മുംബൈ: ബോളിവുഡ് നടി തപ്സി പാനുവിന്റെ ഫോട്ടോയിക്ക് താഴെ സദാചാര കമന്റുമായി എത്തിയവർക്ക് കണക്കായ മറുപടി കൊടുത്ത് ട്വിറ്ററിൽ ട്രെന്റിങ്ങ് ആയിരിക്കുകയാണ് താരം. ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തിന് പിന്നാലെയാണ് സൈബർ സദാചാര ആങ്ങളമാർ രംഗത്തെത്തിയത്.

ഉപദേശവും തെറിവിളിയുമായി എത്തിയ സൈബർ ആങ്ങളമാർക്ക് താരം ആവശ്യത്തിന് കൊടുക്കുകയും ചെയ്തു.നിങ്ങളെപ്പോലെ സദാചാരത്തിന്റെ സംരക്ഷകരെ ഞാന് കണ്ടിണ്ടില്ലെന്നും നിങ്ങളെ തിരിച്ചറിയാന് വൈകിയെന്നും പറഞ്ഞ താരത്തിനോട് ഇത്തരം കാര്യങ്ങള് സ്ത്രീകളിലേക്ക് പുരുഷനെ ആകര്ഷിക്കുമെന്നും അത് ഉപദ്രവങ്ങള്ക്ക് വഴിവെക്കുമെന്നുമുള്ള കമന്റുകൾ വന്നപ്പോൾ അങ്ങനെയാണെങ്കില് അത്തരം പുരുഷന്മാർ തങ്ങളുടെ അസുഖത്തിനെ പ്രതിരോധിക്കാന് എന്തെങ്കിലും ചെയ്യേണ്ടിയിരിക്കുന്നുവെന്നും അല്ലാതെ അതുണ്ടാകുന്നത് ഇത്തരം കാര്യങ്ങള് മൂലമല്ലെന്നും ഈ അസുഖം പെട്ടെന്ന് സുഖം പ്രാപിക്കാനും താരം സദാചാര ആങ്ങളമാരോട് ആവശ്യപ്പെടുകയും ചെയ്തു.

ചിലപ്പോൾ ജീവിതത്തിലെ മികച്ച നിമിഷങ്ങൾ ആരാലും സ്പര്ശിക്കപ്പെടാതെ, തിരുത്തപ്പെടാതെ, ഉപയോഗിക്കപ്പെടാതെ നിലനില്ക്കും. എന്ന കുറിപ്പോടെ തപ്സി ട്വിറ്ററിൽ അപ്‌ലോഡ് ചെയ്ത ചിത്രത്തിനായിരുന്നു സദാചാരവാദികളുടെ ആക്രമണം. മേക്കപ്പില്ലാതെ ബ്ലാക്ക് ആൻഡ് വൈറ്റ് കോമ്പിനേഷനിലുള്ള സ്ട്രാപ് ലെസ് സിംഗിൾ പീസ് ധരിച്ച ചിത്രമാണ് തപ്സി ട്വീറ്റ് ചെയ്തിരുന്നത്.

മുമ്പും തപ്‌സി വിവാദങ്ങളിൽ പെട്ടിരുന്നു തെലുങ്ക് സിനിമയിലെ പ്രമുഖ സംവിധായകൻ കെ.രാഘവേന്ദ്ര റാവുവിന് എതിരെ ചലച്ചിത്ര നടി തപ്‌സി പാനു രംഗത്ത് വന്നിരുന്നു.