- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മോളെ അച്ഛന്റെ നെഞ്ചത്ത് കമിഴ്ത്തി കിടത്തണം, ഒരുമിച്ച് മതി '; 'രണ്ട് പേർക്കും കൊതി മാറിയിട്ടില്ല, അവളൊരിക്കലും പേടിക്കയുമില്ല' ; വയലിനിസ്റ്റ് ബാലഭാസ്കറിന്റെ വേർപാടിന് പിന്നാലെ സമാന സംഭവം ഓർത്തെടുത്ത് എഴുത്തുകാരി തനൂജ ഭട്ടതിരി; നിറകണ്ണുകളോടെ സമൂഹ മാധ്യമത്തിൽ ബാലുവിന് ആദരാഞ്ജലികൾ അർപ്പിച്ച് ലോകം
കൊച്ചി: വയലിനിൽ സംഗീത വിസ്മയം തീർത്ത ബാലഭാസ്‌ക്കറിന്റെ വേർപാട് മലയാളക്കരയുടെ നെഞ്ചു പിളർന്ന നിമിഷങ്ങളാണ് കടന്നു പോകുന്നത്. ഈ അവസരത്തിൽ ബാലുവിനും കുടുംബത്തിനും സംഭവിച്ച ദുരന്തത്തിന് സമാനമായ അപകടം ഓർത്തെടുക്കുകയാണ് എഴുത്തുകാരി തനൂജ ഭട്ടതിരി. താൻ നേരിട്ടറിഞ്ഞ അനുഭവം സമൂഹ മാധ്യമത്തിലൂടെ പങ്കു വയ്ച്ചപ്പോൾ ആയിക്കണക്കിന് ആളുകളാണ് ബാലുവിന് കണ്ണീരോടെ ആദരാഞ്ജലികൾ അർപ്പിച്ചത്. അപകടങ്ങൾ കുടുംബത്തിന്റെ താളം തെറ്റിക്കുമ്പോൾ അനുഭവിക്കേണ്ടി വരുന്ന മാനസിക സംഘർഷങ്ങൾ തനുജയുടെ കുറിപ്പിൽ വ്യക്തമായിരുന്നു. കാറപകടം സംഭവിച്ച കുടുംബത്തെ ആശുപത്രിയിൽ എത്തിക്കുകയും തുടർന്ന് ഭർത്താവിന്റെയും മകളുടേയും മരണം അറിഞ്ഞ ഭാര്യയുടെ പ്രതികരണം ഏവരുടേയും കണ്ണ് നിറയ്ക്കുന്നതാണ്. തനൂജ ഭട്ടതിരിയുടെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം മറക്കാൻ സാധിക്കാത്ത ഒരു സ്ത്രീ മുഖം രാവിലെ മുതൽ ഒഴിയാതെ. വർഷങ്ങൾക്കു മുമ്പാണ്. ഒരു വലിയ കാറപകടത്തെ തുടർന്ന് ആ ഭാര്യാ ഭർത്താവിനെയും മൂന്ന് വയസ്സുള്ള മകളെയും ആശുപത്രിയിൽ കൊണ്ടുവന്നു. അച്ഛൻ വന്നപ്പോഴെമരിച്ച
കൊച്ചി: വയലിനിൽ സംഗീത വിസ്മയം തീർത്ത ബാലഭാസ്‌ക്കറിന്റെ വേർപാട് മലയാളക്കരയുടെ നെഞ്ചു പിളർന്ന നിമിഷങ്ങളാണ് കടന്നു പോകുന്നത്. ഈ അവസരത്തിൽ ബാലുവിനും കുടുംബത്തിനും സംഭവിച്ച ദുരന്തത്തിന് സമാനമായ അപകടം ഓർത്തെടുക്കുകയാണ് എഴുത്തുകാരി തനൂജ ഭട്ടതിരി.
താൻ നേരിട്ടറിഞ്ഞ അനുഭവം സമൂഹ മാധ്യമത്തിലൂടെ പങ്കു വയ്ച്ചപ്പോൾ ആയിക്കണക്കിന് ആളുകളാണ് ബാലുവിന് കണ്ണീരോടെ ആദരാഞ്ജലികൾ അർപ്പിച്ചത്. അപകടങ്ങൾ കുടുംബത്തിന്റെ താളം തെറ്റിക്കുമ്പോൾ അനുഭവിക്കേണ്ടി വരുന്ന മാനസിക സംഘർഷങ്ങൾ തനുജയുടെ കുറിപ്പിൽ വ്യക്തമായിരുന്നു.
