- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്റൈൻ പ്രധാനമന്ത്രിയുടെ നിര്യാണത്തിൽ തണൽ ബഹ്റൈൻ ചാപ്റ്റർ ദുഃഖം രേഖപ്പെടുത്തി
ബഹ്റൈൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ നിര്യാണത്തിൽ തണൽ ബഹ്റൈൻ ചാപ്റ്റർ ദുഃഖം രേഖപ്പെടുത്തി.
ബഹ്റൈന്റെ സർവ്വതോന്മുഖമായ പുരോഗതിക്കായി കഠിനമായി പ്രയത്നിച്ച ദീർഘവീക്ഷണമുള്ള ഭരണാധികാരിയായിരുന്നു ഷെയ്ക്ക് ഖലീഫ. രാജാവിനോടും മറ്റു ഭരണാധികളോടും ചേർന്ന് അക്ഷരാർത്ഥത്തിൽ രാജ്യത്തെ പുതിയൊരു ദിശയിലേക്കു കൊണ്ടുപോവുകയായിരുന്നു ദീർഘകാലം പ്രധാനമന്ത്രിയായിരുന്ന ഷെയ്ക്ക് ഖലീഫ.
മറ്റു ഭരണാധികാരികളെ പോലെ തന്നെ ബഹ്റൈൻ പ്രവാസി സമൂഹത്തെ ഏറെ അനുകമ്പയോടെ നോക്കിക്കണ്ട ഭരണാധികാരി കൂടിയായിരുന്നു ഷെയ്ക്ക് ഖലീഫ എന്നും തണൽ ബഹ്റൈൻ ചാപ്റ്റർ അനുസ്മരിച്ച്ചു. ബഹ്റൈൻ രാജ കുടുംബത്തിനും ജനതക്കും ഗവൺമെന്റിനും ഉണ്ടായ ഈ വലിയ നഷ്ടത്തിൽ അഗാധമായ ദുഃഖവും തണൽ ബഹ്റൈൻ ചാപ്റ്റർ രേഖപ്പെടുത്തി.
Next Story