കോതമംഗലം : പെരിയാറിന്റെ ആഴങ്ങളിൽ 15 കുരുന്നുകളുടേതുൾപ്പെടെ 18 ജീവനുകൾ പൊലിഞ്ഞ തട്ടേക്കാട് ബോട്ടുദുരന്തത്തിന്റെ 14-ാം ഓർമ്മദിനം ഇന്ന്.

2007 ഫെബ്രുവരി 20 -ന് വൈകുന്നേരം 6-30 തോടടുത്തായിരുന്നു നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.അങ്കമാലി എളവൂർ സെന്റ് ആന്റണീസ് സ്‌കൂളിൽ നിന്നും വിനോദയാത്രയ്ക്കെത്തിയ സംഘമാണ് അപകടത്തിൽപ്പെട്ടത്. ഈ സ്‌കൂളിലെ 15 വിദ്യാർത്ഥികളും രണ്ട് അദ്ധ്യാപകരും ഒരുജീവനക്കാരിയുമാണ് അപകടത്തിൽ മരണമടഞ്ഞത്.

വിനോദയാത്രാ സംഘം സഞ്ചരിച്ചിരുന്ന ശിവരഞ്ജിനി ബോട്ട് മറിഞ്ഞതാണ് ദുരന്തത്തിന് കാരണമായത്.തീരത്തേയ്ക്കടുക്കാൻ നിമിഷങ്ങൾ മാത്രം അവശേഷിക്കെയാണ് ബോട്ട് അപടകടത്തിൽപ്പെട്ടത്.53 വിദ്യാർത്ഥികളടക്കം 61 പേരായിരുന്നു സ്‌കൂളിൽ നിന്നെത്തിയ വിനോദയാത്ര സംഘത്തിലുണ്ടായിരുന്നത്.മൂന്നുബോട്ടുകളിലായിട്ടാണ് ഇവർ പെരിയാർ തീരങ്ങളുടെ മനോഹാരിത കണ്ടാസ്വദിക്കാൻ പുറപ്പെട്ടത്.തിരിച്ചുവരവെ തട്ടേക്കാട് പക്ഷി സങ്കേതത്തിനു ഒരു കിലോമീറ്റർ അകലെ പെരിയാറിലെ ആറു മീറ്ററോളം ആഴമുള്ള ഭാഗത്ത് ഓവുങ്കൽ കടവിവിലെത്തിയപ്പോഴായിരുന്നു ഫൈബർ ബോട്ട് അപകടത്തിൽപ്പെ
്ട്ടത.

അപകടത്തിൽപ്പെട്ട ഫൈബർ ബോട്ടിൽ 37 പേർ യാത്രചെയ്തിരുന്നു എന്നാണ് പിന്നീട് പുറത്തുവന്ന വിവരങ്ങളിൽ നിന്നും വ്യക്തമായിട്ടുള്ളത്.അപകടത്തെത്തുടർന്നുള്ള രക്ഷപ്രവർത്തനത്തിൽ ബോട്ടുടമ തട്ടേക്കാട് സ്വദേശി പി.എം രാജു സജീവമായി പങ്കെടുത്തിരുന്നു.നിരവധി ജീവനുകൾ ഇയാൾ രക്ഷിച്ചിരുന്നു.പിന്നീട് ഭയപ്പാടിലായ ഇയാൾ ഒളിവിൽപ്പോയി.ദാവസങ്ങൾക്കുശേഷം കുട്ടമ്പുഴ പൊലീസ് ഇയാളെ അറസ്റ്റുചെയ്തു.കൊലപാതകമല്ലാത്ത നരഹത്യ, ഉദാസീനമായി ബോട്ട് ഓടിച്ച് അപകടം സൃഷ്ടിച്ചു എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരുന്നത്.ആറു പേരെ മാത്രം കയറ്റാൻ അനുവാദമുള്ള ബോട്ടിൽ മുപ്പതിലധികം പേരെ കയറ്റിയത് അപകടമുണ്ടാകാൻ സാധ്യതയുണ്ടെന്നറിഞ്ഞുകൊണ്ടാണ് എന്നുള്ള നിഗമനത്തിൽ കോടതി എത്തിച്ചേരുകയും 5 5 വർഷത്തെ കഠിന തടവിന് വിചാരണക്കോടതി ഇയാളെ ശിക്ഷിക്കുകയും ചെയ്തിരുന്നു.

