്വത്തിൽ മലയാളചച്ചിത്ര മേഖലയിലെ വനിതാ പ്രവർത്തകർ പുതിയ സംഘടന രൂപീകരിച്ചതിനെ സഭ്യമല്ലാത്ത ഭാഷയിൽ പരിഹസിച്ചതിൽ ക്ഷമാപണവുമായി എഴുത്തുകാരനും നിർമ്മാതാവുമായ തമ്പി ആന്റണി. വുമൺ ഇൻ കളക്ടീവ് എന്ന പേരിൽ ഇന്ത്യയിലെ ആദ്യ വനിതാ ചലച്ചിത്ര സംഘടന രൂപീകരിച്ചതിനെ പരിഹസിച്ച തമ്പനിക്കെതിരേ സംവിധായകൻ ആഷിഖ് അബു അടക്കമുള്ളവർ സോഷ്യൽ മീഡിയയിലൂടെ ശക്തമായി പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തമ്പി ക്ഷമാപണക്കുറിപ്പ് ഫേസ്ബുക്കിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. മഞ്ജ വാര്യരെ അഭിസംബോധന ചെയ്തുകൊണ്ടാണ് കുറിപ്പ് തുടങ്ങുന്നത്. തന്റെ പരിഹാസങ്ങൾ മഞ്ജുവാര്യർ വ്യക്തിപരമായി എടുക്കരുതെന്ന് അഭ്യർത്ഥിക്കുന്നു. എന്തിലും ഹാസ്യം കണ്ടെത്തുന്ന തന്റെ രീതിയാണ് പരിഹാസക്കുറിപ്പിന് ആധാരം. താൻ ഒരു സംഘടനയ്ക്കും എതിരല്ല. ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ക്ഷമിക്കുക. മഞ്ചു വാര്യരെ പ്രശംസിച്ചുകൊണ്ട് രണ്ടു വർഷം മുമ്പ് പ്രസിദ്ധീകരിച്ച ഒരു ലേഖനവും തമ്പി ആന്റണി ക്ഷമാപണ കുറിപ്പിനൊപ്പം നല്കിയിട്ടുണ്ട്. 'ആരോ പറഞ്ഞു ന
തിരുവനന്തപുരം: മഞ്ജു വാര്യരുടെ നേതൃത്വത്തിൽ മലയാളചച്ചിത്ര മേഖലയിലെ വനിതാ പ്രവർത്തകർ പുതിയ സംഘടന രൂപീകരിച്ചതിനെ സഭ്യമല്ലാത്ത ഭാഷയിൽ പരിഹസിച്ചതിൽ ക്ഷമാപണവുമായി എഴുത്തുകാരനും നിർമ്മാതാവുമായ തമ്പി ആന്റണി. വുമൺ ഇൻ കളക്ടീവ് എന്ന പേരിൽ ഇന്ത്യയിലെ ആദ്യ വനിതാ ചലച്ചിത്ര സംഘടന രൂപീകരിച്ചതിനെ പരിഹസിച്ച തമ്പനിക്കെതിരേ സംവിധായകൻ ആഷിഖ് അബു അടക്കമുള്ളവർ സോഷ്യൽ മീഡിയയിലൂടെ ശക്തമായി പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തമ്പി ക്ഷമാപണക്കുറിപ്പ് ഫേസ്ബുക്കിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
മഞ്ജ വാര്യരെ അഭിസംബോധന ചെയ്തുകൊണ്ടാണ് കുറിപ്പ് തുടങ്ങുന്നത്. തന്റെ പരിഹാസങ്ങൾ മഞ്ജുവാര്യർ വ്യക്തിപരമായി എടുക്കരുതെന്ന് അഭ്യർത്ഥിക്കുന്നു. എന്തിലും ഹാസ്യം കണ്ടെത്തുന്ന തന്റെ രീതിയാണ് പരിഹാസക്കുറിപ്പിന് ആധാരം. താൻ ഒരു സംഘടനയ്ക്കും എതിരല്ല. ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ക്ഷമിക്കുക. മഞ്ചു വാര്യരെ പ്രശംസിച്ചുകൊണ്ട് രണ്ടു വർഷം മുമ്പ് പ്രസിദ്ധീകരിച്ച ഒരു ലേഖനവും തമ്പി ആന്റണി ക്ഷമാപണ കുറിപ്പിനൊപ്പം നല്കിയിട്ടുണ്ട്.
'ആരോ പറഞ്ഞു നല്ല പേര് കുഞ്ഞമ്മ, അല്ലെങ്കിൽ ചിന്നമ്മ. രണ്ടാണെങ്കിലും കൊള്ളാം. ഞങ്ങളുടെ വളർത്തു കോഴികൾക്ക് മക്കളിട്ട പേരാ കുഞ്ഞമ്മയും ചിന്നമ്മയും. ദിവസവും രണ്ട് മുട്ട ഉറപ്പാ. ഇതിപ്പം ഒന്നിനും ഒരുറപ്പുമില്ല' - ഇതാണ് ചലച്ചിത്ര മേഖലയിലെ പെൺകൂട്ടായ്മയെ പരിഹസിച്ച് തമ്പനി ആന്റണി നേരത്തേ ഫേസ്ബുക്കിലിട്ട കുറിപ്പ്.
