- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുൻ പത്രപ്രവർത്തകൻ ജോമോൻ എം മങ്കുഴിക്കരിക്കു തനിമയുടെ ആദരം
കുവൈറ്റ്: എൻഡോസൾഫാൻ വിതച്ച ദുരന്തത്തെ ആദ്യമായി കേരളത്തിൽ മാദ്ധ്യമങ്ങളുടെയും പൊതുസമൂഹത്തിന്റെയും ശ്രദ്ധയിൽ കൊണ്ടുവന്ന വാർത്താപരമ്പര 'വിഷവർഷമേറ്റ് സ്വർഗഭൂമി' തയ്യാറാക്കിയ ദീപികയിലെ മുൻ പത്രപ്രവർത്തകൻ ജോമോൻ എം മങ്കുഴിക്കരിയെ കുവൈറ്റ് മലയാളികളുടെ പൊതു സാംസ്കാരിക വേദിയായ തനിമയുടെ നേതൃത്വത്തിൽ ആദരിച്ചു. തനിമയുടെ മുതിർന്ന ഹാർഡ്
കുവൈറ്റ്: എൻഡോസൾഫാൻ വിതച്ച ദുരന്തത്തെ ആദ്യമായി കേരളത്തിൽ മാദ്ധ്യമങ്ങളുടെയും പൊതുസമൂഹത്തിന്റെയും ശ്രദ്ധയിൽ കൊണ്ടുവന്ന വാർത്താപരമ്പര 'വിഷവർഷമേറ്റ് സ്വർഗഭൂമി' തയ്യാറാക്കിയ ദീപികയിലെ മുൻ പത്രപ്രവർത്തകൻ ജോമോൻ എം മങ്കുഴിക്കരിയെ കുവൈറ്റ് മലയാളികളുടെ പൊതു സാംസ്കാരിക വേദിയായ തനിമയുടെ നേതൃത്വത്തിൽ ആദരിച്ചു. തനിമയുടെ മുതിർന്ന ഹാർഡ് കോർ മെമ്പറും പ്രമുഖ സാമൂഹ്യപ്രവർത്തകനുമായ രഘുനാഥൻ നായർ മെമന്റോ സമ്മാനിച്ചു. ഒഎൻ വി രാജാമണി അനുസ്മരണത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ മലയാളി സമൂഹത്തെ പ്രതിനിധീകരിച്ച് സാം പൈനുമ്മൂട്, ജോയ് മുണ്ടക്കാട്, സജി തോമസ്, ബി.പി നാസർ, മുഹമ്മദ് റിയാസ്, ബാബുജി ബത്തേരി, എന്നിവർ സന്നിഹിതരായിരുന്നു.
പരമ്പര പ്രസിദ്ധീകരിച്ചതിന്റെ പതിനഞ്ചാം വാർഷികത്തോട് അനുബന്ധിച്ചായിരുന്നു ഈ അംഗീകാരം. 2004 മുതൽ ജോമോൻ കുവൈറ്റിൽ പ്രവർത്തിച്ചുവരുന്നു. 2001 ഫെബ്രുവരി 23-മുതലാണ് പരമ്പര ദീപിക കണ്ണൂർ എഡിഷനിൽ പ്രസിദ്ധീകരിച്ചത്. കർണാടകത്തിന്റെ അതിർത്തിയിലുള്ള സ്വർഗയും സമീപപ്രദേശങ്ങളും സന്ദർശിച്ച് വിവരങ്ങൾ ശേഖരിക്കുമ്പോൾ ദേശീയ, സംസ്ഥാന അവാർഡുകൾ നേടിയ പ്രശസ്ത ന്യൂസ് ഫോട്ടോഗ്രാഫർ എസ് കെ മോഹനാണു ദേശത്തിന്റെ ദുരന്തക്കാഴ്‌ച്ചകൾ ഒപ്പിയെടുത്തത്. കേരളം അതുവരെയറിയാതിരുന്ന മനുഷ്യദുരന്തത്തിന്റെ നേരറിവുകൾ നാലുദിവസം ദീപികയുടെ താളുകളിൽ നാടിന്റെ ശ്രദ്ധ ക്ഷണിച്ചു. അന്ന് ദീപികയുടെ കണ്ണൂർ ഡെസ്‌ക്കിൽ ജോലിചെയ്യുകയായിരുന്നു ജോമോൻ.
വിഷവർഷമേറ്റ് സ്വർഗഭൂമി'-യെ പിഞ്ചെന്ന് കേരളത്തിലെ എല്ലാ പത്രങ്ങളും ദൃശ്യ മാദ്ധ്യമങ്ങളും എൻഡോസൾഫാൻ ദുരന്തം ഏറ്റെടുത്തു.