മനാമ: 2019 ജനുവരി 8 മുതൽ 13 വരെ തണൽ ബഹ്റൈൻ ചാപ്റ്റർ ചോയ്സ് പബ്ലിസിറ്റിയുമായി ചേർന്ന ഇന്ത്യൻ സ്‌കൂൾ ബഹ്റൈൻ, ലുലു ഹൈപ്പർ മാർക്കറ്റ്, ബഹ്റൈൻ മൊബിലിറ്റി ഇന്റർനാഷണൽ, ബഹ്റൈൻ കേരളീയ സമാജം എന്നിവരുടെ സഹകരണത്തോടെ ബഹ്‌റൈനിലെ വിവിധ വേദികളിലായി നടത്തുന്ന ഭിന്നശേഷിക്കാരായ കുട്ടികളുടെ പരിപാടികളുടെ വിജയത്തിനായി രൂപീകരിച്ച സ്വാഗത സംഘത്തിന്റെ പ്രവർത്തന ഓഫീസ് ബഹ്റൈൻ ഗോൾഡ് സിറ്റിയിൽ പ്രമുഖ പണ്ഡിതനും സാമൂഹ്യരംഗത്തെ നിറസാന്നിധ്യവുമായ ഫക്രുദീൻ തങ്ങൾ ഉല്ഘാടനം ചെയ്തു. സ്വാഗത സംഘം വൈസ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ ജ. സെക്രട്ടറി യു,കെ. ബാലൻ സ്വാഗതം പറഞ്ഞു. -

തണലിന്റെ കാരുണ്യപ്രവർത്തനങ്ങൾ ഏവർക്കും ഒരു മാതൃകയാണെന്ന് മുഖ്യ പ്രഭാഷണം നിർവ്വഹിച്ച ഫക്രുദ്ദീൻ തങ്ങൾ എടുത്തുപറഞ്ഞു. തണലുമായി ചേർന്ന് പ്രവർത്തിക്കാൻ അവസരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും തുടർന്നും തന്റെ സഹകരണം ഉണ്ടാവുമെന്നും അദ്ധ്യക്ഷൻ ഡോ. ബാബു രാമചന്ദ്രൻ ഉറപ്പുനൽകി. ചെയർമാൻ റസാഖ് മൂഴിക്കൽ, രക്ഷാധികാരി ആർ. പവിത്രൻ, അബ്ദുൽ റസാഖ് കൊടുവള്ളി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കെ. ആർ. ചന്ദ്രൻ, റഷീദ് മാഹി, ഇബ്രാഹി ഹസ്സൻ പുറക്കാട്ടിരി, മുജീബ് മാഹി, ലത്തീഫ് ആയഞ്ചേരി, ജമാൽ കുറ്റിക്കാട്ടിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. 

ഹുസൈൻ വയനാട്, റഫീഖ് നാദാപുരം, അബ്ദുൽ ജലീൽ കുറ്റ്യാടി, സത്യൻ പേരാമ്പ്ര, തുമ്പോളി അബ്ദുറഹ്മാൻ, ഫസൽ പേരാമ്പ്ര, അഷറഫ് തോടന്നൂർ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. എ. പി. ഫൈസൽ നന്ദി പറഞ്ഞു.