- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാമുകിയുമായി ഒരുമിച്ച് ജീവിക്കാൻ സവാദിനെ കൊലപ്പെടുത്തി; രണ്ട് ദിവസത്തെ അവധിക്ക് ശേഷം ഷാർജയിൽ മടങ്ങിയെത്തിയപ്പോൾ കൊലപാതകത്തിലെ രഹസ്യം പുറത്തായി; പ്രവാസി സംഘടനകളുടെ എതിർപ്പ് തിരിച്ചറിഞ്ഞ് പുറത്തിറങ്ങാൻ പറ്റാതെ കുടുങ്ങിയ പ്രതി ഒടുവിൽ വിമാനം കയറി ചെന്നൈയിലെത്തി; മത്സ്യത്തൊഴിലാളിയെ തലയ്ക്കടിച്ചും കഴുത്തറുത്തും കൊന്ന കേസിൽ ബഷീറും പൊലീസിന് കീഴടങ്ങി; താനൂരിലെ ക്രൂരതയിൽ പ്രധാനപ്രതിയെ നാട്ടിലെത്തിച്ച് ബന്ധുക്കളുടെ സമ്മർദ്ദവും
താനൂർ: മത്സ്യത്തൊഴിലാളിയായ സവാദിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ സൗജത്തിന്റെ സുഹൃത്തും പ്രധാന പ്രതിയുമായ ബഷീർ പൊലീസിൽ കീഴടങ്ങി. ഷാർജയിൽ നിന്ന് ചെന്നൈയിലെത്തിച്ച ബഷീറിനെ ബന്ധുക്കൾ നാട്ടിലെത്തിച്ച് പൊലീസിലേൽപ്പിക്കുകയായിരുന്നു. കൊലപാതകം നടത്തി വിദേശത്തേക്ക് കടന്ന ബഷീറിനെ പ്രവാസി സംഘടനകളുടേയും ബന്ധുക്കളുടേയും സഹായത്താലാണ് നാട്ടിലേക്ക് തിരികെ എത്തിച്ചത്. മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും നിരന്തരം പ്രചരണങ്ങൾ വന്നതോടെ ബഷീറിന് ഷാർജയിൽ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയായിരുന്നു. ഇതേ തുടർന്നാണ് നാട്ടിലെത്തിയുള്ള കീഴടങ്ങൽ. ഷാർജയിലെ മലയാളികളെ ഭയന്ന് ജോലി സ്ഥലത്തേക്കും എത്താൻ പറ്റിയിരുന്നില്ല. പ്രവാസി സംഘടനകൾ ഇയാളെ പിടികൂടുന്നതിന് വ്യാപക പ്രചാരണങ്ങളും നടത്തി. തുടർന്ന് ബന്ധുക്കളുടെ തന്നെ സഹായത്തോടെ നാട്ടിലെത്തിക്കുകയായിരുന്നു. സംഭവത്തിൽ സൗജത്തും ബഷീറിന് സഹായം ചെയ്ത് നൽകിയ സുഫിയാനെന്നയാളേയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകത്തിന് ശേഷം ബഷീർ മംഗലാപുരം വഴിയാണ് വിദേശത്തേക്ക് കടന്നത്. ഇത് മനസ്സ
താനൂർ: മത്സ്യത്തൊഴിലാളിയായ സവാദിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ സൗജത്തിന്റെ സുഹൃത്തും പ്രധാന പ്രതിയുമായ ബഷീർ പൊലീസിൽ കീഴടങ്ങി. ഷാർജയിൽ നിന്ന് ചെന്നൈയിലെത്തിച്ച ബഷീറിനെ ബന്ധുക്കൾ നാട്ടിലെത്തിച്ച് പൊലീസിലേൽപ്പിക്കുകയായിരുന്നു. കൊലപാതകം നടത്തി വിദേശത്തേക്ക് കടന്ന ബഷീറിനെ പ്രവാസി സംഘടനകളുടേയും ബന്ധുക്കളുടേയും സഹായത്താലാണ് നാട്ടിലേക്ക് തിരികെ എത്തിച്ചത്. മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും നിരന്തരം പ്രചരണങ്ങൾ വന്നതോടെ ബഷീറിന് ഷാർജയിൽ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയായിരുന്നു. ഇതേ തുടർന്നാണ് നാട്ടിലെത്തിയുള്ള കീഴടങ്ങൽ.
