- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭക്ഷണത്തിൽ വിഷം കലർത്തി കൊടുത്തപ്പോൾ 'മണ്ണെണ്ണ' വില്ലനായി; ഭർത്താവിനെ കൊന്നാലെ ഒരുമിച്ച് ജീവിക്കാൻ ഗൾഫിലേക്ക് വരൂവെന്ന കാമുകിയുടെ പിടിവാശിയിൽ വിമാനം കയറി; ഭർത്താവിനെ ഉറക്ക ഗുളിക കൊടുത്ത് മയക്കി കിടിത്തി സൗജത്തുകൊലപാതകം എളുപ്പമാക്കി; വെട്ടിനുറുക്കി കൊല്ലാനാവാത്തത് ബഷീറിന്റെ കള്ളി പൊളിച്ചു; ഷാർജയിലെ അഗ്‌നിശമനസേനാ യൂണിറ്റിൽ ഷെഫ് എല്ലാം തുറന്നു പറഞ്ഞു; അഞ്ചുടിയിലെ കൊലയ്ക്ക് പിന്നിൽ മാസങ്ങളുടെ ആസൂത്രണം
മലപ്പുറം: താനൂർ അഞ്ചുടിയിൽ മത്സ്യത്തൊഴിലാളിയായ പൗറകത്ത് സവാദിനെ കൊലപ്പെടുത്തിയത് സവാദിന്റെ ഭാര്യ സൗജത്തിന്റെ നിർബന്ധത്തെത്തുടർന്നെന്നു പ്രതി ബഷീറിന്റെ മൊഴി. വിദേശത്തേക്കുകടന്ന് ഒരുമിച്ചു ജീവിക്കാനായിരുന്നു കൊലപാതമെന്നും ബഷീർ മൊഴി നൽകിയിട്ടുണ്ട്. ഒരുമിച്ച് ജീവിക്കാനായി സവാദ് കൊലപ്പെട്ടശേഷമേ ഒപ്പംവരുകയുള്ളൂവെന്ന സൗജത്തിന്റെ നിർബന്ധത്തിനു വഴങ്ങിയാണ് കൊലനടത്തിയതെന്നും ബഷീർ അന്വേഷണ സംഘത്തോടു പറഞ്ഞു. ഒരു മാസം മുൻപു ഭക്ഷണത്തിൽ വിഷം കലർത്തി കൊലപ്പെടുത്താൻ സൗജത്ത് ശ്രമം നടത്തിയിരുന്നു. മണ്ണെണ്ണ കലർന്നെന്നു പറഞ്ഞ് സവാദ് ഭക്ഷണം ഉപേക്ഷിച്ചു. ഇതോടെ വിഷം കൊടുത്തുകൊല്ലാനുള്ള നീക്കം പൊളിഞ്ഞു. ഇതോടെ ഗൾഫിൽ നിന്നെത്തി കൊന്നേ മതിയാകൂവെന്ന് സൗജത്ത് നിർബന്ധം പിടിച്ചു. ഇതോടെയാണ് താൻ രണ്ട് ദിവസത്തെ അവധിക്ക് ഷാർജയിൽ നിന്നും എത്തിയതെന്നും ബഷീർ മൊഴി നൽകി. കൊലയ്ക്കുശേഷം ശരീരഭാഗങ്ങൾ മുറിച്ച് പെട്ടിയിലാക്കി ഉപേക്ഷിക്കാനും തുടർന്ന് സവാദിനെ കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകാനുമായിരുന്നു നീക്കം. എന്നാൽ കൊലപാതക ശ്രമത്തിനി
മലപ്പുറം: താനൂർ അഞ്ചുടിയിൽ മത്സ്യത്തൊഴിലാളിയായ പൗറകത്ത് സവാദിനെ കൊലപ്പെടുത്തിയത് സവാദിന്റെ ഭാര്യ സൗജത്തിന്റെ നിർബന്ധത്തെത്തുടർന്നെന്നു പ്രതി ബഷീറിന്റെ മൊഴി. വിദേശത്തേക്കുകടന്ന് ഒരുമിച്ചു ജീവിക്കാനായിരുന്നു കൊലപാതമെന്നും ബഷീർ മൊഴി നൽകിയിട്ടുണ്ട്. ഒരുമിച്ച് ജീവിക്കാനായി സവാദ് കൊലപ്പെട്ടശേഷമേ ഒപ്പംവരുകയുള്ളൂവെന്ന സൗജത്തിന്റെ നിർബന്ധത്തിനു വഴങ്ങിയാണ് കൊലനടത്തിയതെന്നും ബഷീർ അന്വേഷണ സംഘത്തോടു പറഞ്ഞു.
