- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്തുകൊണ്ടാണ് ബാക്കിയുള്ള വസ്ത്രം കൂടി നീക്കം ചെയ്യാതിരുന്നത്; ബിക്കിന് ചിത്രത്തിനുള്ള ആരാധകന്റെ കമന്റിന് തപ്‌സിയുടെ ഉഗ്രൻ മറുപടി
വസ്ത്രധാരണത്തിന്റെ പേരിൽ പലപ്പോഴും സോഷ്യൽ മീഡിയയിൽ ബോഡിവുഡ് താരങ്ങൾ ഇരയാകാറുണ്ട്. ഇത്തരം വിമർശനങ്ങൾ പൊതുവെ ഇവർ ചെവിക്കൊള്ളാറുമില്ല. അതുകൊണ്ടുതന്നെ പല ഗോസിപ്പുകളും താരങ്ങൾ കണ്ടഭാവം പോലും നടിക്കാറില്ല.എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തയാണ് തപ്സി. ബോളിവുഡ് താരങ്ങളുടെ ഇഷ്ടവിനോദമാണ് ആരാധകർക്കായി ബിക്കിനി ചിത്രങ്ങൾ പങ്കുവെക്കുക എന്നത്. തപ്സിയും കഴിഞ്ഞദിവസം ആരാധകർക്കായി ബിക്കിനി ചിത്രം പങ്കുവെയ്ക്കുകയായിരുന്നു. തപ്‌സി നായികയായി അഭിനയിക്കുന്ന ജുധ്വ 2 എന്ന സിനിമയിലെ ഒരു ചിത്രമായിരുന്നു നടി ട്വിറ്ററിലൂടെ പുറത്ത് വിട്ടത്. എന്നാൽ സോഷ്യൽ മീഡിയയിൽ നിന്നും നടിയുടെ ചിത്രത്തിനുണ്ടായ പ്രതികരണം മോശമായിരുന്നു. ചിത്രത്തെ അധിഷേപിച്ചു കൊണ്ട് ഒരാൾ കമന്റ് ഇട്ടിരുന്നു. എന്നാൽ ഉടനടി നടി ആയാൾക്ക് കിടിലൻ മറുപടിയും കൊടുത്തിരിക്കുകയാണ്. നമ്മുടെ രാജ്യത്തിന് അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശമുണ്ട്. അതിനാൽ എന്തുകൊണ്ടാണ് ബാക്കി വസ്ത്രം കൂടി നീക്കം ചെയ്യാത്തത്. അങ്ങനെയെങ്കിൽ അതുകൊണ്ട് നിങ്ങളുടെ സഹോദരൻ അഭിമാനം കൊണ്ടെനെ എന
വസ്ത്രധാരണത്തിന്റെ പേരിൽ പലപ്പോഴും സോഷ്യൽ മീഡിയയിൽ ബോഡിവുഡ് താരങ്ങൾ ഇരയാകാറുണ്ട്. ഇത്തരം വിമർശനങ്ങൾ പൊതുവെ ഇവർ ചെവിക്കൊള്ളാറുമില്ല. അതുകൊണ്ടുതന്നെ പല ഗോസിപ്പുകളും താരങ്ങൾ കണ്ടഭാവം പോലും നടിക്കാറില്ല.എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തയാണ് തപ്സി.
ബോളിവുഡ് താരങ്ങളുടെ ഇഷ്ടവിനോദമാണ് ആരാധകർക്കായി ബിക്കിനി ചിത്രങ്ങൾ പങ്കുവെക്കുക എന്നത്. തപ്സിയും കഴിഞ്ഞദിവസം ആരാധകർക്കായി ബിക്കിനി ചിത്രം പങ്കുവെയ്ക്കുകയായിരുന്നു. തപ്‌സി നായികയായി അഭിനയിക്കുന്ന ജുധ്വ 2 എന്ന സിനിമയിലെ ഒരു ചിത്രമായിരുന്നു നടി ട്വിറ്ററിലൂടെ പുറത്ത് വിട്ടത്.
എന്നാൽ സോഷ്യൽ മീഡിയയിൽ നിന്നും നടിയുടെ ചിത്രത്തിനുണ്ടായ പ്രതികരണം മോശമായിരുന്നു. ചിത്രത്തെ അധിഷേപിച്ചു കൊണ്ട് ഒരാൾ കമന്റ് ഇട്ടിരുന്നു. എന്നാൽ ഉടനടി നടി ആയാൾക്ക് കിടിലൻ മറുപടിയും കൊടുത്തിരിക്കുകയാണ്.
നമ്മുടെ രാജ്യത്തിന് അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശമുണ്ട്. അതിനാൽ എന്തുകൊണ്ടാണ് ബാക്കി വസ്ത്രം കൂടി നീക്കം ചെയ്യാത്തത്. അങ്ങനെയെങ്കിൽ അതുകൊണ്ട് നിങ്ങളുടെ സഹോദരൻ അഭിമാനം കൊണ്ടെനെ എന്നായിരുന്നു ട്വീറ്റ്. എന്നാൽ ഈ ട്വീറ്റ് ഇപ്പോൾ കാണാനില്ല.
Sorry Bhai hai nahi varna pakka puch ke bataati. Abhi ke liye behen ka answer chalega ???? https://t.co/Snv6dlNhWj
- taapsee pannu (@taapsee) September 13, 2017
ആരാധകന്റെ കമ്മന്റിന് ഉഗ്രൻ മറുപടിയാണ് തപ്‌സി നൽകിയത്. എനിക്ക് ഒരു സഹോദരൻ ഇല്ലെന്നും ഉണ്ടായിരുന്നെങ്കിൽ ഞാൻ അദ്ദേഹത്തോട് ചോദിക്കുമായിരുന്നു. ഇപ്പോൾ സഹോദരിയുടെ മറുപടി മതിയോ എന്നാണ് തപ്‌സി മറുപടി കൊടുത്തിരുന്നത്. സപ്പോർട്ടുമായി ആരാധകർ തപ്‌സിയുടെ കമന്റ് കൂടി കണ്ടപ്പോൾ നടിയെ സപ്പോർട്ട് ചെയ്താണ് പിന്നീടുള്ള കമന്റുകളെല്ലാം വന്നിരുന്നത്.
പിങ്ക്, മാം ശബാന, എന്നീ ചിത്രങ്ങളിലൂടെ ബോളിവുഡിൽ തപ്‌സി പന്നു ചുവടുറപ്പിച്ച് കഴിഞ്ഞു. ഈ വർഷത്തെ കരുത്തയായ സ്ത്രീയായി തപ്‌സിസെ സാവി മാസിക തിരഞ്ഞെടുത്തിരുന്നു.