ഷാർജയിലെ മലയാളികളെ ഭയന്ന് ജോലി സ്ഥലത്തേക്കും എത്താൻ പറ്റിയിരുന്നില്ല. പ്രവാസി സംഘടനകൾ ഇയാളെ പിടികൂടുന്നതിന് വ്യാപക പ്രചാരണങ്ങളും നടത്തി. തുടർന്ന് ബന്ധുക്കളുടെ തന്നെ സഹായത്തോടെ നാട്ടിലെത്തിക്കുകയായിരുന്നു. സംഭവത്തിൽ സൗജത്തും ബഷീറിന് സഹായം ചെയ്ത് നൽകിയ സുഫിയാനെന്നയാളേയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകത്തിന് ശേഷം ബഷീർ മംഗലാപുരം വഴിയാണ് വിദേശത്തേക്ക് കടന്നത്. ഇത് മനസ്സിലാക്കിയ പൊലീസ് ഇന്റർപോളിന്റെ സഹായവും തേടി. ഇതും ബഷീറിനെ വെട്ടിലാക്കി. ലുക്ക് ഔട്ട് നോട്ടീസ് ഇറങ്ങുമെന്ന് മനസ്സിലായതോടെയാണ് ഇയാൾ നാട്ടിലേക്ക് മടങ്ങിയത്. പൊലീസിന്റെ ഇടപെടൽ ശക്തമാണെന്ന തോന്നലും ഉണ്ടായി. രണ്ടു ദിവസം മുമ്പാണ് താനൂർ തെയ്യാല മണലിപ്പുഴയിൽ താമസിക്കുന്ന പൗറകത്ത് കമ്മുവിന്റെ മകൻ സവാദിനെ ഭാര്യയും സുഹൃത്തായ ബഷീറും ചേർന്ന് കൊലപ്പെടുത്തിയത്.
സവാദിനെ കൊലപ്പെടുത്താനായി ബഷീർ മൂന്ന് ദിവസത്തെ അവധിക്ക് നാട്ടിലെത്തുകയായിരുന്നു. ഉറങ്ങികിടന്ന സവാദിനെ ബഷീർ തലക്കടിക്കുകയും മരണം ഉറപ്പിക്കാനായി സൗജത്ത് കഴുത്ത് കത്തിക്കൊണ്ട് മുറിക്കുകയുമായിരുന്നും. ബഷീറിന് ഭാര്യയും മൂന്ന് മക്കളും ഉണ്ട്. ഇവരെ പോലും അറിയിക്കാതെയാണ് സാവദിനെ കൊലപ്പെടുത്താൻ ഷാർജയിൽ നിന്നെത്തിയത്. കേസിൽ സവാദിന്റെ ഭാര്യ സൗജത്തിനെയും പ്രതിയായ കോളേജ് വിദ്യാർത്ഥി സുഫിയാനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം കുറ്റകൃത്യത്തിൽ സുഫിയാന് നേരിട്ടു പങ്കില്ലെന്നാണ് പൊലീസ് നിഗമനം.
