- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിനീത് ശ്രീനിവാസനും പ്രിയ വാരിയരും വീണ്ടും ഒന്നിക്കുന്ന തനഹയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ആദ്യ ഗാനവും പുറത്തിറങ്ങി; സോഷ്യൽ മീഡിയയിലൂടെ താരമായി പ്രിയ വാര്യരുടെ അടുത്ത ചിത്രമാണ് തനഹ
കൊച്ചി: ഒമർ ലുലുവിന്റെ ഒരു അഡാർ ലൗവിന് ശേഷം വിനീത് ശ്രീനിവാസനും പ്രിയ വാരിയരും വീണ്ടും ഒന്നിക്കുന്ന തനഹയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ആദ്യ ഗാനവും പുറത്തിറങ്ങി. സോഷ്യൽ മീഡിയയിലൂടെ താരമായി മാറിയ പ്രിയ വാര്യർ ചിത്രത്തിൽ ഒരു ചെറിയ വേഷത്തിലെത്തുന്നു. പ്രകാശ് കുഞ്ഞൻ മൂരായിൽ സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രം ഐവാനിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ അംബികാ നന്ദകുമാറാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഹരിനാരായണന്റെ വരികൾക്ക് റിജോഷ് ആലുവ ഈണം നൽകുകയും വിനീത് ശ്രീനിവാസൻ ആലിപിച്ച ഗാനം ആണ് അദ്യം പുറത്തിറങ്ങിയിരിക്കുന്നത്. പൊലീസ് കഥ പറയുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ശൈൽവരാജ് കുളങ്കണ്ടത്തിലാണ്. വിപിൻ സുധാകർ ആണ് ഛായാഗ്രഹണം, എഡിറ്റിങ് ശ്യാം ശശിധരൻ. പ്രൊഡക്ഷൻ കണ്ട്രോളർ ശശി പൊതുവാൾ. അഭിലാഷ് നന്ദകുമാർ, ശ്രീജിത്ത് രവി, ഇർഷാദ്, ടിറ്റോ വിൽസൺ, ഹരീഷ് കണാരൻ, സന്തോഷ് കീഴാറ്റൂർ, ശിവജി ഗുരുവായൂർ, ശ്രുതിബാല, ശരണ്യ ആനന്ദ്, അജ്ഞലി നായർ, താരാ കല്യാൺ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.
കൊച്ചി: ഒമർ ലുലുവിന്റെ ഒരു അഡാർ ലൗവിന് ശേഷം വിനീത് ശ്രീനിവാസനും പ്രിയ വാരിയരും വീണ്ടും ഒന്നിക്കുന്ന തനഹയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ആദ്യ ഗാനവും പുറത്തിറങ്ങി. സോഷ്യൽ മീഡിയയിലൂടെ താരമായി മാറിയ പ്രിയ വാര്യർ ചിത്രത്തിൽ ഒരു ചെറിയ വേഷത്തിലെത്തുന്നു.
പ്രകാശ് കുഞ്ഞൻ മൂരായിൽ സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രം ഐവാനിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ അംബികാ നന്ദകുമാറാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഹരിനാരായണന്റെ വരികൾക്ക് റിജോഷ് ആലുവ ഈണം നൽകുകയും വിനീത് ശ്രീനിവാസൻ ആലിപിച്ച ഗാനം ആണ് അദ്യം പുറത്തിറങ്ങിയിരിക്കുന്നത്. പൊലീസ് കഥ പറയുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ശൈൽവരാജ് കുളങ്കണ്ടത്തിലാണ്. വിപിൻ സുധാകർ ആണ് ഛായാഗ്രഹണം, എഡിറ്റിങ് ശ്യാം ശശിധരൻ. പ്രൊഡക്ഷൻ കണ്ട്രോളർ ശശി പൊതുവാൾ.
അഭിലാഷ് നന്ദകുമാർ, ശ്രീജിത്ത് രവി, ഇർഷാദ്, ടിറ്റോ വിൽസൺ, ഹരീഷ് കണാരൻ, സന്തോഷ് കീഴാറ്റൂർ, ശിവജി ഗുരുവായൂർ, ശ്രുതിബാല, ശരണ്യ ആനന്ദ്, അജ്ഞലി നായർ, താരാ കല്യാൺ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.