ഒരു മാസം മുൻപു ഭക്ഷണത്തിൽ വിഷം കലർത്തി കൊലപ്പെടുത്താൻ സൗജത്ത് ശ്രമം നടത്തിയിരുന്നു. മണ്ണെണ്ണ കലർന്നെന്നു പറഞ്ഞ് സവാദ് ഭക്ഷണം ഉപേക്ഷിച്ചു. ഇതോടെ വിഷം കൊടുത്തുകൊല്ലാനുള്ള നീക്കം പൊളിഞ്ഞു. ഇതോടെ ഗൾഫിൽ നിന്നെത്തി കൊന്നേ മതിയാകൂവെന്ന് സൗജത്ത് നിർബന്ധം പിടിച്ചു. ഇതോടെയാണ് താൻ രണ്ട് ദിവസത്തെ അവധിക്ക് ഷാർജയിൽ നിന്നും എത്തിയതെന്നും ബഷീർ മൊഴി നൽകി. കൊലയ്ക്കുശേഷം ശരീരഭാഗങ്ങൾ മുറിച്ച് പെട്ടിയിലാക്കി ഉപേക്ഷിക്കാനും തുടർന്ന് സവാദിനെ കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകാനുമായിരുന്നു നീക്കം. എന്നാൽ കൊലപാതക ശ്രമത്തിനിടെ നിലവിളികേട്ട് സവാദിന്റെ മകൾ ഉണർന്നതോടെ പദ്ധതി പാളിയുകയായിരുന്നു. ഡിവൈഎസ്‌പി ബിജു ഭാസ്‌കറിന്റെ നേതൃത്വത്തിലാണ് ബഷീറിനെ ചോദ്യം ചെയ്തത്. തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഈ മാസം നാലിനു പുലർച്ചെയാണ് സവാദ് കൊല്ലപ്പെട്ടത്.
ഉറക്കഗുളിക നൽകി മയക്കിയശേഷമാണ് സവാദിനെ ബഷീർ തലയ്ക്കടിച്ച് കൊലപ്പെടുത്തിയതെന്നു സംശയവും പൊലീസിനുണ്ട്. സംഭവം നടന്ന ക്വാർട്ടേഴ്‌സിൽനിന്ന് ഉപയോഗിച്ച് ബാക്കിയായ ഉറക്കഗുളികയുടെ പായ്ക്കറ്റ് കണ്ടെടുത്തിട്ടുണ്ട്. എന്നാൽ വിശദമായ പരിശോധനയ്ക്കുശേഷമേ സവാദിന്റെ ശരീരത്തിൽ ഉറക്കഗുളിക എത്തിയിട്ടുണ്ടോയെന്നു പറയാൻ സാധിക്കൂവെന്ന് പൊലീസ് പറഞ്ഞു. മുറിയിലെ ചൂടുകാരണമാണ് ഇളയമകളും സവാദും സിറ്റൗട്ടിലേക്ക് മാറിക്കിടക്കാൻ തീരുമാനിച്ചത്. തലയ്ക്കടിക്കാൻ സൗജത്ത് മരക്കഷണം തയ്യാറാക്കിവെച്ചിരുന്നെങ്കിലും പിറകുവശത്തെ വാതിൽവഴി സിറ്റൗട്ടിലെത്തിയ ബഷീർ സമീപത്ത് വിൽപ്പനയ്ക്കായി കൂട്ടിയിട്ട വിറകുകൂനയിൽനിന്ന് മരത്തടിയുമായാണ് വീട്ടിനുള്ളിൽ കയറിയത്.
