ദോഹ: ഖത്തറിലെ പ്രമുഖ മലയാളി വ്യവസായി ആലപ്പുഴ നൂറനാട് സ്വദേശി തമ്പി നാരായണൻ(61) അന്തരിച്ചു. ഒരാഴ്ചയായി ചികിത്സയിലാ യിരുന്ന അദ്ദേഹം ബുധനാഴ്ച ഉച്ചയോടെ ഹമദ് ആശുപത്രിയിലാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ആലുടെക് മാനേജിങ് ഡയറക്ടർ ആണ്.

ഖത്തറിൽ സ്വന്തമായി വീടുള്ള ഇന്ത്യക്കാരിലെരാളാണ് തമ്പി നാരായണൻ. ഖത്തറിലെ ഇന്ത്യൻ കൾച്ചറൽ സെന്റർ സ്ഥാപക നേതാക്കളിൽ ഒരാളാണ്. മുപ്പതിലേറെ വർഷം ഖത്തറിലുള്ള തമ്പി നാരായണന് നാട്ടിൽ സ്വന്തമായി സ്‌ക്കൂൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ഉണ്ട്.

ഭാര്യ: ജയശ്രീ തമ്പി. മക്കൾ: സൂരജ് തമ്പി, ലക്ഷ്മി തമ്പി(അമേരിക്ക). മരുമക്കൾ: സജിത, ഗോപകുമാർ(അമേരിക്ക).

മെയ് ദിനം പ്രമാണിച്ച് നാളെ (01.05.2015) ഓഫീസ് അവധിയായതിനാൽ മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