- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിശുദ്ധപദവി പ്രഖ്യാപനം: ബ്രിസ്ൻേ അതിരൂപത കൃതജ്ഞതാബലി സെന്റ് സ്റ്റീഫൻസ് കത്തീഡ്രലിൽ രണ്ടിന്
ബ്രിസ്‌ബേൻ: സി എം ഐ സഭയുടെ സ്ഥാപകൻ വാഴ്‌ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചനേയും വാഴ്‌ത്തപ്പെട്ട എവുപ്രാസിയമ്മയേയും വിശുദ്ധ പദവിയിലേക്കുയർത്തിയതിന്റെ അനുസ്മരണവും കൃതജ്ഞതാബലിയും ബ്രിസ്‌ബേൻ സെന്റ് സ്റ്റീഫൻസ് കത്തീഡ്രലിൽ വച്ച് ജനുവരി രണ്ടിന് വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് നടത്തുന്നു. ബ്രിസ്‌ബേൻ അതിരൂപതാദ്ധ്യക്ഷന്മാർ മാർക
ബ്രിസ്‌ബേൻ: സി എം ഐ സഭയുടെ സ്ഥാപകൻ വാഴ്‌ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചനേയും വാഴ്‌ത്തപ്പെട്ട എവുപ്രാസിയമ്മയേയും വിശുദ്ധ പദവിയിലേക്കുയർത്തിയതിന്റെ അനുസ്മരണവും കൃതജ്ഞതാബലിയും ബ്രിസ്‌ബേൻ സെന്റ് സ്റ്റീഫൻസ് കത്തീഡ്രലിൽ വച്ച് ജനുവരി രണ്ടിന് വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് നടത്തുന്നു. ബ്രിസ്‌ബേൻ അതിരൂപതാദ്ധ്യക്ഷന്മാർ മാർക്ക് കോളറിഡ്ജിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കുന്ന കൃതജ്ഞതാബലിയിൽ വിവിധ കത്തോലിക്കാസഭാസമൂഹങ്ങളിൽ നിന്നുള്ള വൈദികർ പങ്കെടുക്കും.
ബ്രിസ്‌ബേനിൽ സേവനം അനുഷ്ഠിക്കുന്ന മലയാളികളായ സി എം ഐ വൈദീകരാണ് കൃതജ്ഞതാബലിയും ആഘോഷങ്ങളും സംഘടിപ്പിക്കുന്നത്. ബ്രിസ്‌ബേനിലെ എല്ലാ ക്രിസ്തീയ സഭാവിശ്വാസികളെയും കൃതജ്ഞതാബലിയിലേക്കും ആഘോഷങ്ങളിലേക്കും പ്രത്യേകം ക്ഷണിക്കുന്നതായി സി എം ഐ വൈദികരുടെ സ്വാഗതസംഘത്തിനുവേണ്ടി ഫാ. ആന്റണി വടകര അറിയിച്ചു. ബ്രിസ്‌ബേൻ സെന്റ് സറ്റീഫൻസ് കത്തീഡ്രലിൽ 4.30 മണി മുതൽ കാർ പാർക്കിങ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
ബ്രിസ്‌ബേൻ പട്ടണത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രത്യേക ബസ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് സീറോ മലബാർ ക്യൂൻസ്‌ലാന്റ് ചാപ്ലിൻ ഫാ. പീറ്റർ കാവുമ്പുറവുമായി ബന്ധപ്പെറ്റുക (0490037842). സംഘാടകർ ഒരുക്കിയിട്ടുള്ള ലഘുഭക്ഷണത്തോടുകൂടി ആഘോഷങ്ങൾ സമാപിക്കും.