കാമുകിയെ കാണാൻ വന്നതാണെന്നാണ് തന്നോട് അറിയിച്ചതെന്നും മടക്കയാത്രയിലാണ് കൊലപാതക വിവരം പറഞ്ഞതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. മംഗളുരുവിൽ വിമാനം ഇറങ്ങിയ ബഷീർ കാസർകോട്ടു നിന്നാണ് അയൽവാസിയായ സൂഫിയാനെ കൂടെ കൂട്ടിയത്. ബഷീറിന്റെ നിർദ്ദേശപ്രകാരമാണ് സൂഫിയാൻ കാർ ഒളിപ്പിച്ചത്. സൂഫിയാനെയും കൂട്ടി ബഷീർ സഞ്ചരിച്ച വാഹനം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സവാദിന്റെ ഭാര്യ സൗജിത്തുമായി പ്രണയത്തിൽ ആയിരുന്ന ബഷീർ അവരുമായി ഒരുമിച്ച് ജീവിക്കുന്നതിനായിട്ടാണ് സവാദിനെ കൊലപ്പെടുത്തിയത്. മകൾക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന സവാദിനെ ബഷീർ തലയ്ക്കടിക്കുകയും സൗജത്ത് കഴുത്തറക്കുകയുമായിരുന്നു.
ദുബായിലായിരുന്ന ബഷീറും സൗജത്തും എല്ലാം വ്യക്തമായി ആസൂത്രണം ചെയ്താണ് കൊലപാതകം നടപ്പാക്കിയത്. ഇതനുസരിച്ച് കൃത്യം നടത്താനായി മാത്രം ബഷീർ അവധിയിൽ നാട്ടിലേക്ക് തിരിച്ചു. സ്വന്തം വീട്ടുകാർപോലും അറിയാതെ രഹസ്യമായി മംഗളൂരു വിമാനത്താവളം വഴിയായിരുന്നു യാത്ര. ഇതിനിടെയാണ് സുഹൃത്തും കാസർകോട്ടെ കോളേജ് വിദ്യാർത്ഥിയുമായ ഓമച്ചപ്പുഴ സ്വദേശി സൂഫിയാനെ ഒപ്പംകൂട്ടിയത്. എല്ലാം പദ്ധതി ഇട്ടതു പോലെ നടന്നു. എന്നാൽ പൊലീസ് ചോദ്യം ചെയ്യലിൽ സൗജത്ത് പെട്ടതോടെ എല്ലാം പൊളിഞ്ഞു. ഒക്ടോബർ രണ്ടിന് രാത്രി ലോഡ്ജിൽ തങ്ങിയ ബഷീർ ഒക്ടോബർ മൂന്നിന് സൗജത്തിനെ കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തി.
തുടർന്ന് ഇരുവരും നഗരത്തിൽ ചുറ്റിയടിച്ചു. ലോഡ്ജ് മുറിയിൽ മണിക്കൂറുകൾ ചിലവഴിക്കുകയും ചെയ്തു. ഇവിടെയാണ് കൊലപാതക ഗൂഢാലോചന നടന്നത്. ബുധനാഴ്ച വൈകീട്ട് സൗജത്തിനെ ചെമ്മാട് കൊണ്ടുവന്നാക്കിയശേഷം ബഷീർ തിരികെ കോഴിക്കോട്ടേക്ക് മടങ്ങി. തുടർന്ന് രാത്രി പന്ത്രണ്ട് മണിയോടെ സൂഫിയാനോടൊപ്പം ഓമച്ചപ്പുഴയിലേക്ക്. എല്ലാം ഭംഗിയായെന്ന് ഉറപ്പാക്കിയ ശേഷം തിരികെ ഗൾഫിലേക്കും ബഷീർ മടങ്ങി. ബഷീറിനെ പിടികൂടാൻ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. അതിന് ശേഷം ഇന്റർപോളിന്റെ സഹായവും തേടും.
