- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാടിന് ഉള്ളിൽ തങ്ങി പക്ഷികളെ നിരീക്ഷിക്കാൻ ട്രീ ഹൗസ്; വന്യമൃഗങ്ങളെ അടുത്തുകാണാൻ ബോട്ടിങ് ഉടൻ; ദേശാടന പക്ഷികൾ വിരുന്ന് വന്നതോടെ കോവിഡ് കാലത്തിന് ശേഷം തട്ടേക്കാട് പക്ഷി സങ്കേതം ഉണർന്നു
കോതമംഗലം: തട്ടേക്കാട് പക്ഷി സങ്കേതം വീണ്ടും സജീവം. കോവിഡ് കാലത്തിന് ശേഷം പക്ഷിസങ്കേതത്തിന്റെ പ്രവർത്തനങ്ങൾ ഇപ്പോൾ പൂർവ്വസ്ഥിതിയിലേയ്ക്കെത്തിയെന്നും പക്ഷിനിരീക്ഷകരും ഗവേഷകരും വിനോദസഞ്ചാരികളുമടങ്ങടുന്ന സന്ദർശകരുടെ തിരക്ക് അനുദിനം വർദ്ധിച്ചുവരുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
പക്ഷി നിരീക്ഷണവും ഗവേഷണവും ലക്ഷ്യമിട്ട് എത്തുന്നവർക്ക് കാടിനുള്ളിൽ തങ്ങി പക്ഷികളെ നിരീക്ഷിക്കുന്നതിനായി ട്രീ ഹൗസ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ടി എ ഷാജി പറഞ്ഞു.വിനോദ സഞ്ചാരികൾക്ക് കാടിന്റെ മനോഹാരിതയും പെരിയാർ തീരങ്ങളുടെ വശ്യതയും ആവോളം ആസ്വദിച്ച് മടങ്ങുന്നതിനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഭൂതത്താൻകെട്ട് അണക്കെട്ടിന്റെ ഷട്ടർ താഴ്‌ത്തുന്നതോടെ പെരിയാറിൽ ബോട്ടിങ് സാധ്യമാവും. വന്യമൃഗങ്ങളെ അടുത്തുകാണുന്നതിന് ബോട്ട് യാത്ര സഹായകമാവും, അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശാടന പക്ഷികൾ എത്തിയിട്ടുണ്ടെന്നും ഇതൊടൊപ്പം സന്ദർശകരുടെ തിരക്ക് വർദ്ധിച്ചിച്ചുവരുന്നുണ്ടെന്നും നിലവിലെ സ്ഥിതിഗതികൾ പക്ഷിസങ്കേതത്തിൽ വീണ്ടും ഒരു സുവർണ്ണകാലം ആരംഭിച്ചു എന്നതിന്റെ സൂചനയാണ നൽകുന്നതെന്നും ഇവിടുത്തെ ആരംഭകാല പക്ഷിനിരീക്ഷകരിൽ ഒരാളും തട്ടേക്കാട് സ്വദേശിയുമായ ശിവദാൻ പറഞ്ഞു.
200 -ളം ഇനം ശലഭങ്ങൾ പാർക്കിലുണ്ടെന്നും ഇവയുടെ സംരക്ഷണത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്നും ശലഭപാർക്ക് പരിപാലന ചുമതലക്കാരൻ കുഞ്ഞാപ്പു പറഞ്ഞു.ശലഭങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ പാർക്കിൽ ബട്ടർഫ്ലൈ മ്യൂസിയവും പ്രവർത്തിയിക്കുന്നുണ്ട്.
പാർക്കിലെ ചെടികളിൽ ഒട്ടുമിക്കതും പൂവിട്ട നിലയിലാണ്.ചുറ്റും വിവിധ വർണ്ണങ്ങളിലുള്ള ശലഭങ്ങളും.കുട്ടികൾ അടക്കമുള്ള സന്ദർശകർക്ക് ഇവിടുത്തെ കാഴ്ച ഒരു നവ്യാനുഭൂതി പകരുമെന്ന കാര്യത്തിൽ തർക്കമില്ല. ഇന്ന് പക്ഷിസങ്കേതത്തിൽ സാമാന്യം ഭേദപ്പെട്ട തിരക്കാണ് അനുഭവപ്പെട്ടത്.ഭയപ്പാടില്ലാതെ കൈയെത്തും ദൂരത്ത് ചുറ്റിത്തിരിയുന്ന മയിലും അക്വറേയിത്തിലെ വർണ്ണമത്സ്യങ്ങളും കൂട്ടിൽ പരിപാലിച്ചുപോരുന്ന പെരുമ്പാമ്പും സിംഹവാലനും ബട്ടർ ഫ്ലൈ പാർക്കിലെ ശലഭകൂട്ടങ്ങളുമൊക്കെയാണ്് ഒറ്റനോട്ടത്തിൽ ഇവിടുത്തെ പ്രധാന ആകർഷക ഘടകങ്ങൾ.
പക്ഷി സങ്കേതം ഓഫീസിനടുത്തുള്ള പ്രദേശമാണ് മയിലിന്റെ വിഹാരകേന്ദ്രം.നേരത്തെ ഈ ഭാഗത്ത് നിലത്തിറങ്ങാതെ,ചുറ്റിക്കറങ്ങി സ്ഥലം വിട്ടിരുന്ന മയിൽ അടുത്തകാലത്ത് ഒഫീസ് പരിസരത്താണ് കൂടുതൽ സമയവും ചിലവഴിക്കുന്നതെന്നും സന്ദർശകർ തൊട്ടടുത്തെത്തിയാലും വലിയ ഭയപ്പാട് പ്രകടിപ്പിക്കാറില്ലന്നും ജീവനക്കാർ പറഞ്ഞു.
പക്ഷിസങ്കേതത്തോട് ചേർന്നുള്ള ഇന്റർപ്രൊട്ടക്ഷൻ സെന്ററിലെ കൂടുകളിലാണ് സിംഹവാലനെയും പെരുമ്പാമ്പിനെയും സൂക്ഷിച്ചിട്ടുള്ളത്.ഇവിടുത്തെ കുളങ്ങളിൽ വിവിധ വർണ്ണങ്ങളിലുള്ള മത്സ്യങ്ങളെയും വളർത്തുന്നുണ്ട്.കേരളത്തിൽ ദേശാനപക്ഷികൾ എത്തുന്ന പ്രധാന കേന്ദ്രങ്ങളിലൊന്നാണ് ലോകപ്രശസ്തമായ തട്ടോക്കാട് പക്ഷിസങ്കേതം.
ഇപ്പോൾ ഓരോ ദിവസവും ഇവവിടേയ്ക്കെത്തുന്ന ദേശടാന പക്ഷികളുടെ എണ്ണം വർദ്ധിയിക്കുണ്ടെന്നാണ് സൂചന.322 ഇനം പക്ഷകളെയാണ് ഇതുവരെ ഇവിടെ തിരിച്ചറിഞ്ഞിട്ടുള്ളത്.ഇതിൽ 160 ഇനം ദേശാടകരാണ് ദേശാടകരാണ്.ഇതിൽ തന്നെ അന്താരാഷ്ട്രദേശടനം നടത്തുന്നത് 50 ശതമാനം മാത്രമാണ്.
മറുനാടന് മലയാളി ലേഖകന്.