ചലച്ചിത്ര മേഖലയിൽ നിന്ന് ഒട്ടേറെപ്പേർ സംഘടനയെ അഭിനന്ദിച്ച് രംഗത്തെത്തിയപ്പോൾ തമ്പി ആന്റണിയുടെ വിമർശനം വേറിട്ടു നിന്നു. ആഷിഖ് അബു ഉൾപ്പെടെയുള്ളവർ 'തമ്പിക്ക് ഇഷ്ടപ്പെട്ടില്ല' എന്ന കമന്റുമായി പോസ്റ്റിന്റെ സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് പോസ്റ്റ് വാർത്തയായതോടെയാണ് വിശദീകരണവും ക്ഷമാപണവുമായി തമ്പി രംഗത്തെത്തിയത്.
തമ്പി ആന്റണിയുടെ പോസ്റ്റ്:
Manju Warrier ..Don't take it personally..
ഞാനിതൊന്നും ഉദ്ദേശിച്ചില്ല എഴുതിയത് 'അമ്മ 'എന്ന പേരിനെ ഒരു തമാശയായി കണ്ടതാണ് . ഈ അമ്മായിഅമ്മ പ്രശ്നം ഇത്ര പ്രശ്നമാകുമെന്നറിഞ്ഞില്ല . ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ
ഷെമിക്കുക . I am not against any one or any association . I always find humor in any news . It's my nature . I am posting an article I published two years ago about Manju Warrier . Sajitha Marshal എന്ന ഒരു പെണ്ണുതന്നെയാണ് ആദ്യം കുഞ്ഞമ്മ എന്നെഴുതിയത് . You can check in her fb page.
പെൺമനസുകളുടെ സ്വപ്നങ്ങൾക്ക് പത്തര മാറ്റു കൂടുമെന്നു തന്റെടപൂർവം മറ്റുള്ളവർക്കു കാണിച്ചു തന്ന ഒരു സത്രീ തന്നെയാണ് മഞ്ജു വാര്യർ. അതിൽ ഇനിയും ആർക്കും സംശയം ഉള്ളതായി തോന്നുന്നില്ല . കുടുബം എന്ന ഉത്തരവാദിത്ത്വത്തിൽ നിന്ന് അൽപ്പം ഒന്നു മാറിനിൽക്കാതെ അതൊന്നും സാധിക്കില്ല എന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് അവർ ആ സാഹസത്തിനു മുതിർന്നത് . അതിൽ പലർക്കും പരിഭവമുണ്ടെങ്കിൽപോലും അതിനൊന്നും ഇപ്പോൾ ഒരു പ്രസക്തിയുമില്ല . കാരണം അങ്ങനെയുള്ള ചിന്തകളെയൊക്കെ കാറ്റിൽ പറപ്പിച്ചുകൊണ്ട് അവർ ഒരഭിനേത്രിയായി ശക്തമായി തിരിച്ചുവരികയാണ് . ജീവിതംതന്നെ ഒരു കലയാണ് എന്ന് തിരിച്ചറിയുന്ന ഒരു യെധാർത്ഥ കലാകാരിക്ക്മാത്രമേ അതിനു സാധിക്കുകയുള്ളൂ . കല്ല്യാണം കഴിച്ചാൽ പെണ്ണുങ്ങൾ ശിഷ്ടകാലം ഭർത്താവിന്റെ പാദസേവ ചെയിത് അടുക്കളജോലിയും ചെയിത് അടങ്ങിയിരുന്നോണം എന്ന് ഭരണഘടനയിലോ പള്ളിനിയമങ്ങളിലോ ഒന്നും എഴുതിവെച്ചിട്ടില്ല . അത് വെറുതെ ആണുങ്ങൾ ആഗ്രഹിക്കുന്ന പുരുക്ഷമേധാവിത്ത്വത്തിന്റെ തത്ത്വശാസ്ത്രമാണ്. അത് ഇനി വിലപ്പോവില്ല എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് മഞ്ജു വാര്യർ എന്ന നർത്തകി ഒരു നടിയായി ജനഹൃദയങ്ങളിൽ നിറഞ്ഞാടുകയാണ് . അത് എന്നെങ്കിലും സംഭവിക്കും എന്നും ആ കിളി കാഞ്ചനകൂട്ടിൽനിന്ന് പുറത്തേക്കു ചാടുമെന്നും എല്ലാവർക്കും അറിയാമായിരുന്നതുപോലെ . ആ വരവിനായി ആരാധകർ കാത്തിരിക്കുകയായിരുന്നു എന്നു പറയുന്നതാവും കുറേക്കൂടി ശെരി. അവർ അഭിനയിക്കുന്ന വെറും ശരാശരി സിനിമകൾക്കുപോലും കാണുന്ന ജനപ്രളയം അതിനുള്ള ഒരുദാഹരണം മാത്രമാണ് .