രണ്ടടിയോടുകൂടി സവാദിന്റെ നെറ്റി ചിതറിപ്പോയിട്ടുണ്ട്. ശേഷം വീട്ടിൽ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ചാണ് ബഷീറിന്റെ നിർദ്ദേശപ്രകാരം കഴുത്തിൽ മുറിവേൽപ്പിച്ച് സൗജത്ത് തന്റെ ഭർത്താവിന്റെ മരണം ഉറപ്പാക്കുന്നത്. എന്നാൽ തലയ്ക്കേറ്റ ശക്തമായ അടിയാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. മുമ്പും രണ്ടുതവണ സൗജത്തും കാമുകൻ ബഷീറും ചേർന്ന് സവാദിനെ കൊലപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. മൂന്നുമാസംമുമ്പ് കൃഷിക്കുപയോഗിക്കുന്ന വിഷം ഭക്ഷണത്തിൽ കലർത്തി സൗജത്ത് നൽകിയിരുന്നു. എന്നാൽ മണ്ണെണ്ണയുടെ മണമുണ്ടെന്ന കാരണത്താൽ സവാദ് ഭക്ഷണം കഴിച്ചില്ല. അങ്ങനെ ആ ശ്രമം പരാജയപ്പെട്ടു. വിദേശത്തുനിന്ന് ബഷീർ നൽകിയ നിർദ്ദേശപ്രകാരമായിരുന്നു സൗജത്ത് ഇതുചെയ്തത്. അതിനുശേഷം സൗജത്തിനോട് തനിച്ച് കൊലനടത്താൻ നിർദ്ദേശിച്ചെങ്കിലും തയ്യാറാകാത്തതിനാൽ ഇരുവരുംചേർന്ന് കൃത്യം നടത്താൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി ചൊവ്വാഴ്ച നടത്തിയ ശ്രമവും സവാദ് ഉറങ്ങാത്തതിനാൽ പരാജയപ്പെട്ടു. അങ്ങനെ മൂന്നാമത്തെ ശ്രമത്തിലാണ് കൃത്യം നടത്തുന്നത്.
പുലർച്ചെയാണ് വീട്ടിനുള്ളിൽ മകൾക്കൊപ്പം ഉറങ്ങിക്കിടന്ന സവാദിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്. പ്രതി പോയശേഷം മരണം ഉറപ്പിക്കാൻ സവാദിന്റെ കഴുത്തിലും നെഞ്ചിലും കത്തികൊണ്ട് വെട്ടുകയും വരയുകയും ചെയ്തത് സൗജത്ത് ആണെന്നു പൊലീസ് പറഞ്ഞു. വീടിന്റെ പിൻവാതിൽ തുറന്നിട്ടതും ഇവരാണ്. സൗജത്തിന്റെ ഫോൺ കോളുകൾ പരിശോധിച്ച അന്വേഷണ സംഘം ഇന്നലെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ദാരുണ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കൊലപാതകം നടത്താൻ ദുബായിൽനിന്ന് മംഗലാപുരം വിമാനത്താവളം വഴി എത്തിയ ബഷീറിനെ അവിടെനിന്ന് സംഭവസ്ഥലത്തേക്കും തിരിച്ച് വിമാനത്താവളത്തിലേക്കും എത്തിച്ചത് സുഫിയാനാണ്. കൊലപാതകത്തിനുപയോഗിച്ച മരക്കഷണവും വെട്ടുകത്തിയും വീട്ടിൽനിന്നു പൊലീസ് കണ്ടെടുത്തിരുന്നു. സവാദിന്റെ തലയിൽ പ്രതി ബഷീർ രണ്ടു തവണയാണ് മരകഷണം കൊണ്ട് അടിച്ചത്. മകൾ തലയ്ക്കടിക്കുന്ന ശബ്ദം കേട്ട് ഉണരുകയായിരുന്നു. ബഷീറിനെ കൊലപാതകം നടത്തിയ തെയ്യാലയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയപ്പോൾ മരക്കഷണം ഇവിടെ നിന്നു കണ്ടെത്തി. മാസങ്ങൾ നീണ്ട ആസൂത്രണത്തിന് ശേഷമാണ് കൊലപാതകത്തിന് പദ്ധതി ഇട്ടത്.
