- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷിക്കാഗോ സീറോ മലബാർ കത്തീഡ്രലിൽ കൃതജ്ഞതാ യോഗം നടത്തി
ഷിക്കാഗോ: സീറോ മലബാർ രൂപതയുടെ പ്രഥമ സഹായ മെത്രാൻ മാർ ജോയി ആലപ്പാട്ടിന്റെ മെത്രാഭിഷേക ചടങ്ങുകൾ ഏറ്റം മോടിയായും അനുഗ്രഹപ്രദമായും നടന്നതിലേക്കായി സഹകരിച്ച ഏവരോടും നന്ദി പ്രകാശിപ്പിക്കാനായി ചേർന്ന യോഗം ഏറെ സന്തോഷകരമായ അനുഭവമായി മാറി. ഒക്‌ടോബർ എട്ടാംതീയതി ബുധനാഴ്ച വൈകിട്ട് നടന്ന ചടങ്ങിൽ മെത്രാഭിഷേക കമ്മിറ്റിയിലെ ഭൂരിഭാഗം അംഗങ്ങ
ഷിക്കാഗോ: സീറോ മലബാർ രൂപതയുടെ പ്രഥമ സഹായ മെത്രാൻ മാർ ജോയി ആലപ്പാട്ടിന്റെ മെത്രാഭിഷേക ചടങ്ങുകൾ ഏറ്റം മോടിയായും അനുഗ്രഹപ്രദമായും നടന്നതിലേക്കായി സഹകരിച്ച ഏവരോടും നന്ദി പ്രകാശിപ്പിക്കാനായി ചേർന്ന യോഗം ഏറെ സന്തോഷകരമായ അനുഭവമായി മാറി.
ഒക്‌ടോബർ എട്ടാംതീയതി ബുധനാഴ്ച വൈകിട്ട് നടന്ന ചടങ്ങിൽ മെത്രാഭിഷേക കമ്മിറ്റിയിലെ ഭൂരിഭാഗം അംഗങ്ങളും പങ്കെടുത്തു. രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത് പിതാവിനെ പ്രത്യേകം അനുമോദിക്കുകയും, കമ്മിറ്റി അംഗങ്ങളുടെ ഏവരുടേയും ആത്മാർത്ഥമായ സേവനങ്ങൾക്ക് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. മാർ ജോയി ആലപ്പാട്ട് തന്റെ മെത്രാഭിഷേകം ഏറ്റവും വലിയ അനുഗ്രഹത്തിന്റേയും ആനന്ദത്തിന്റേയും ദിനമാക്കിത്തീർക്കുവാൻ സ്‌നേഹപൂർവ്വം അക്ഷീണം യത്‌നിച്ച ഏവരേയും അത്യന്തം കൃതജ്ഞതയോടെ സമർപ്പിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു. ജനറൽ കൺവീനറായി പ്രവർത്തിച്ച കത്തീഡ്രൽ ഇടവക വികാരി റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിലിന്റെ നേതൃത്വത്തിന് പിതാക്കന്മാർ നന്ദി പറഞ്ഞു. ജനറൽ കോർഡിനേറ്റർ ജോസ് ചാമക്കാലയെ ഈ വിലയ സംരംഭം ഇത്രയേറെ ജനകീയ സഹകരണത്തോടെ വിജയമാക്കിത്തീർത്തതിൽ ഏവരും അനുമോദിച്ചു. റവ.ഡോ.. പാലയ്ക്കാപ്പറമ്പിലും, ജോസ് ചാമക്കാലയും തങ്ങളോടൊപ്പം ചേർന്ന് പ്രവർത്തിച്ച ഏവർക്കും നന്ദി പ്രകാശിപ്പിച്ചു. രൂപതാ വികാരി ജനറാൾ ഫാ. മാത്യു മുളവനാൽ തത്സമയം ടെലിഫോണിലൂടെ യോഗത്തിൽ ചേരുകയും പ്രത്യേകം അനുമോദനം അർപ്പിക്കുകയും ചെയ്തുവെന്നത് ഏറെ സന്തോഷകരമായി.
പ്രാർത്ഥനയുടെ ശക്തി മെത്രാഭിഷേകത്തിന്റെ മഹനീയത വർദ്ധിച്ചുവെന്നതിൽ ലോകമെമ്പാടും പ്രവർത്തിച്ച എല്ലാവർക്കും പ്രത്യേകിച്ച് കത്തീഡ്രൽ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകിയ ജോസഫ് എമ്പ്രയിലിനും ടീമിനും നന്ദി പ്രകാശിപ്പിച്ചുകൊണ്ട് പിതാക്കന്മാർ സംസാരിച്ചു. സീറോ മലബാർ സഭയുടെ പരമാദ്ധ്യക്ഷൻ മാർ ജോർജ് ആലഞ്ചേരി പിതാവിനോടൊപ്പം സീറോ മലബാർ, ലാറ്റിൻ, യുക്രേനിയൻ, റുമാനിയൻ രൂപതാക്ഷ്യന്മാരും വേദിയലങ്കരിച്ച അനുമോദന സമ്മേളനത്തിനും തുടർന്ന് നടന്ന കലാവിരുന്നിനും നേതൃത്വം നൽകിയ ഫാ. വിനോദ് മഠത്തിപ്പറമ്പിൽ, ബീനാ വള്ളിക്കളം എന്നിവരേയും ജോയി പിതാവിന്റെ ഗാനങ്ങൾ കോർത്തിണക്കി മനോഹരമായ ഒരു ദൃശ്യാനുഭവം ഒരുക്കുവാൻ ഇവരോടൊപ്പം ആത്മാർത്ഥമായി സഹകരിച്ച ഏവരേയും പ്രത്യേകം ശ്ശാഘിക്കുകയുണ്ടായി.
ദേവാലയങ്ങളിലേയും അനുബന്ധ കെട്ടിടങ്ങളിലേയും എല്ലാ സജ്ജീകരണങ്ങൾക്കും നേതൃത്വം നൽകിയ ട്രസ്റ്റിമാരായ ഇമ്മാനുവേൽ കുര്യൻ, ജോൺ കൂള, സാമ്പത്തിക കാര്യങ്ങൾ നിർവഹിച്ച ട്രസ്റ്റിമാരായ മനീഷ് ജോസഫ്, സിറിയക് തട്ടാരേട്ട് എന്നിവരും, എല്ലാ കമ്മിറ്റികൾക്കും സഹായം നൽകാൻ വോളന്റിയർമാരെ സംഘടിപ്പിച്ച ജോമോൻ ചിറയിലും പരിപാടികൾക്ക് ചിട്ടയായും കൃത്യതയും നൽകി. രൂപതാ നേതൃത്വവും അത്മായരും ചേർന്ന് ഒരേ മനസോടെ പ്രാർത്ഥനയോടെ ഒന്നുചേർന്നപ്പോൾ മനോഹരമായ ഒരു ദൈവാനുഭവമായി മാറിയ ഈ മെത്രാഭിഷേക ചടങ്ങിന് നന്ദി പറഞ്ഞുകൊണ്ട് പരസ്പരം അനുമോദനങ്ങൾ അർപ്പിച്ച് സ്‌നേഹവിരുന്നോടുകൂടി രാത്രി പത്തുമണിയോടെ യോഗം സമാപിച്ചു. ബീനാ വള്ളിക്കളം അറിയിച്ചതാണിത്.