- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എപ്പോഴും തനിക്കൊപ്പം നിന്നതിന് നന്ദി സുനിതാ.. ഭാര്യയെ കെട്ടിപ്പിടിച്ച് വിജയം ആഘോഷിക്കുന്ന ചിത്രം ട്വീറ്റ് ചെയ്ത് കെജ്രിവാൾ
ന്യൂഡൽഹി: ഏതൊരു പുരുഷന്റെ വിജയത്തിന് പിന്നിലും ഒരു സ്ത്രീയുണ്ടെന്നാണ് പൊതുവേ പറയാറ്. ഡൽഹിയിൽ അധികാരം പിടിച്ച ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാളിന്റെ കാര്യത്തിൽ എന്തായാലും ഇക്കാര്യം അച്ചട്ടാണ്. ഡൽഹി തിരഞ്ഞെടുപ്പ് ഫലം അറിയാൻ രാവിലെ ഓഫീസിലെത്തിയപ്പോൾ കെജ്രിവാളിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യ സുനിതയും ഉണ്ടായിരുന്നു. താൻ വിജ
ന്യൂഡൽഹി: ഏതൊരു പുരുഷന്റെ വിജയത്തിന് പിന്നിലും ഒരു സ്ത്രീയുണ്ടെന്നാണ് പൊതുവേ പറയാറ്. ഡൽഹിയിൽ അധികാരം പിടിച്ച ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാളിന്റെ കാര്യത്തിൽ എന്തായാലും ഇക്കാര്യം അച്ചട്ടാണ്. ഡൽഹി തിരഞ്ഞെടുപ്പ് ഫലം അറിയാൻ രാവിലെ ഓഫീസിലെത്തിയപ്പോൾ കെജ്രിവാളിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യ സുനിതയും ഉണ്ടായിരുന്നു. താൻ വിജയിക്കണമെന്ന് ഏറ്റവും അധികം ആഗ്രഹിക്കുന്ന തന്റെ നേർപകുതിയെ ഒപ്പം കൂട്ടി വിജയം അറിയണമെന്നായിരുന്നു കെജ്രിവാളിന്റെ ആഗ്രഹം. അത് തെറ്റിയതുമില്ല.
തെരഞ്ഞെടുപ്പിൽ വിജയിച്ചപ്പോൾ സ്വന്തം ഭാര്യയെ കെട്ടിപ്പിടിച്ച് വിജയം ആഘോഷിച്ചു കെജ്രിവാൾ. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ നേടിയ മഹാ വിജയത്തിന് ഭാര്യക്ക് നന്ദി പറഞ്ഞ് കെജ്രിവാൾ ട്വീറ്റും ചെയ്തു. ഭാര്യ സുനിതക്കൊപ്പം വിജയം ആഘോഷിക്കുന്ന ചിത്രവും കെജ്രിവാൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
എപ്പോഴും തനിക്കൊപ്പം നിന്നതിന് നന്ദി സുനിതാ, എന്നാണ് കെജ്രിവാളിന്റെ ട്വീറ്റ്. വിജയം ഉറപ്പാക്കിയതിന് ശേഷം ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചപ്പോഴും കെജ്രിവാൾ ഭാര്യയെയും അച്ഛനെയും കൂടെ കൂട്ടിയിരുന്നു. തന്റെ വിജയം ഭാര്യക്ക് സമർപ്പിക്കുന്നു എന്നാണ് കെജ്രിവാൾ പ്രതികരിച്ചത്. ഇവർ തന്റെ ഭാര്യയാണെന്നും ഇന്ന് താൻ നിർബന്ധിച്ച് ഇവിടെ എത്തിച്ചതാണെന്നും പറഞ്ഞ് കെജ്രിവാൾ പ്രവർത്തകർക്ക് പരിചയപ്പെടുത്തി. റെവന്യൂ സർവീസിലെ ഉദ്യോഗസ്ഥയാണ് സുനിത.