കൃത്യമായ ആസൂത്രണത്തോടെയാണ് കൊല നടത്താൻ ബഷീർ രണ്ടു ദിവസത്തെ അവധിക്ക് വിദേശത്തു നിന്ന് എത്തിയത്. മകളെ മുറിയിൽ പൂട്ടിയിട്ടതിനു ശേഷമാണ് മരണം ഉറപ്പാക്കാൻ ഭാര്യ സൗജത്ത് സവാദിന്റെ കഴുത്ത് പാതി മുറിച്ചത്. കൊലപാതകത്തിന് ശേഷം വിദേശത്തേക്ക് കടന്ന ബഷീർ താനൂർ സിഐക്കു മുൻപിൽ കീഴടങ്ങുകയായിരുന്നു. പത്രമാധ്യമങ്ങളിൽ ബഷീറിന്റെ ഫോട്ടോ ഉൾപ്പടെയുള്ള വാർത്തകൾ പ്രചരിച്ചതോടെ ജോലിയിൽ തുടരാൻ കഴിയാത്ത സാഹചര്യമായി. തുടർന്നാണ് കീഴടങ്ങൽ. കഴിഞ്ഞവർഷം ഒക്ടോബർ 28-നാണ് ബഷീർ അവസാനമായി ദുബായിലേക്കുപോകുന്നത്. ശേഷം തീർത്തും രഹസ്യമായാണ് കൊലപാതകത്തിനായി നാട്ടിലെത്തുന്നത്. കാസർകോട് പഠിക്കുന്ന നാട്ടുകാരനായ സുഫിയാന്റെ നിർദ്ദേശപ്രകാരമാണ് മംഗലാപുരത്ത് ഇറങ്ങുന്നത്. എന്നാൽ കൊലപാതകം നടന്നതിനുശേഷമാണ് സുഫിയാൻ ബഷീർ വന്നതിന്റെ ലക്ഷ്യം അറിയുന്നതെന്നും പൊലീസ് പറഞ്ഞു. സവാദുമായി സൗഹൃദത്തിലായിരുന്ന ബഷീർ പിന്നീടാണ് സൗജത്തിനോട് അടുക്കുന്നത്. ഒരിക്കൽ സൗജത്ത് ബഷീറുമായി ഏർവാടിയിൽപ്പോയി താമസിച്ചെങ്കിലും തിരികെ കൊണ്ടുവരികയായിരുന്നു.
കൊലപാതകത്തിന് പിന്നാലെ മംഗളൂരു വഴി ദുബായിലേക്ക് കടന്നെങ്കിലും അവിടെ ഒരിടത്തും സുരക്ഷിതമായി തങ്ങാനാകില്ലെന്ന ഭയത്താലാണ് ബഷീർ നാട്ടിലെത്തി പൊലീസിൽ കീഴടങ്ങിയത്. പ്രവാസികളും വിവിധസംഘടനകളും ബഷീറിനായി ഗൾഫിൽ തിരച്ചിൽ ആരംഭിച്ചതോടെ അവിടെ തങ്ങുന്നത് പന്തിയല്ലെന്ന് തോന്നിയ പ്രതി നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഷാർജയിലെ അഗ്‌നിശമനസേനാ യൂണിറ്റിൽ ഷെഫായി ജോലിചെയ്തിരുന്ന ബഷീറിന് തിരിച്ചെത്തിയെങ്കിലും ജോലിയിൽ പ്രവേശിക്കാനായിരുന്നില്ല. എംബസി, ഇന്റർപോൾ മുഖേന പൊലീസ് നീക്കങ്ങൾ ശക്തമാക്കിയതും, പ്രവാസികൾക്കിടയിൽ വാർത്തകളും ചിത്രങ്ങളും വ്യാപകമായി പ്രചരിച്ചതുമായിരുന്നു പ്രതിക്ക് തിരിച്ചടിയായത്. ഇതിനിടെ, ബഷീറിനെ നാട്ടിലെത്തിക്കാൻ ബന്ധുക്കളും ശ്രമംതുടങ്ങിയിരുന്നു. തുടർന്നാണ് ഇയാൾ കഴിഞ്ഞദിവസം ഷാർജയിൽനിന്നും ചെന്നൈയിലേക്ക് വിമാനംകയറിയത്.
ഞായറാഴ്ച വൈകീട്ടോടെ ചെന്നൈയിലെത്തിയ ബഷീർ ചെന്നൈ-മംഗളൂരു തീവണ്ടിയിൽ തിങ്കളാഴ്ച പുലർച്ചെയോടെ തിരൂരിലെത്തി. തുടർന്ന് ടാക്സിയിൽ താനൂർ പൊലീസ് സ്റ്റേഷനിലെത്തി സിഐയ്ക്ക് മുന്നിൽ കീഴടങ്ങുകയായിരുന്നു.