ബ്രിസ്‌ബേൻ: ചാവറ കുര്യാക്കോസ് ഏലിയാസച്ചനേയും എവുപ്രാസ്യാമ്മയേയും വിശുദ്ധ പദവിയിലേക്കുയർത്തിയതിന്റെ അനുസ്മരണവും കൃതജ്ഞതാബലിയും നോർത്ത് ഗേറ്റ് സെന്റ് ജോസഫ് ദേവാലയത്തിൽ വച്ച് വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് നടത്തപ്പെടുന്നു. ബ്രിസ്‌ബേനിലെ എല്ലാ കത്തോലിക്കാ സമൂഹങ്ങളും വൈദികരും പങ്കെടുക്കുന്ന കൃതജ്ഞതാബലിയുടെ മുഖ്യകാർമ്മികൻ സീറോ മലബാർ രൂപതാദ്ധ്യക്ഷൻ മാർ ബോസ്‌കോ പുത്തൂരാണ്. സെന്റ് അൽഫോൻസാ കാത്തലിക് കമ്മ്യൂണിറ്റിയാണ് കൃതജ്ഞതാ ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നത്.

സ്‌നേഹവിരുന്നോടെ ആഘോഷങ്ങൾ സമാപിക്കും. മാർ ബോസ്‌കോ പുത്തൂർ ബ്രിസ്‌ബേനിലെ വിവിധ ഇടവക ദേവാലയങ്ങളിൽ അജപാലന സന്ദർശനം നടത്തും.