- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹിന്ദു ദൈവങ്ങളെ അധിക്ഷേപിക്കുന്നവരുടെ നാവ് അരിയുന്നവർക്ക് ഒരു കോടി രൂപ; താണ്ഡവിനെതിരെ മഹാരാഷ്ട്ര കർണി സേന മേധാവി അജയ് സെംഗർ
ന്യൂഡൽഹി: വിവാദമായ വെബ് സീരീസ് താണ്ഡവിനെതിരെ മഹാരാഷ്ട്ര കർണി സേന മേധാവി അജയ് സെംഗർ. ഹിന്ദു ദൈവങ്ങളെ അധിക്ഷേപിക്കുന്നവരുടെ നാവ് അരിയുന്നവർക്ക് ഒരു കോടി രൂപയാണ് അജയ് സെംഗർ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. 'വെബ് സീരീസിലൂടെ ഹിന്ദു ദേവതകളെ അപമാനിക്കുന്നവരുടെ നാവ് മുറിക്കുന്ന ആർക്കും ഞങ്ങൾ ഒരു കോടി രൂപ പാരിതോഷികം നൽകും'- അജയ് സെംഗർ പറഞ്ഞു.
'താണ്ഡവ്' നിർമ്മാതാക്കൾ എല്ലാവരോടും മാപ്പ് ചോദിച്ചിട്ടുണ്ടെങ്കിലും ഇത് പര്യാപ്തമല്ലെന്നും ഇത് അംഗീകരിക്കില്ലെന്നും സെംഗാർ കൂട്ടിച്ചേർത്തു. -ചലച്ചിത്ര നിർമ്മാതാവ് അലി അബ്ബാസ് സഫറിന്റെ ആദ്യ വെബ് സീരീസ് 'താണ്ഡവ്' ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിച്ചുവെന്നും മതവികാരം വ്രണപ്പെടുത്തിയെന്നും ആരോപിച്ച് കേന്ദ്ര സർക്കാരിന് പരാതി ലഭിച്ചിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ വെബ് സീരിസിന്റെ അണിയറപ്രവർത്തകർക്കെതിരെ പ്രക്ഷേപണ മന്ത്രാലയം നോട്ടീസ് അയച്ചിട്ടുണ്ട്.
ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ ഉൾപ്പെടെയുള്ള താരനിര അണിനിരന്ന വെബ്‌സീരീസാണ് താണ്ഡവ്. സീരീസിലെ ചില രംഗങ്ങൾ ഹിന്ദു ദൈവങ്ങളെ പരിഹസിക്കുന്നതാണെന്ന് ആരോപണവുമായി ബിജെപി നേതാക്കളാണ് ആദ്യം രംഗത്തെത്തിയത്. താണ്ഡവിൽ ഹിന്ദു ദൈവങ്ങളെ മനഃപൂർവം പരിഹസിക്കുകയും മതവികാരങ്ങളെ അവഹേളിക്കുകയും ചെയ്‌തെന്നു ബിജെപി എംപി മനോജ് കൊട്ടക് ആരോപിച്ചു. ഇതിനുപിന്നാലെയാണ് യുപിയിലും മഹാരാഷ്ട്രയിലും കേസ് രജിസ്റ്റർ ചെയ്തത്. ഇവർക്കെതിരെ രണ്ട് കേസുകളും രജിസ്റ്റർ ചെയ്തിരുന്നു.. അതിനിടെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ നിരുപാധികം മാപ്പപേക്ഷിച്ച് താണ്ഡവ് വെബ് സീരിസിന്റെ അണിയറ പ്രവർത്തകർ രംഗത്തെത്തിയിരുന്നു.