കാറപകടം സംഭവിച്ച കുടുംബത്തെ ആശുപത്രിയിൽ എത്തിക്കുകയും തുടർന്ന് ഭർത്താവിന്റെയും മകളുടേയും മരണം അറിഞ്ഞ ഭാര്യയുടെ പ്രതികരണം ഏവരുടേയും കണ്ണ് നിറയ്ക്കുന്നതാണ്.
തനൂജ ഭട്ടതിരിയുടെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം
മറക്കാൻ സാധിക്കാത്ത ഒരു സ്ത്രീ മുഖം രാവിലെ മുതൽ ഒഴിയാതെ. വർഷങ്ങൾക്കു മുമ്പാണ്. ഒരു വലിയ കാറപകടത്തെ തുടർന്ന് ആ ഭാര്യാ ഭർത്താവിനെയും മൂന്ന് വയസ്സുള്ള മകളെയും ആശുപത്രിയിൽ കൊണ്ടുവന്നു. അച്ഛൻ വന്നപ്പോഴെമരിച്ചിരിന്നു കുട്ടി താമസിയാതെ മരിച്ചു. അമ്മയെ ഉടനടി ശസ്ത്രക്രിയക്ക് വിധേയയാക്കി. അച്ഛന്റെയും മകളുടെയും ശരീരം ഫ്രീസർ മോർച്ചറിയിൽ ആയിരുന്നു. തലക്ക് ഗുരുതരമായപരുക്കേറ്റിരുന്ന അമ്മക്ക് പോസ്റ്റ് ഓപ്പറേറ്റീവിൽ വെച്ച് അല്പം ബോധം വന്നപ്പോൾ ഭർത്താവിനെയും മകളെയും കുറിച്ച് തിരക്കി . മരണ വാർത്ത പറയാതെ സ്റ്റാഫ് അവരെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
രണ്ടു ദിവസത്തിനകം അച്ഛന്റെയും മകളുടെയും സംസ്‌കാര ചടങ്ങുകൾ ബന്ധുക്കൾക്ക് നട ത്തേണ്ടതുണ്ടായിരുന്നു. അവരുടെ മൂത്ത സഹോദരി മാനസിക രോഗ വിദഗ്ധന്റെ കൂടെ നിന്നാണ് ആ താങ്ങാനാകാത്ത വാർത്ത അവളോട് പറഞ്ഞത്. പ്രതീക്ഷിച്ചിരുന്ന കാര്യം പോലെ അതവൾ കേട്ടെങ്കിലും യാഥാർത്ഥ്യം ജീവിതത്തെ അടിച്ച് തെറിപ്പിച്ച പ്പോൾ അവൾ പിടിച്ചു നിൽക്കാൻ ശ്രമിച്ചു.കണ്ണീരിനൊടുവിൽ അവരെ അവസാനമായി ഒരു നോക്കു കാണണമെന്നായി . ആരോഗ്യ പ്രശ്‌നവും ഈ കാഴ്ച ഉണ്ടാക്കാൻ പോകുന്ന മാനസിക സമ്മർദ്ദവും കാരണം അത് വേണ്ട എന്നെല്ലാവരും ഉപദേശിച്ചു. ഒരു പ്രശ്‌നവുമില്ലെന്നും തനിക്ക് അവരെ കണ്ടേ മതിയാവൂ എന്നവർ ധൈര്യത്തോടെ പറഞ്ഞു.
സ്ട്രച്ചറിൽ കിടന്നു കൊണ്ട് മോർച്ചറിക്കു വെളിയിൽ ആരോ ഒരു ബന്ധു ഉയർത്തിക്കാട്ടിയ കുഞ്ഞു ശരീരം കണ്ടു. അവളുടെ കവിൾ അമ്മയുടെ കവിൾ തൊട്ടു. കരയാതെ അമ്മ കണ്ണുകൾ പരതി. സ്ട്രച്ചറിൽ ഉയർത്തി ഭർത്താവിന്റെ ശരീരം കാണിച്ചു. അവൾ വിരലുകൾ കൊണ്ട് ആമുഖം തൊട്ടു. കരഞ്ഞില്ല. പക്ഷേ ഇത്രയും പറഞ്ഞു . ചടങ്ങു നടത്തുമ്പോൾ മോളെ അച്ഛന്റെ നെഞ്ചത്ത് കമഴ്‌ത്തി കിടത്തണം. ഒരുമിച്ച് മതി. രണ്ടു പേർക്കും കൊതി മാറിയിട്ടില്ല അവളൊരിക്കലും പേടിക്കയുമില്ല എല്ലാരും പൊട്ടിക്കരഞ്ഞപ്പോൾ ആ സ്ത്രീ കണ്ണുകൾ തുറന്നു വെച്ച് തന്നെ കിടന്നു. മനുഷ്യർ ഒരു ചെറിയ ജീവിതത്തിൽ എന്തൊക്കെ സഹിക്കണം!