വൈദ്യുതിയില്ലാത്തതിനാൽ രാത്രി സവാദും മകളും സിറ്റൗട്ടിലാണ് ഉറങ്ങാൻകിടന്നിരുന്നത്. ഈ സമയം സൗജത്ത് അകത്തെ മുറിയിലിരുന്ന് ബഷീറുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. ബഷീർ എത്തിയതോടെ വീടിന്റെ വാതിൽ തുറന്നുനൽകിയതും സൗജത്താണ്. തടിക്കഷണവുമായി വീട്ടിലെത്തിയ ബഷീർ സവാദിന്റെ തലയ്ക്കടിച്ചശേഷം കടന്നുകളഞ്ഞു. ഇതിനിടെ അടുത്തുകിടന്നിരുന്ന മകൾ ഉറക്കമുണർന്നു. സൗജത്ത് മകളെ അകത്തെമുറിയിലേക്ക് മാറ്റി. തുടർന്ന് സിറ്റൗട്ടിലെത്തിയപ്പോൾ ഭർത്താവിന് ജീവനുണ്ടെന്ന് കണ്ട സൗജത്ത് കത്തി ഉപയോഗിച്ച് കഴുത്തറുത്ത് മരണംഉറപ്പുവരുത്തി. ഇതിനുശേഷമാണ് അയൽവാസികളെ വിവരമറിയിച്ചത്.
തലയ്ക്കടിയേറ്റ സവാദിന്റെ നിലവിളികേട്ടാണ് മകൾ ഉണർന്നത്. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. സ്ഥലത്തെത്തിയ പൊലീസ് അന്നുതന്നെ ഇവരുടെ മൊഴിയെടുത്തിരുന്നു. വീടിന്റെ പിൻവശത്തെ വാതിൽ തുറന്നിട്ടത് കുട്ടികൾക്കു മൂത്രമൊഴിക്കാൻ പോകാനാണെന്നാണ് സൗജത്ത് പൊലീസിനോടു പറഞ്ഞത്. ഇതിൽ സംശയം ശക്തമായി. നാട്ടുകാരുടെ സംശയവും പൊലീസിനെ ചോദ്യം ചെയ്യലിന് പ്രേരിപ്പിച്ചു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ദാരുണ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ബഷീറിനൊപ്പം താമസിക്കാൻ വേണ്ടിയാണു കൊലപാതകം നടത്തിയതെന്ന് സൗജത്ത് മൊഴി നൽകി. ഒരു വർഷം നീണ്ട ഗൂഢാലോചനയ്ക്കു ശേഷമാണ് കൊല ചെയ്തതെന്നും അവർ പറഞ്ഞു.
കൊലപാതകം നടത്താൻ മംഗലാപുരം വിമാനത്താവളം വഴി എത്തിയ ബഷീർ കൃത്യം നിർവ്വഹിച്ച ശേഷവും അതു വഴി തന്നെ ഗൾഫിലേക്ക് മടങ്ങി. സവാദ് വധക്കേസിലെ മുഖ്യപ്രതിയായ ഓമച്ചപ്പുഴ സ്വദേശി ബഷീറുമായി നാലുവർഷം മുമ്പാണ് സൗജത്ത് അടുപ്പത്തിലാകുന്നത്. മൊബൈൽഫോണിലൂടെ ആരംഭിച്ച ബന്ധം അതിരുവിട്ടതോടെ ഇതിനെചൊല്ലി വീട്ടിലും പ്രശ്‌നങ്ങളുണ്ടായി. തുടർന്ന് സവാദും കുടുംബവും രണ്ടുവർഷം മുമ്പ് ഓമച്ചപ്പുഴയിലെ വാടകവീട്ടിലേക്ക് താമസംമാറി. എന്നാൽ സൗജത്ത് ബഷീറുമായുള്ള ബന്ധം തുടരുകയും ഇതേചൊല്ലി സവാദുമായി ഇടക്കിടെ വഴക്കിടുകയുമുണ്ടായി. ഇതോടെയാണ് ഭർത്താവിനെ ഇല്ലാതാക്കാൻ സൗജത്തും കാമുകൻ ബഷീറും തീരുമാനമെടുത്തത്.