- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
കൊളോണിൽ കൃതജ്ഞതാബലിയും ഗാനമേളയും 18 ന്
കൊളോൺ: ഭാരതസഭയ്ക്കു മുതൽക്കൂട്ടായി ഫ്രാൻസിസ് ഒന്നാമൻ മാർപാപ്പായുടെ തൃക്കരത്താൽ പുണ്യസൂനങ്ങളായ ചാവറയച്ചനേയും ഏവുപ്രാസിയമ്മയേയും വിശുദ്ധരുടെ പട്ടികയിൽ എഴുതിച്ചേർത്തതിന്റെ നന്ദിസൂചകമായി കൊളോണിലെ ഇന്ത്യൻ സമൂഹം കൃതജ്ഞതാ ബലിയർപ്പിക്കുന്നു. 18 ന്(ഞായർ) ഉച്ചകഴിഞ്ഞ് നാലിന് കൊളോൺ മ്യൂൾഹൈമിലെ ലീബ്ഫ്രൗവൻ ദേവാലയത്തിലാണ് തിരുക്കർമ്മങ്
കൊളോൺ: ഭാരതസഭയ്ക്കു മുതൽക്കൂട്ടായി ഫ്രാൻസിസ് ഒന്നാമൻ മാർപാപ്പായുടെ തൃക്കരത്താൽ പുണ്യസൂനങ്ങളായ ചാവറയച്ചനേയും ഏവുപ്രാസിയമ്മയേയും വിശുദ്ധരുടെ പട്ടികയിൽ എഴുതിച്ചേർത്തതിന്റെ നന്ദിസൂചകമായി കൊളോണിലെ ഇന്ത്യൻ സമൂഹം കൃതജ്ഞതാ ബലിയർപ്പിക്കുന്നു. 18 ന്(ഞായർ) ഉച്ചകഴിഞ്ഞ് നാലിന് കൊളോൺ മ്യൂൾഹൈമിലെ ലീബ്ഫ്രൗവൻ ദേവാലയത്തിലാണ് തിരുക്കർമ്മങ്ങൾ നടക്കുന്നത്.
ആഗോള കത്തോലിക്കാ സഭയിൽ ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ച സമർപ്പിതവർഷത്തിന്റെ (2014 നവംബർ 30 മുതൽ 2016 ഫെബ്രുവരി 2 വരെ) ആഘോഷത്തിന് ഇന്ത്യൻ സമൂഹത്തിൽ തുടക്കം കുറിക്കുന്നതിനൊപ്പം, 2014 ൽ കമ്യൂണിറ്റിയിൽ പുതുതായി വിവാഹിതരായവരെയും, വിവാഹത്തിന്റെ ജൂബിലി നിറവിൽ(25, 30, 35,40,45 വർഷം) എത്തിയ ദമ്പതികളെയും, സന്യസ്ത ജീവിതത്തിൽ വ്രതവാഗ്ദാനത്തിന്റെ ജൂബിലി ആഘോഷിക്കുന്നവരെയും തദവസരത്തിൽ ആദരിക്കും. ദിവ്യബലിക്കു ശേഷം ദേവാലയ പാരീഷ് ഹാളിൽ പിന്റോ ചിറയത്ത്, സിജോ ചക്കുംമൂട്ടിൽ എന്നിവരുടെ നേതൃത്വത്തിൽ എത്‌നിക് ട്യൂൺസിന്റെ ഗാനമേളയും അരങ്ങേറും. പരിപാടികളിലേയ്ക്ക് ഏവരേയും സ്‌നേഹപൂർവം ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ഫാ. ഇഗ്‌നേഷ്യസ് ചാലിശേരി സിഎംഐ 0221 629868, 0178 935 3004, ഡേവീസ് വടക്കുംചേരി (കൺവീനർ, കോർഡിനേഷൻ കമ്മറ്റി) 0221 5904183.