- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അവനും അവന്റെ ചേട്ടത്തിയമ്മക്കും ആയിരിക്കും ഡാർക്ക്..' കലാഭവൻ മണിയുടെ ഭാര്യയെയും സഹോദരനെയും തെറിവിളിച്ച് തരികിട സാബു; ഫേസ്‌ബുക്കിലൂടെ അസഭ്യവർഷം നടത്തിയത് പൊലീസ് മുറയിൽ ചോദ്യം ചെയ്യണമെന്ന് ആർഎൽവി രാമകൃഷ്ണൻ ആവശ്യപ്പെട്ടപ്പോൾ
തിരുവനന്തപുരം: കലാഭവൻ മണിയുടെ കൊലപാതകത്തിന് പിന്നിലാരെന്ന ചോദ്യത്തിന് ഇനിയും ഉത്തരം കിട്ടിയിട്ടില്ല. വിഷമദ്യം ഉള്ളിചെന്നാണ് മണി മരിച്ചതെന്ന പരിശോധനാ റിപ്പോർട്ടുകൾ പുറത്തുവരുകും ചെയ്യുന്നു. ഇതിനിടെ മണിയുടെ മരിക്കുന്നതിന്റെ തലേന്ന് അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന സിനിമാ നടന്മാരായ ജാഫർ ഇടുക്കിയും തരികിട സാബുവിനെയും സംശിയിക്കുകയാണ് മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണൻ. മാദ്ധ്യമങ്ങളോട് ഇക്കാര്യം ആർഎൽവി പറയുകയും ചെയ്തു. എന്നാൽ, ഇങ്ങനെ വിമർശനം ഉന്നയിച്ച മണിയുടെ സഹോദരനെ ഫേസ്‌ബുക്കിലൂടെ തെറിവിളിച്ച് തരികിട സാബു രംഗതെത്തെത്തി. സാബുവിനേയും നടൻ ജാഫർ ഇടുക്കിയേയും പൊലീസ് മുറയിൽ ചോദ്യം ചെയ്താൽ സത്യം പുറത്തുവരുമെന്ന് രാമകൃഷ്ണൻ കഴിഞ്ഞദിവസവും മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതോടെയാണ് സാബു അസഭ്യവർഷം ചൊരിഞ്ഞ് രംഗത്തെത്തിയത്. ഇതോടെ നിയന്ത്രണംവിട്ട സാബു രാമകൃഷ്ണനും മണിയുടെ ഭാര്യ നിമ്മിക്കുമെതിരെ അസഭ്യവർഷമുതിർക്കുകയായിരുന്നു. ഫേസ്‌ബുക്കിലൂടെയാണ് സാബു ഇരുവർക്കുമെതിരെ രംഗത്തെത്തിയത്. മണിച്ചേട്ടന്റേറത് സ്വാഭാവിക മരണമാണെന്
തിരുവനന്തപുരം: കലാഭവൻ മണിയുടെ കൊലപാതകത്തിന് പിന്നിലാരെന്ന ചോദ്യത്തിന് ഇനിയും ഉത്തരം കിട്ടിയിട്ടില്ല. വിഷമദ്യം ഉള്ളിചെന്നാണ് മണി മരിച്ചതെന്ന പരിശോധനാ റിപ്പോർട്ടുകൾ പുറത്തുവരുകും ചെയ്യുന്നു. ഇതിനിടെ മണിയുടെ മരിക്കുന്നതിന്റെ തലേന്ന് അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന സിനിമാ നടന്മാരായ ജാഫർ ഇടുക്കിയും തരികിട സാബുവിനെയും സംശിയിക്കുകയാണ് മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണൻ. മാദ്ധ്യമങ്ങളോട് ഇക്കാര്യം ആർഎൽവി പറയുകയും ചെയ്തു. എന്നാൽ, ഇങ്ങനെ വിമർശനം ഉന്നയിച്ച മണിയുടെ സഹോദരനെ ഫേസ്‌ബുക്കിലൂടെ തെറിവിളിച്ച് തരികിട സാബു രംഗതെത്തെത്തി.