തട്ടേക്കാട് ബോട്ട് ദുരന്തത്തിന് കാരണം അനാസ്ഥയാണെന്ന് ജസ്റ്റിസ് പരീത്പിള്ള കമ്മീഷൻ റിപ്പോർട്ട് നൽകിയിരുന്നു. ഉൾനാടൻ ജലഗതാഗതം സംബന്ധിച്ച് സമഗ്ര നിയമനിർമ്മാണം നടത്തണമെന്നും കമ്മിഷന്റെ ശുപാർശയിൽ ഉൾപ്പെടുത്തിയിരുന്നു. 214 പേജുകളുള്ള റിപ്പോർട്ടിൽ 86 നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയിരുന്നു. ഉത്തരവാദപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടായ കുറ്റകരമായ അനാസ്ഥയാണ് തട്ടേക്കാട് ദുരന്തത്തിന് കാരണമെന്നായിരുന്നു കമ്മീഷന്റെ വിലയിരുത്തൽ.അനാസ്ഥ കാട്ടിയ ഉത്തരവാദിത്വപ്പെട്ടവർക്കെതിരെ നടപടി വേണമെന്നും റിപ്പോർട്ടിൽ ശൂപാർശ ചെയ്തിരുന്നു. ഉൾനാടൻ ജലഗതാഗത മേഖലയിൽ സുരക്ഷ ഉറപ്പാക്കത്തക്ക വിധത്തിൽ നിയമനിർമ്മാണം വേണമെന്നും കമ്മീഷൻ റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നു.

105 സാക്ഷികളെ കമ്മിഷനെ വിസ്തരിച്ചു. ബോട്ടുകൾക്ക് ലൈസൻസ് നൽകുന്നതിനുള്ള നിലവിലുള്ള സംവിധനം പൊളിച്ചെഴുണം,കാലപ്പഴക്കമുള്ള ബോട്ടുകൾ സർവ്വീസ് നടത്തുന്നുണ്ടോ എന്ന് പരിശോധിക്കാൻ നിരീക്ഷണം വേണം,സ്‌കൂളുകൾ വിനോദയാത്ര സംഘടിപ്പിക്കുന്നത് സംബന്ധിച്ച് സർക്കാർ പുറത്തിറക്കിയ മാർഗരേഖ പാലിക്കപ്പെടുന്നതായി ഉറപ്പ് വരുത്തണം, നീന്തൽ പാഠ്യേതര വിഷയമായി ഉൾപ്പെടുത്തണം എന്നീശുപാർശകളും റിപ്പോർട്ടിലുണ്ടായിരുന്നു.

ആരംഭ കാലത്ത് വൻ സുരകക്ഷ ഭീഷിണിയുടെ നിറവിലാണ് ഇവിടെ ബോട്ട് സർവ്വീസുകൾ നടന്നിരുന്നത്.തട്ടേക്കാട് ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പെരിയാർവാലി അധികൃതർ പ്രദേശത്ത് ബോട്ട് സർവ്വീസ് നിരോധിച്ചിരുന്നു.പിന്നീട് കർശന വ്യവസ്ഥകളോടെയാണ് ഇവിടെ ബോട്ടിംഗിന് ബന്ധപ്പെട്ട അധികൃതർ അനുമതി നൽകിയത്.സുരക്ഷക്രമീകരണങ്ങൾ നീരീക്ഷിച്ച ശേഷമാണ് നിലവിൽ ബോട്ടുകൾക്ക് സർവ്വീസ് നടത്താൻ ബന്ധപ്പെട്ട അധികൃതർ അനുമതി നൽകുന്നത്.

ബോട്ടുകളുടെ ഇനം കണക്കിലെടുത്ത് സീറ്റുകളുടെ എണ്ണം നിജപ്പെടുത്തിയിട്ടുണ്ട്.അനുവദിച്ചിട്ടുള്ള സീറ്റുകളിൽ ഉൾക്കൊള്ളാവുന്ന യാത്രക്കാരെ മാത്രമേ ബോട്ടുകളിൽ കയറ്റു.എല്ലാ യാത്രക്കാർക്കും ലൈഫ് ജാക്കറ്റുകൾ നൽകും.സീറ്റ് ബെൽറ്റുകളും ധരിപ്പിക്കും.ഇതിന് ശേഷമാണ് ബോട്ട് തീരത്തുനിന്നും പുറപ്പെടുക.ബോട്ടുകൾ ഓടിക്കുന്ന ഡ്രൈവർമാർക്ക് ലൈസൻസും നിർബന്ധമാക്കിയിട്ടുണ്ട്.സുരക്ഷക്രമീകരണങ്ങൾ കൃത്യമായി പാലിക്കുന്നുെന്ന് ഉറപ്പുവരുത്താൻ അടിക്കടി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ബോട്ടുകളിൽ പരിശോധനയും നടത്തുന്നുണ്ട്.

അപകട സാഹചര്യം ഒഴിവാക്കി,വേണ്ടെത്ര സുരക്ഷക്ഷ മുൻകരുതലുകളുമായിട്ടാണ് നിലവിൽ ഭൂതത്താൻകെട്ട് ജലാശയത്തിൽ ബോട്ടുകൾ യാത്രയ്ക്കായി ഇറക്കുന്നത്.ഇതുമൂലം ഇവിടേയ്ക്ക് ബോട്ടുയാത്രയ്ക്കായി എത്തുന്നവരുടെ എണ്ണത്തിലും അടുത്തകാലത്ത് ഗണ്യമായ വർദ്ധനയും ഉണ്ടായിട്ടുണ്ട്.