- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരിക്കലും തന്റെ ജീവിതത്തിലുള്ള കാര്യമല്ല വെല്ലുവിളി; എളിമയാണ് ഞങ്ങളുടെ രീതി; ജീവിതത്തിലെ വലിയൊരു ആഗ്രഹമായിരുന്നു റോൾസ് റോയ്സ് സ്വന്തമാക്കുക എന്നുള്ളത്; ഇനി അടുത്തത് അമേരിക്കൻ പ്രസിഡന്റ് ഉപയോഗിക്കുന്ന കാഡിലാക്ക് എടുക്കാനാണ് ആഗ്രഹം; താനൊരു പുലിയെന്ന് തെളിയിച്ച് കോതമംഗലം കരിങ്ങഴ തണ്ണിക്കോട്ട് റോയി കുര്യന്റെ കാർ യാത്ര തുടരുന്നു; ബെല്ലി ഡാൻസും ലോറിയിലെ റോഡ് ഷോയും വിവാദത്തിലാക്കിയ വ്യവസായി വീണ്ടും സോഷ്യൽ മീഡിയ ചർച്ചകളിൽ
കൊച്ചി: തണ്ണിക്കോട്ട് ചിറ്റസ് ആൻഡ് ഫിനാൻസിയേഴ്സിലൂടെ തുടക്കം. റിയൽ എസ്റ്റേറ്റിലേയ്ക്ക് കടന്നതോടെ വളർച്ച ഫിനിക്സ് പക്ഷിയേക്കാൾ വേഗത്തിലായി. പങ്കാളികളെ ഉൾപ്പെടുത്തി പാറ ഖനനവും ക്വാറിപ്രവർത്തനവും ആരംഭിച്ചത് വളർച്ചയുടെ വേഗത പതിന്മാടങ്ങാക്കി. ശാൻന്തൻപാറയിൽ കോവിഡ് ചട്ടങ്ങൾ ലംഘിച്ച് ബെല്ലി ഡാൻസ് ഉൾക്കൊള്ളിച്ച് ക്രഷർ ഉത്ഘാടനം ആഘോഷമാക്കിയ കോതമംഗലം കരിങ്ങഴ തണ്ണിക്കോട്ട് റോയി കുര്യൻ നാട്ടിൽ ആളു പുലിയാണെന്ന് വ്യക്തമാക്കുകയാണ് വീണ്ടും. ഇനി റോൾസ് റോയിസ് കാറിന്റെ ഉടമ.
റോൾസ് റോയിസ് വാങ്ങിയത് പൊലീസിനോടുള്ള വെല്ലുവിളിയല്ലെന്ന് വ്യവസായി റോയ് കുര്യൻ പറയുന്നു. പുതിയ ബെൻസും ലോറികളും വാങ്ങിയതിന് പിന്നാലെ റോഡ്ഷോ നടത്തിയും കോവിഡ് ചട്ടങ്ങൾ ലംഘിച്ച് ബെല്ലി ഡാൻസ് സംഘടിപ്പിച്ചും വിവാദമായ കോതമംഗലത്തെ വ്യവസായിയാണ് റോയി കുര്യൻ. തുടർന്ന് റോയ് കുര്യന്റെ വാഹനങ്ങൾ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തിരുന്നു.
ഒരിക്കലും തന്റെ ജീവിതത്തിലുള്ള കാര്യമല്ല വെല്ലുവിളി. എളിമയാണ് ഞങ്ങളുടെ രീതി. ജീവിതത്തിലെ വലിയൊരു ആഗ്രഹമായിരുന്നു റോൾസ് റോയ്സ് സ്വന്തമാക്കുക എന്നുള്ളത്. ഇനി അടുത്തത് അമേരിക്കൻ പ്രസിഡന്റ് ഉപയോഗിക്കുന്ന കാഡിലാക്ക് എടുക്കാനാണ് ആഗ്രഹം. റോൾസ് റോയിസിനെക്കുറിച്ച് പഠിച്ചുവരുന്നതേയുള്ളൂവെന്നും സമൂഹമാധ്യമത്തിൽ പ്രചരിക്കുന്ന ലൈവ് അഭിമുഖ വിഡിയോയിൽ വിശദീകരിക്കുന്നു
ബെൻസിന്റെ മുകളിൽ കയറി നഗരം ചുറ്റിയ റോയ് കുര്യന്റെ ഇപ്പോഴത്തെ കറക്കം റോൾസ് റോയ്സ് ഗോസ്റ്റിലാണ്. അത്യാഡംബര വാഹനത്തിൽ റോയ് കുര്യൻ ചുറ്റുന്നതിന്റെ വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. 2011 മോഡൽ ഗോസ്റ്റ് കർണാടക റജിസ്ട്രേഷനാണ്. 6.6 ലീറ്റർ വി 12 എൻജിൻ ഉപയോഗിക്കുന്ന കാറിന് 603 ബിഎച്ച്പി കരുത്തുണ്ട്. പുതിയ റോൾസ് റോയ്സ് ഗോസ്റ്റിന്റെ ഓൺറോഡ് വില ഏകദേശം 5.25 കോടി രൂപയാണ്.
