- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളത്തിലെ ജനപ്രിയ ഡയലോഗുകൾക്കൊപ്പം ചിത്രത്തിലെ കഥാപാത്രങ്ങളുടെ ഡയലോഗും ചേർന്നൊരുക്കിയ ആദ്യ ഓഡിയോ ടീസറുമായി ടോവിനോ ചിത്രം; ധനുഷ് നിർമ്മാതാവായെത്തുന്ന തരംഗത്തിലെ ടീസർ വൈറലാകുന്നു
സിനിമയിലെ നായകനെയോ മറ്റൊരു കഥാപാത്രത്തെയോ കാണിക്കാതെ മലയാളത്തിലെ ജനപ്രിയ ഡയലോഗുകൾക്കൊപ്പം സിനിമയിലെ കഥാപാത്രങ്ങളുടെ ഡയലോഗുകൾ മാത്രം കേൾപ്പിച്ച് ആദ്യ ഓഡിയോ ടീസറുമായി ടോവിനോ ചിത്രം തരംഗം ശ്രദ്ധ നേടുന്നു.ശബ്ദങ്ങൾ മാത്രം കോർത്തിണക്കി വേറിട്ട രീതിയിലാണ് ചിത്രത്തിന്റെ ടീസർ ഒരുക്കിയിരിക്കുന്നത്. ടീസറിൽ ഒരു പഴയ റേഡിയോ അല്ലാതെ വേറൊന്നും തന്നെ കാണിക്കുന്നില്ല. ടൊവിനോ തോമസിനെ കേന്ദ്രകഥാപാത്രമാക്കി ഡൊമിനിക് അരുൺ സംവിധാനം ചെയ്യുന്ന ചിത്രമാണ് തരംഗം. ധനുഷിന്റെ വുണ്ടർ ബാർ എന്ന നിർമ്മാണ കമ്പനി മലയാളത്തിൽ ആദ്യമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ഇത്. ചിത്രത്തിൽ പത്മനാഭൻ എന്ന പൊലീസ് ഓഫീസർ ആയാണ് ടൊവിനോ എത്തുന്നത്. ബാലു വർഗീസ് ആണ് ടൊവിനോയുടെ സഹതാരമായെത്തുന്നത്. ഇതിഹാസ ചിത്രത്തിന് തിരക്കഥ എഴുതിയ അരുണിന്റേതാണ് തിരക്കഥ. ചിത്രത്തിൽ ദിലീഷ് പോത്തൻ, മനോജ് കെ ജയൻ, നേഹ അയ്യർ, അച്യൂതാനന്ദൻ എന്നിവർ ചിത്രത്തിലുണ്ട്. മിനി സ്റ്റുഡിയോസിന്റെ ബാനറിൽ സുകുമാർ തെക്കേപ്പാട്ടാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസർ.
സിനിമയിലെ നായകനെയോ മറ്റൊരു കഥാപാത്രത്തെയോ കാണിക്കാതെ മലയാളത്തിലെ ജനപ്രിയ ഡയലോഗുകൾക്കൊപ്പം സിനിമയിലെ കഥാപാത്രങ്ങളുടെ ഡയലോഗുകൾ മാത്രം കേൾപ്പിച്ച് ആദ്യ ഓഡിയോ ടീസറുമായി ടോവിനോ ചിത്രം തരംഗം ശ്രദ്ധ നേടുന്നു.ശബ്ദങ്ങൾ മാത്രം കോർത്തിണക്കി വേറിട്ട രീതിയിലാണ് ചിത്രത്തിന്റെ ടീസർ ഒരുക്കിയിരിക്കുന്നത്. ടീസറിൽ ഒരു പഴയ റേഡിയോ അല്ലാതെ വേറൊന്നും തന്നെ കാണിക്കുന്നില്ല.
ടൊവിനോ തോമസിനെ കേന്ദ്രകഥാപാത്രമാക്കി ഡൊമിനിക് അരുൺ സംവിധാനം ചെയ്യുന്ന ചിത്രമാണ് തരംഗം. ധനുഷിന്റെ വുണ്ടർ ബാർ എന്ന നിർമ്മാണ കമ്പനി മലയാളത്തിൽ ആദ്യമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ഇത്.
ചിത്രത്തിൽ പത്മനാഭൻ എന്ന പൊലീസ് ഓഫീസർ ആയാണ് ടൊവിനോ എത്തുന്നത്. ബാലു വർഗീസ് ആണ് ടൊവിനോയുടെ സഹതാരമായെത്തുന്നത്. ഇതിഹാസ ചിത്രത്തിന് തിരക്കഥ എഴുതിയ അരുണിന്റേതാണ് തിരക്കഥ. ചിത്രത്തിൽ ദിലീഷ് പോത്തൻ, മനോജ് കെ ജയൻ, നേഹ അയ്യർ, അച്യൂതാനന്ദൻ എന്നിവർ ചിത്രത്തിലുണ്ട്. മിനി സ്റ്റുഡിയോസിന്റെ ബാനറിൽ സുകുമാർ തെക്കേപ്പാട്ടാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസർ.