- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിതിനും തർസാനയും ജീവിത പങ്കാളികളായത് എതിർപ്പുകൾക്കിടയിൽ; ഭാര്യയുടെ ബന്ധുവീട്ടിലെ അക്രമത്തിൽ ജാമ്യത്തിറങ്ങിയ ഭർത്താവ് ഭാര്യയെ രഹസ്യകേന്ദ്രത്തിലാക്കിയെന്ന് ആരോപണം; തർസാനയെ ഹൈക്കോടതിയിൽ ഹാജരാക്കുമോ?
കാസർഗോഡ്: ബംഗളൂരുവിലെ അഭിഭാഷകനായ നിതിന്റെ ഭാര്യ തർസാനയെ ഇന്ന് ഹൈക്കോടതിയിൽ ഹാജരാക്കുമോ? നിയമ വിദ്യാർത്ഥിനിയായ തന്റെ ഭാര്യ തർസാനയെ ഭാര്യാപിതാവ് ബേക്കൽ പള്ളിക്കര സ്വദേശിയായ അബ്ദുൾഖാദർ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നാണ് സൂചന. കോടതി ഉത്തരവ് പ്രകാരം തർസാനയും പിതാവും ഇന്നു തന്നെ ഹാജരാകേണ്ടി വരും. ഭാര്യ വീട്ടുകാർ മൊബൈൽ ഫോൺ പോലും നൽകാതെ തന്റെ ഭാര്യ തർസാനയെ വീട്ടു തടങ്കലിൽ പാർപ്പിച്ചിരിക്കയാണെന്നും അതിനാൽ എത്രയും വേഗം ഭാര്യയെ മോചിപ്പിച്ച് കോടതിയിൽ ഹാജരാക്കണമെന്നായിരുന്നു ബംഗളൂരു സഞ്ജയ് നഗറിലെ അഡ്വ. നിതിൻ കോടതിയിൽ ആവശ്യപ്പെട്ടത്. ഹരജി സ്വീകരിച്ച കോടതി തർസാനയെ ഹാജരാക്കാൻ യുവതിയുടെ വീട്ടുകാർക്ക് നിർദ്ദേശവും നൽകിയിരുന്നു. ഇരു മതങ്ങളിൽ പെട്ട ഇവർ നേരത്തെ വിവാഹിതരായിരുന്നുവെന്ന് ഹരജിയിൽ പറയുന്നുണ്ട്. കോടതി ഹരജി പ്രകാരം തർസാനയും അച്ഛൻ അബ്ദുൾ ഖാദറിനോടും അമ്മാനവനായ ചെങ്കള ചേരൂരിലെ അബ്ദുള്ളയോടും വിശദീകരണം തേടിയിരുന്നു. എന്നാൽ കോടതിയിൽ വിശദീകരണം നൽകാതെ നിർദ്ദേശം പാലിക്കാൻ ഇവർ തയ്യാറായിരുന്നില്ല. തർസാനയെ വീട്ടു

കാസർഗോഡ്: ബംഗളൂരുവിലെ അഭിഭാഷകനായ നിതിന്റെ ഭാര്യ തർസാനയെ ഇന്ന് ഹൈക്കോടതിയിൽ ഹാജരാക്കുമോ? നിയമ വിദ്യാർത്ഥിനിയായ തന്റെ ഭാര്യ തർസാനയെ ഭാര്യാപിതാവ് ബേക്കൽ പള്ളിക്കര സ്വദേശിയായ അബ്ദുൾഖാദർ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നാണ് സൂചന.
കോടതി ഉത്തരവ് പ്രകാരം തർസാനയും പിതാവും ഇന്നു തന്നെ ഹാജരാകേണ്ടി വരും. ഭാര്യ വീട്ടുകാർ മൊബൈൽ ഫോൺ പോലും നൽകാതെ തന്റെ ഭാര്യ തർസാനയെ വീട്ടു തടങ്കലിൽ പാർപ്പിച്ചിരിക്കയാണെന്നും അതിനാൽ എത്രയും വേഗം ഭാര്യയെ മോചിപ്പിച്ച് കോടതിയിൽ ഹാജരാക്കണമെന്നായിരുന്നു ബംഗളൂരു സഞ്ജയ് നഗറിലെ അഡ്വ. നിതിൻ കോടതിയിൽ ആവശ്യപ്പെട്ടത്. ഹരജി സ്വീകരിച്ച കോടതി തർസാനയെ ഹാജരാക്കാൻ യുവതിയുടെ വീട്ടുകാർക്ക് നിർദ്ദേശവും നൽകിയിരുന്നു. ഇരു മതങ്ങളിൽ പെട്ട ഇവർ നേരത്തെ വിവാഹിതരായിരുന്നുവെന്ന് ഹരജിയിൽ പറയുന്നുണ്ട്.