വാഹനകമ്പത്തിൽ മുമ്പനാണ് ഈ വ്യവസായി.. അവശത പറഞ്ഞ് മുന്നിൽ കൈനീട്ടുന്നവർക്ക് പിശുക്കില്ലാതെ സഹായിക്കുന്ന മനസ്സ്. ആവശ്യമില്ലാതെ തോണ്ടാൻ വന്നാൽ പച്ചതെറിവിളിക്കാനും വേണമെങ്കിൽ ഒന്നുപൊട്ടിക്കാനും മടിയില്ലാത്ത നാട്ടുമ്പുറത്തുകാരൻ. സാധാരണക്കാരനിൽ നിന്നും കുറഞ്ഞ കാലത്തിനുള്ളിൽ സമ്പന്നതയുടെ മടത്തട്ടിലേയ്ക്കുള്ള റോയിയുടെ വളർച്ച ശരവേഗത്തിലായിരുന്നു. സ്ഥലക്കച്ചവടമാണ് റോയിയുടെ സമ്പത്ത് വർദ്ധിക്കുന്നതിന് വഴിതെളിച്ചത്. റിയൽ എസ്റ്റേറ്റ് ബിനസ്സ് കത്തിനിന്ന സമയത്ത് സ്ഥലങ്ങൾ വാങ്ങിയും മറിച്ചുവിറ്റും റോയി കോടികൾ സ്വന്തമാക്കി. ജില്ലയിലും പുറത്തുമായി ഇന്ന് റോയിയുടെ കൈവശമുള്ള സ്വത്തുവകളെക്കുറിച്ച് അടുപ്പക്കാർക്ക് പോലും വ്യക്തതയില്ലെന്നാതാണ് വസ്തുത. ബിസിനസ്സ് വളർന്നതോടെ സൗഹൃദ വൃന്ദവും വിപുലമായി. രാഷ്ട്രീയക്കാരും പൊതുപ്രവർത്തകരുമെല്ലാം പല അവശ്യങ്ങൾ പറഞ്ഞ് റോയിയെ സമീപിക്കുകയും ചെയ്തിരുന്നു.
ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാ രാഷ്ട്രീയക്കാരെയും കൂടെ നിർത്തുന്നതിന് റോയ്ക്ക് ഒരു പ്രത്യേക കഴിവ് തന്നെയുണ്ടായിരുന്നു. ദുരിതം പറഞ്ഞും സങ്കടം പറഞ്ഞും എത്തുന്നവരെ സാഹിക്കുന്നതിനും റോയി പിശുക്കുകാണിക്കാറില്ല എന്നും അടുപ്പക്കാർ പറയുന്നു. നാട്ടിൽ ബ്ലാക്ക് റോയി എന്നുപറഞ്ഞാലെ റോയി കുര്യനെ അറിയു. സുഹൃത്തുക്കളുമൊത്തുകൂടുമ്പോൾ മറ്റൊരു റോയി ഉണ്ടായിരുന്നെന്നും ഇയാൾ വെളുപ്പായിരുന്നെന്നും നിറം കറുപ്പായതിനാൽ റോയി കുര്യനെ പേരിന് മുമ്പ്് ബ്ലാക്ക് എന്നുകൂടി ചേർത്ത് വിളിച്ചുതുടങ്ങുകയായിരുന്നെന്നും പറയുന്നു. ഇത് നാട്ടുകാർക്കിടയിൽ പരസ്യമായ രഹസ്യവുമാണ്. സമ്പത്തിന്റെ വരവ് അനധികൃത മാർഗ്ഗത്തിലാണെന്നും അതിലാണ് റോയി കുര്യനെ ഇത്തരത്തിൽ വിശേപ്പിക്കുന്നതെന്ന് കരുതുന്നവരുമുണ്ട്. ബുക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് ഫാൻസി നമ്പറുകൾ ലഭിക്കാൻ വൻതുകകളാണ് റോയി ചിലവഴിച്ചിട്ടുള്ളത്. 4 മാത്രമായി വരുന്ന നമ്പറുകളാണ് റോയിക്ക് പ്രിയം.
തമിഴ്നാട്ടിൽ ഡി എം കെ നേതാവുമൊത്ത് ആരംഭിച്ച 50 ഏക്കറിലെ ക്വാറിയിൽ നിന്നെത്തിക്കുന്ന കരിങ്കല്ല് പാറ ഉൽപ്പന്നങ്ങളാക്കി മാറ്റാനുന്നതിന് ലക്ഷ്യമിട്ടാണ് റോയി ശാന്തൻപാറയിൽ ക്രഷർ യൂണിറ്റ് സ്ഥാപിച്ചത്. ഇതിെ തുടർന്നാണ് ബെല്ലിഡാൻസ് വിവാദം ഉണ്ടാകുന്നത്. നിശാപാർട്ടിയുടെ വീഡിയോകൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സംഭവത്തിൽ തണ്ണിക്കോട്ട് ഗ്രൂപ്പ് ചെയർമാൻ റോയി കുര്യനെതിരേ പൊലീസ് കേസെടുത്തിരുന്നു. ബെല്ലി ഡാൻസർമാരായ നർത്തകിമാരെ ഹൈദരാബാദിൽ നിന്നുമാണ് ബുക്ക് ചെയ്തത്. ഒരു ദിവസം അഞ്ചുലക്ഷം രൂപ കരാറിൽ നാലുദിവസത്തേയ്ക്കാണ് ഇവരെ എത്തിച്ചതെന്നാണു വിവരം.
മറുനാടന് മലയാളി ബ്യൂറോ