- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
വിജയികൾക്കൊപ്പം ചിരിച്ച് കളിച്ച് ഫഹദും ജയസൂര്യയും; ദോഹയിൽ സംഘടിപ്പിച്ച താരങ്ങൾക്കൊപ്പം ഒരു വിരുന്ന് അവിസ്മരണീയമായത് ഇങ്ങനെ
ദോഹ: യുഎഇ എക്‌സ്‌ചേഞ്ചിന്റെ ഗൾഫിലെ ഫേസ്‌ബുക്ക് മിത്രങ്ങൾക്കിടയിൽ നടത്തിയ 'താരങ്ങൊൾക്കൊപ്പം ഒരു വിരുന്ന്' ക്യാമ്പെയിനിലെ വിജയികൾക്കൊപ്പം വെള്ളിത്തിരയിൽ നിന്നും മണ്ണിലിറങ്ങിയ യുവതാരങ്ങൾ ഫഹദ് ഫാസിലും ജയസൂര്യയും ഉത്സവ വിരുന്നൊരുക്കി. ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 25 വരെ നടത്തിയ മത്സരത്തിൽ യുഎഇയിൽ നിന്ന് പത്തും ഒമാൻ, ഖത്തർ, ബഹ്‌റൈൻ, കു
ദോഹ: യുഎഇ എക്‌സ്‌ചേഞ്ചിന്റെ ഗൾഫിലെ ഫേസ്‌ബുക്ക് മിത്രങ്ങൾക്കിടയിൽ നടത്തിയ 'താരങ്ങൊൾക്കൊപ്പം ഒരു വിരുന്ന്' ക്യാമ്പെയിനിലെ വിജയികൾക്കൊപ്പം വെള്ളിത്തിരയിൽ നിന്നും മണ്ണിലിറങ്ങിയ യുവതാരങ്ങൾ ഫഹദ് ഫാസിലും ജയസൂര്യയും ഉത്സവ വിരുന്നൊരുക്കി.
ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 25 വരെ നടത്തിയ മത്സരത്തിൽ യുഎഇയിൽ നിന്ന് പത്തും ഒമാൻ, ഖത്തർ, ബഹ്‌റൈൻ, കുവൈറ്റ് എന്നീ രാജ്യങ്ങളിൽ നിന്ന് രണ്ടു വീതവും ഹിറ്റ് എഫ്എം ശ്രോതാക്കളിൽ നിന്ന് രണ്ടും ഉപഭോക്താക്കളാണ് വിജയിച്ചെത്തിയത്. ഒക്‌ടോബർ രണ്ടിന് ദുബായ് പാം ഐലന്റിലെ അറ്റ്‌ലാന്റിസ് ഹോട്ടലിലാണ് 'താരങ്ങൾക്കൊപ്പം ഒരു വിരുന്ന്' പരിപാടി അരങ്ങേറിയത്. കൂടാതെ അന്നേദിവസം വിജയികൾക്ക് വിമാന ടിക്കറ്റും സെവൻസ്റ്റാർ ഹോട്ടലിൽ താമസവും ലിമോസിനിൽ നഗര സഞ്ചാരവും ഒരുക്കിയിരുന്നു.
ഫഹദും ജയസൂര്യയും താരപരിവേഷമേശാതെ ഈ സാധാരണ പ്രവാസികളോടൊപ്പം മണിക്കൂറുകൾ ചിലവഴിക്കുകയും നിരവധി വിനോദ മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനദാനം നിർവ്വഹിക്കുകയും ചെയ്തു. പരിപാടി നയിച്ച ചിലച്ചിത്ര റേഡിയോ താരങ്ങൾ മിഥുൻ രമേഷും നൈല ഉഷയും ചേർന്ന് വിജയികൾക്ക് ഫഹദിനും ജയസൂര്യയ്ക്കുമൊപ്പം ഫോട്ടോ സെഷനും നർമ്മസല്ലാപത്തിനും അവസരമൊരുക്കി. അത്താഴത്തിനും ഇവരൊന്നിച്ചു.
ഖത്തർ-യുഎഇ എക്‌സ്‌ചേഞ്ച് പ്രസിഡന്റ് വൈ സുധീർ കുമാർ ഷെട്ടി, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ പ്രമോദ് മങ്ങാട്, സീനിയർ വൈസ് പ്രസിഡന്റ് അശ്വിൻ ഷെട്ടി, ചീഫ് മാർക്കറ്റിങ് ഓഫീസർ ഗോപകുമാർ ഭാർഗ്ഗവൻ, പബ്ലിക് റിലേഷൻസ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ പ്രശാന്ത് ജെഎച്ച്, മീഡിയ റിലേഷൻസ് അസോസിയേറ്റ് ഡയറക്ടർ കെകെ മൊയ്തീൻ കോയ, ബ്രാന്റ് മാനേജ്‌മെന്റ് അസോസിയേറ്റ് ഡയറക്ടർ മഹേഷ് ധോംകർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.