ഇവിടെ പെൺവിമോചനത്തിന്റെ ഒരു പ്രതീകമായിട്ടാണ് നമ്മൾ മഞ്ജു എന്ന പ്രശസ്ഥ കലാകാരിയെ കാണേണ്ടത് . വിവാഹത്തോടുകൂടി അരങ്ങ്ഴിയുന്ന ഏതൊരു അഭിനേത്രിക്കും ഈ നടിയുടെ ജീവിതാനുഭവങ്ങൾ ഒരു പാഠപുസ്തകംപോലെ വായിക്കാവുന്നതാണ്. പെണ്ണെഴുത്തുകളിൽകൂടി പെൺകുട്ടികൾ എങ്ങനെ ആയിരിക്കണം എന്ന് മാധവികുട്ടി തന്റെ കഥകളിലൂടെയും അനുഭവങ്ങളിലൂടെയും എഴിതിയപ്പോൾ ഹാലിളക്കിയ
അന്നത്തെ തലമുറയല്ല ഇന്നുള്ളത് . കുറച്ചുകൂടി ബുദ്ധിയും സംസ്കാരവുമുള്ള ഒരു പുതിയ തലമുറയാണ് . എന്നിട്ടും ആ പഴയ തമുറപോലും ഈ കലാകാരിയ രണ്ടു കയ്യും നീട്ടി സ്വീകരിച്ചിരിക്കയാണ് . നമ്മുടെ പഴയ കാല നടിമാരായ ഷീലക്കൊ ,അമബികക്കോ , ശാരദക്കോ , ജയഭാരതിക്കോ, ദിവ്യാ ഉണ്ണി ക്കോ ,ഉണ്ണിമേരിക്കോ, ഊർവശിക്കോ, ഊർവശി പുരസ്ക്കാരം കിട്ടിയ മീരാ ജാസ്മിനോ പോലും സാധിക്കത്തെ ഒരു കാര്യമാണ് ഇതെന്ന് ഓർക്കണം. കെ. പി. എ .സി. ലളിതയെയും, സുകുമാരിയേയും പോലെയുള്ള തന്മയത്വമുള്ള മറ്റു നടിമാരെ മറന്നിട്ടല്ല ഇതൊക്കെ പറയുന്നത്. ഇവിടെയിപ്പം നായികയായിട്ട് നിന്നവരുടെ കാര്യമാണ് പരാമർശിക്കപ്പെടുന്നത്.
ഇത് തീർച്ചയായും നല്ല ഒരു തുടക്കമാണ് . ഇതോടുകൂടി മലയാളത്തിലും അഭിനയം എന്നത് പുരുഷന്മാർക്കു മാത്രമല്ല സ്ത്രീക്കും ഒരുപോലെ അർഹാതപ്പെട്ടതാണ് എന്നാണ് മനസിലാകുന്നത്. അവർക്കും ഏതു പ്രായത്തിലും നയികയായിതന്നെ നിർബാധം തുടരാമെന്നുള്ളതിനുള്ള തെളിവുകൂടിയാണ് ഈ നടിയുടെ പുനർജെന്മം. ഇനിയും അഭിനയിക്കതിരിക്കുന്ന പല പ്രശസ്ഥ നടിമാർക്കും ഒരു പ്രോചോദനം കൂടി ആവുകയാണ് മഞ്ജു. ഹോളിവൂഡിൽ ജൂലിയ റോബർട്ടും, മെറിൽ സ്റ്റീപ്പും ,കേറ്റ് വിൻസിലെററ്റും ഷാരോൺ സറ്റൊനും മറ്റും പലരും വിവാഹശേഷം പൂർവാധികം ശക്തിയായി അഭിനയം തുടരുകയും ഓസ്ക്കാർ മുതൽ പല ലോകോത്തര അവാർഡുകളും അഗീകാരങ്ങളും വാരിക്കൂട്ടുന്നുമുണ്ട്. മഞ്ജുവിന്റെ ഈ രണ്ടാം വരവിൽ ഒരുപക്ഷെ അവർക്കു കിട്ടാതെപോയ പല അവാർഡുകളും അവരെ തേടിയത്തുന്നുവെങ്കിൽ അതിൽ അത്ഭുതപെടാനൊന്നുമില്ല . ഏതൊരു മലയാളിയുടെയും അഹങ്കാരമായ മഞ്ജു വാര്യർ എന്ന അഭിനേത്രി എല്ലാരീതിയിലും അതൊക്കെ അർഹിക്കുന്നതുതന്നെയാണ്. അതിനായി നമുക്ക് പ്രതീഷയോടെ കാത്തിരിക്കാം.