- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമക്കാരുടെ സീരിയലുകാരുടെയും 'തറവാട്ടു വീട്' മരം വീണു തകർന്നു; ലൊക്കേഷനായത് മോഹൻലാലിന്റെതുൾപ്പടെ നിരവധി ചിത്രങ്ങൾക്ക്
കുട്ടനാട്: സിനിമക്കാരുടെ സീരിയലുകാരുടെയും ഇഷ്ട ലൊക്കേഷനിലൊന്നായ പമ്പയാറിനു തീരത്തു സ്ഥിതി ചെയ്യുന്ന തറവാട് വീട് മരം വീണു തകർന്നു. നെടുമുടി ഗ്രാമ പഞ്ചായത്ത് 3ാം വാർഡ് ചേന്നങ്കരി പൂപ്പള്ളി വീട്ടിൽ മാത്തുകുട്ടിയുടെ (മാത്യു കുര്യൻ) വീടാണു തകർന്നത്. മുന്തിരവള്ളികൾ തളിർത്തപ്പോൾ, ജോസഫ്, പേരിനൊരുമകൻ അടക്കമുള്ള ഒട്ടേറെ സിനിമകൾക്കും സീരിയലുകൾക്കും ഈ വീട് ലൊക്കേഷനായിട്ടുണ്ട്.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെ വീഴിയടിച്ച കാറ്റിൽ വീടിനു മുൻവശത്തുണ്ടായിരുന്ന മാവ് വീടിന്റെ മുകളിലേക്കു മറിയുകയായിരുന്നു. മാത്തുക്കുട്ടിയും ഭാര്യയും മകനും വീട്ടിലുണ്ടായിരുന്നെങ്കിലും അത്ഭുതകരമായി രക്ഷപെട്ടു. വീട് മുക്കാൽ ഭാഗത്തോളം മരം വീണതുമൂലം തകർന്നു.
Next Story