അബുദാബി: ദുബായി വീണ്ടും ഭാഗ്യ ദേവതയുടെ സ്വന്തം ഈറ്റില്ലമായി മാറുന്നു, ദുബായി ഭാഗ്യക്കുറിയാണ് ഒരു ദിവസം കൊണ്ട് ആരുടേയും ജീവിതം മാറ്റി മറിക്കുന്നത്, ഇത്തവണ അത്തരത്തിൽ ഒരു തിരുവനന്തപുരത്തുകാരനാണ് ആ ഭാഗ്യം ലഭിച്ചത്.

തിരുവനന്തപുരം വെട്ടുകാട് തൻസിലാസ് ബിബിയൻ ബാബു(57) വിനാണ് അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 70 ലക്ഷം ദിർഹം (12.40 കോടി) ലഭിച്ചത്. 030202 എന്ന നമ്പറുള്ള ടിക്കറ്റിലാണ് ബാബുവിനെത്തേടി ഭാഗ്യമെത്തിയത്.

ഇത്രയും തുകയുടെ ഭാഗ്യം കൈവന്നത് വിശ്വസിക്കാനാകുന്നില്ലെന്ന് തൻസിലാസ് ബാബു പറയുന്നു. ആരെങ്കിലും വിളിച്ച് പറ്റിക്കുകയായിരിക്കുമെന്നാണ് ആദ്യം കരുതിയതെന്നും ഇദ്ദേഹം വ്യക്തമാക്കുന്നു.

57 കാരനായ തൻസിലാസ് ദുബായ് എമിറേറ്റ്സ് എയർലൈൻസിൽ 26 വർഷമായി പ്രവർത്തിച്ച് വരികയാണ്.ഇതിന് മുൻപ് ഒട്ടേറെ തവണ ബിഗ് ടിക്കറ്റിൽ ഭാഗ്യം പരീക്ഷിച്ചിട്ടുണ്ട്.പത്താം ശ്രമത്തിലാണ് തൻസിലാസിനെ തേടി ഭാഗ്യമെത്തിയത്.

ദുബായ് ഖിസൈസിലാണ് തൻസിലാസ് കുടുംബമൊത്തുള്ള താമസം.മേരി ഇമൽഡയാണ് ഭാര്യ, ബെറ്റ്സി, ബെറ്റ്സൺ, ബ്രയൻ എന്നിവരാണ് മക്കൾ.

എത്തവണത്തേയും പോലെ ഇത്തവണയും ഭാഗ്യം ഇന്ത്യക്കാരുടെ കൂടെയായിരുന്നു, ജോർജ് രസ്മിൻ, രവി ചൗഹാൻ, ജിജു ജയപ്രകാശ്, പള്ളിക്കര വസുരജൻ, പാട്രിക്ക് മൈക്കൽ തുടങ്ങിയവർ ഈ ഭാഗ്യശാലികളിൽ ഉൾപ്പെടും. ഒരു നറുക്ക് ബഹ്റൈൻ സ്വദേശിക്കാണ്.