സാബുവിനേയും നടൻ ജാഫർ ഇടുക്കിയേയും പൊലീസ് മുറയിൽ ചോദ്യം ചെയ്താൽ സത്യം പുറത്തുവരുമെന്ന് രാമകൃഷ്ണൻ കഴിഞ്ഞദിവസവും മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതോടെയാണ് സാബു അസഭ്യവർഷം ചൊരിഞ്ഞ് രംഗത്തെത്തിയത്. ഇതോടെ നിയന്ത്രണംവിട്ട സാബു രാമകൃഷ്ണനും മണിയുടെ ഭാര്യ നിമ്മിക്കുമെതിരെ അസഭ്യവർഷമുതിർക്കുകയായിരുന്നു. ഫേസ്‌ബുക്കിലൂടെയാണ് സാബു ഇരുവർക്കുമെതിരെ രംഗത്തെത്തിയത്.
മണിച്ചേട്ടന്റേറത് സ്വാഭാവിക മരണമാണെന്ന് റിപ്പോർട്ടുകൾ വന്നു കഴിഞ്ഞു. വിഷ മദ്യത്തിന്റെ അളവ് കണ്ടെത്തിയതിനെക്കുറിച്ചൊന്നും എനിക്കറിയില്ല. രാമകൃഷ്ണൻ വെറുതെ പ്രശസ്തിക്കു വേണ്ടി ഓരോന്നും പറയുന്നതാണ്. പൊലീസ് മുറയിൽ ചോദ്യം ചെയ്യണമെന്നൊക്കെ അയാൾ പറയുന്നത് വിവരമില്‌ളായ്മയാണ്. പൊലീസ് മുറയെന്താണെന്ന് തത്തമ്മചുണ്ടൻ പറഞ്ഞുതരണം. വിവരക്കേട് വിളിച്ചു പറയുന്നതിന് ഒരു പരിധിയുണ്ട്. ഈ പറയുന്നതൊന്നും എന്നെ ബാധിക്കില്ല. ജീവിച്ചിരുന്നമ്പോൾ മണിച്ചേട്ടൻ വീട്ടിൽ കയറ്റാത്തവനാണ് എന്നെ ചോദ്യം ചെയ്യണം എന്ന് പറയുന്നത് - ഇങ്ങനെ പറഞ്ഞാണ് സാബുവിന്റെ തെറിവിളി
സാബുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റിർ ഡാർക്ക് സീനാണല്ലോ ബ്രോ, എന്ന് ഒരാൾ ചോദിച്ചപ്പോഴാണ് സാബു അസഭ്യം വിളി തുടങ്ങിയത്. സീൻ ഡാർക്കായത് അവനും അവന്റെ ചേട്ടത്തിയമ്മയ്ക്കും ആയിരിക്കും. മൂന്നാംമുറ അവന്റെ തന്തയുടെ അടുത്തുകൊണ്ട് കാണിപ്പിച്ചാൽ മതി....ഇങ്ങനെ വളരെ രൂക്ഷമായ ഭാഷയിലാണ് സാബു ഫേസ്‌ബുക്കിൽ പ്രതികരിച്ചിരിക്കുന്നത്.
കുറച്ചു നാൾ ആയി എന്നെ ഈ കേസിലേക്ക് വലിച്ചിഴക്കാൻ ശ്രമിക്കുന്നുവെന്നും ആദ്യമൊക്കെ ഞാൻ പ്രതികരിക്കാതിരുന്നത് ഒരു സഹോദരൻ മരിച്ച ആളിന്റെ മാനസിക അവസ്ഥ പരിഗണിച്ചാണെന്നും സാബു പറയുന്നു. ഇനി അതു എന്റെ കയ്യിൽ നിന്നു പ്രതീക്ഷിക്കണ്ടെന്ന മുന്നറിയിപ്പും സാബു കമന്റിൽ നൽകുന്നുണ്ട്.
കലാഭവൻ മണിയുടേത് ആസൂത്രിത കൊലപാതകമെന്ന് ഒപ്പം ഉണ്ടായിരുന്ന ഡോക്ടറുടേയും മാനേജർ ജോബിയുടേയും ഒത്താശയോടെയാണ് കൊലപാകം നടന്നതെന്നും രാമകൃഷ്ണൻ പറഞ്ഞിരുന്നു. സംഭവ സമയത്ത് പാഡിയിൽ ഉണ്ടായിരുന്ന ജാഫർ ഇടുക്കിയേയും സാബുവിനേയും പൊലീസ് മുറയിൽ ചോദ്യം ചെയ്യണമെന്നും രാസപരിശോധന വീണ്ടും നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതോടെയാണ് കേട്ടാലറയ്ക്കുന്ന വാക്കുകൾ ഉപയോഗിച്ച് സാബുമോൻ തെറിവിളിയുമായി രംഗത്തെത്തിയത്.