കോടതി ഹരജി പ്രകാരം തർസാനയും അച്ഛൻ അബ്ദുൾ ഖാദറിനോടും അമ്മാനവനായ ചെങ്കള ചേരൂരിലെ അബ്ദുള്ളയോടും വിശദീകരണം തേടിയിരുന്നു. എന്നാൽ കോടതിയിൽ വിശദീകരണം നൽകാതെ നിർദ്ദേശം പാലിക്കാൻ ഇവർ തയ്യാറായിരുന്നില്ല. തർസാനയെ വീട്ടു തടങ്കലിലാക്കുകയും ചെയ്തു. അതേ തുടർന്നാണ് തർസാനയേയും അച്ഛനേയും ഇന്ന് കോടതിയിൽ ഹാജരാക്കണമെന്ന് പൊലീസിന് നിർദ്ദേശം നൽകിയത്. തർസാനയുടെ പിതാവിന് കോടതി വാറണ്ടും പുറപ്പെടുവിച്ചിരുന്നു. എന്നാൽ പൊലീസിന് ഇവരെ കണ്ടെത്താനായില്ല.
ബേക്കലിലെ വീട്ടിലും ചേരൂരിലെ ബന്ധുവിന്റെ വസതിയിലും മറ്റും പൊലീസ് കഴിഞ്ഞ ദിവസങ്ങളിൽ തിരച്ചിൽ നടത്തിയിരുന്നു. തർസാനയുടെ കയ്യിൽ മൊബൈൽ ഫോൺ ഇല്ലാതിരുന്നതിനാൽ മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണവും ഫലം കണ്ടില്ല. ബംഗളൂരുവിൽ ഒരുമിച്ച് നിയമ പഠനം നടത്തിയവരായിരുന്നു ഇരുവരും. നിതിൻ ക്രിസ്തുമത വിശ്വാസിയാണ്.
ഇന്നു തന്നെ തർസാനയെ അച്ഛൻ അബ്ദുൾ ഖാദർ ഹൈക്കോടതിയിൽ ഹാജരാക്കുമെന്നാണ് ബന്ധുക്കളിൽ നിന്ന് ലഭിക്കുന്ന സൂചന. അഥവാ ഹാജരാക്കിയില്ലെങ്കിൽ ഇവരെ കണ്ടെത്താൻ വിദ്യാനഗർ എസ്.ഐ. കെ.പി. വിനോദ് കുമാർ സമയ പരിധി നീട്ടിക്കിട്ടാൻ അപേക്ഷ നൽകും. വ്യത്യസ്ത മതസ്ഥരായ തർസാനയുടേയും നിതിന്റേയും വിവാഹവും തർസാനയുടെ തിരോധാനവും ഏറെ വിവാദങ്ങൾ തൊടുത്തു വിട്ടിരുന്നു.
കഴിഞ്ഞ സെപ്റ്റംബർ 25 ന് നിതിനും സുഹൃത്തും ചേർന്ന് ചേരൂരിലുള്ള തർസാനയുടെ ബന്ധു വീട്ടിൽ അതിക്രമിച്ചു കയറി അക്രമം നടത്തിയിരുന്നു. യുവതിയുടെ ബന്ധുക്കളെ മർദ്ദിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. പരിക്കേറ്റ മുഹമ്മദ് കുഞ്ഞി ഹാജി, ഭാര്യ ആയിഷ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമുണ്ടായി.
സംഭവത്തിൽ വിദ്യാനഗർ പൊലീസ് കേസെടുക്കുകയും നിതിനേയും സുഹൃത്തിനേയും അറസ്റ്റ് ചെയ്യുകയുമുണ്ടായി. ജാമ്യത്തിലിറങ്ങിയ നിതിൻ തന്റെ ഭാര്യ തർസാനയെ ഭാര്യ വീട്ടുകാർ രഹസ്യ കേന്ദ്രത്തിൽ ഒളിപ്പിച്ചതായി ആരോപിക്കുകയും അവരെ കണ്ടെത്താൻ ഹൈക്കോടതിയെ സമീപിക്കുകയുമായിരുന്നു.

