ഥാകൃത്ത്, നടൻ ചലച്ചിത്ര നിർമ്മാതാവ് എന്നീ നിലകളിൽ പ്രശസ്തനാണ് തമ്പി ആന്റണി എന്ന വ്യക്തിത്വം. അറിയപ്പെടുന്ന കഥാകൃത്ത് ആയിട്ടും തമ്പി ആന്റണിക്ക് അയിത്തം കൽപ്പിച്ച് നിർത്തിയിരിക്കുകയാണ് അദ്ദേഹം പടിച്ച കോളേജായ കോതമംഗലം എഞ്ചിനീയറിങ് കോളേജ്. കോതമംഗലം എംഎ കോളേജിലെ പൂർവ്വ വിദ്യാർത്ഥിയായ തമ്പി ആന്റണിയുടെ പുസ്തകം പ്രകാശിപ്പിക്കാൻ അനുമതി നിഷേധിച്ചാണ് കോളേജ് അധികൃതർ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. കോളേജ് പ്രിൻസിപ്പൾ സൂസൻ ജോർജാണ് തമ്പി ആൻരണിയുടെ പുസ്തകത്തിന് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

തമ്പിയുടെ 'ഭൂതത്താൻ കുന്ന്' എന്ന നോവലിനാണ് കോളേജ് അധികൃതർ ഭ്രഷ്ട് കൽപ്പിച്ചത്. തമ്പിയുടെ പുസ്തകത്തെ കോളേജ് അധികൃതർ പേടിക്കുന്നത് എന്തിനാണ് എന്നാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. കോളേജ് ജീവിതകാലത്തെ പല സംഭവങ്ങളും ഈ നോവലിൽ പച്ചയായി ചിത്രീകരിച്ചിട്ടുണ്ട്. അന്ന് ഉണ്ടായിരുന്ന പലരേയും ഈ കഥയിൽ ചിത്രീകരിച്ചിരിക്കുന്നതാണോ ഭൂതത്താൻ കുന്നിന് കോളേജിൽ വിലക്കേർപ്പെടുത്താൻ കാരണമെന്ന് അറിയില്ല. കാമ്പസ് അനുഭവങ്ങളുടെ തുറന്ന് പറച്ചിൽ കോളേജ് അധികൃതരെ പേടിപ്പെടുത്തുന്നതാണോ കാര്യം എന്ന് വ്യക്തമല്ല.

ഈ മാസം 29ന് പുസ്തകത്തിന്റെ പ്രകാശനം കോളേജിൽ വെച്ച് നടത്താൻ അധികൃതർ സമ്മതം മൂളിയതാണ്. എന്നാൽ പുസ്തകം വായിച്ച് നോക്കിയ ശേഷം കഴിഞ്ഞ ദിവസം വിളിച്ച് പുസ്തകം കോളേജിൽ വെച്ച് പ്രകാശനം ചെയ്യാൻ സാധിക്കില്ലെന്ന് കോളേജ് അധികൃതർ അറിയിക്കുകയായിരുന്നു. പ്രകാശനം നിഷേധിക്കാൻ മാത്രം എന്താണ് ഈ പുസ്തകത്തിൽ ഉള്ളതെന്നാണ് തമ്പി ആന്റണി ചോദിക്കുന്നത്.

തമ്പിയുടെ നോവൽ വിദ്യാർത്ഥികളെ വഴിതെറ്റിക്കുമെന്നാണ് കോളേജ് അധികൃതർ നൽകിയ വിശദീകരണം. എഴുപതുകളിലും എൺപതുകളിലും കോളേജ് ലൈഫിൽ ഉണ്ടായ അനുഭവങ്ങൾ തുറന്നെഴുതിയതാണ് നിരോധനത്തിനു കാരണം. അതേസമയം കോളേജ് യൂണിയൻ പ്രിൻസിപ്പാൾ സൂസൻ ജോർജിന്റെയും മാനേജ്മെന്റിന്റെയും തീരുമാനത്തിൽ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. 'ഭൂതത്താൻ കുന്ന്' എന്ന തമ്പി ആന്റണിയുടെ പുതിയ പുസ്തകം പുറത്തിറക്കിയത് ഡിസി ബുക്‌സാണ്.