ണൽ ഫാമിലി ക്ലബ് ബഹ്റൈൻ സെപ്റ്റംബർ 29 ഇന് ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. മനാമ അൽ അദാരി കൺവെൻഷൻ സെന്ററിൽ വച്ച് നടത്തിയ പരിപാടിയിൽ നിരവധി ആളുകൾ പങ്കെടുത്തു. വിഭവ സമൃദ്ധമായ ഓണസദ്യയോടൊപ്പം,തിരുവാതിര , വടം വലി , കലം തല്ലി പൊട്ടിക്കൽ തുടങ്ങിയ വിവിധ കലാ കായിക പരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

പ്രസിഡന്റ് അനിൽ ബേബി, സെക്രട്ടറി സോവിന് തോമസ്, ട്രെഷറർ സുനു പന്തളം എക്‌സിക്യൂട്ടീവ് മെംബേർസ് എൽജീഷ്, ജീന,ലൈജു,റജീസ്, സെബി, ശ്രീജിത്ത്,സുനിത എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. പരിപാടിയിൽ പങ്കെടുത്തു വൻ വിജയമാക്കി തീർക്കാൻ സഹകരിച്ച എല്ലാവർക്കും ഭാരവാഹികൾ നന്ദി അറിയിച്ചു.