- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തട്ടുകട ചിക്കൻ
ആവശ്യമുള്ള സാധനങ്ങൾ 1. കോഴി കഷണങ്ങളാക്കിയത് - 1 കിലോ 2. സവാള - 2 3. മുളകപൊടി - 1 ടേ.സ്പൂൺ 4. വറ്റൽമുളക് പൊടി - 2 ടേ.സ്പൂൺ 5. കുരുമുളക് - 1 ടീ.സ്പൂൺ 6. ഇഞ്ചി - വലിയ കഷണം 7. വെളുത്തുള്ളി - 12 അല്ലി 8. വെളീച്ചെണ്ണ - 1 കപ്പ് 9. പച്ചമുളക് - 2 എണ്ണം 10. ഉപ്പ് - പാകത്തിന് പാകം ചെയ്യുന്ന വിധം കോഴി ചെറിയ കഷണങ്ങൾ ആയി മുറിക്കുക. ഇഞ്ചിയും വെളുത്തുള്ളിയും തൊലിയോടെ ചതച്ചുവെക്കുക. 2 മുത
ആവശ്യമുള്ള സാധനങ്ങൾ
1. കോഴി കഷണങ്ങളാക്കിയത് - 1 കിലോ
2. സവാള - 2
3. മുളകപൊടി - 1 ടേ.സ്പൂൺ
4. വറ്റൽമുളക് പൊടി - 2 ടേ.സ്പൂൺ
5. കുരുമുളക് - 1 ടീ.സ്പൂൺ
6. ഇഞ്ചി - വലിയ കഷണം
7. വെളുത്തുള്ളി - 12 അല്ലി
8. വെളീച്ചെണ്ണ - 1 കപ്പ്
9. പച്ചമുളക് - 2 എണ്ണം
10. ഉപ്പ് - പാകത്തിന്
പാകം ചെയ്യുന്ന വിധം
കോഴി ചെറിയ കഷണങ്ങൾ ആയി മുറിക്കുക. ഇഞ്ചിയും വെളുത്തുള്ളിയും തൊലിയോടെ ചതച്ചുവെക്കുക. 2 മുതൽ 7 വരെയുള്ള ചേരുവകൾ ഇറച്ചിയും ചേർത്ത് യോജിപ്പിച്ച് ഉപ്പ് ചേർത്ത് തിരുമി വെക്കുക. 2 മണിക്കൂർ എങ്കിലും വെക്കണം. ചൂടായ എണ്ണയിൽ വറുത്തുകോരുക.
അലങ്കരിക്കാൻ
പച്ചമുളക് കീറിയിട്ടതും,സവാള എന്നിവ മുകളിൽ അരിഞ്ഞിട്ട ശേഷം വിളമ്പാം. പൊറോട്ട ചപ്പാത്തി എന്നിവക്കൊപ്പം കഴിക്കാം. ഒരുമിച്ചു തിരുമിച്ചേർത്ത് വെക്കാം എന്നുള്ളത് കാരണം. പെട്ടെന്നു തയ്യാറാക്കാവുന്ന ഒന്നാണ് ഈ ചിക്കൻഫ്രൈ.
Next Story