- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രേക്ഷകരെ വടിയാക്കാൻ ലാൽ ജോസിന്റെ ഒരുമാതിരി അച്യുതൻ; സംവിധായകൻ തട്ടിൻപുറത്ത് തളച്ചത് പ്രേക്ഷകരെ; കെട്ടുറപ്പില്ലാത്ത കഥയിൽ നർമത്തിന്റെ മേമ്പൊടി ചാലിച്ച തട്ടിക്കൂട്ട് പടം; കണ്ടിരിക്കാൻ ആകെയുള്ളത് ചാക്കോച്ചന്റെ പ്രകടനം; ഇത് മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകന്റെ തട്ടികൂട്ട് അച്യുതൻ
എൽസമ്മ എന്ന ആൺകുട്ടി', 'പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും' എന്നീ ചിത്രങ്ങൾക്കു ശേഷം ചാക്കോച്ചനെ നായകനാക്കി ലാൽ ജോസ് ചിത്രം. കേരളത്തിലെ തിളക്കമാർന്ന സംവിധായകന്റെ ഒട്ടും തിളക്കമില്ലാത്ത ചിത്രം എന്നുതന്നെ ഈ തട്ടിക്കൂട്ട് ചിത്രത്തെ വേണമെങ്കിൽ വിശേഷിപ്പിക്കാം. എൽസമ്മ എന്ന ആൺകുട്ടിയും, പുള്ളിപുലികളും ആൺകുട്ടിയും എഴുതിയ അതേ സിന്ധുരാജ് തന്നെയാണ് ഈ ചിത്രത്തിന്റേയും കഥയും തിരക്കഥയും എഴുതിയിരിക്കുന്നത്. ഗ്രാമീണഭംഗിയും അൽപം നർമവും മാത്രം മാറ്റി നിർത്തിയാൽ ലാൽ ജോസ് ചിത്രങ്ങളുടെ പട്ടികയിൽ ഈ ചിത്രം വട്ടപൂജ്യമാണെന്നെ പറയാൻ സാധിക്കു. കെട്ടുറപ്പില്ലാത്ത തിരക്കഥയും കണ്ടുമടുത്ത ആഖ്യാനരീതിയും തന്നെയാണ് ഈ ലാൽജോസ് പടത്തെ വിമർശിക്കാൻ കാരണമെന്ന് ആദ്യം തന്നെ പറയട്ടെ. തട്ടിക്കൂട്ട് കഥയിൽ ഒരു രാത്രികൊണ്ട് മുളച്ചുപൊങ്ങിയ കഥാപാത്രങ്ങൾ പോലെ തോന്നും ചിത്രത്തിലെ പല കഥാപാത്രങ്ങളും. സിന്ധുരാജിന്റെ തിരക്കഥയിലെ സ്ഥിരം സാന്നിധ്യമായ ഒരു ഉൾനാടൻ ഗ്രാമം. ചേലപ്ര എന്ന അധികം വികസനം കടന്നു ചെല്ലാത്ത നാട്ടിൻപുറമാണ് ചിത്രത്തിന്റെ പ്രമേ
എൽസമ്മ എന്ന ആൺകുട്ടി', 'പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും' എന്നീ ചിത്രങ്ങൾക്കു ശേഷം ചാക്കോച്ചനെ നായകനാക്കി ലാൽ ജോസ് ചിത്രം. കേരളത്തിലെ തിളക്കമാർന്ന സംവിധായകന്റെ ഒട്ടും തിളക്കമില്ലാത്ത ചിത്രം എന്നുതന്നെ ഈ തട്ടിക്കൂട്ട് ചിത്രത്തെ വേണമെങ്കിൽ വിശേഷിപ്പിക്കാം. എൽസമ്മ എന്ന ആൺകുട്ടിയും, പുള്ളിപുലികളും ആൺകുട്ടിയും എഴുതിയ അതേ സിന്ധുരാജ് തന്നെയാണ് ഈ ചിത്രത്തിന്റേയും കഥയും തിരക്കഥയും എഴുതിയിരിക്കുന്നത്. ഗ്രാമീണഭംഗിയും അൽപം നർമവും മാത്രം മാറ്റി നിർത്തിയാൽ ലാൽ ജോസ് ചിത്രങ്ങളുടെ പട്ടികയിൽ ഈ ചിത്രം വട്ടപൂജ്യമാണെന്നെ പറയാൻ സാധിക്കു.
കെട്ടുറപ്പില്ലാത്ത തിരക്കഥയും കണ്ടുമടുത്ത ആഖ്യാനരീതിയും തന്നെയാണ് ഈ ലാൽജോസ് പടത്തെ വിമർശിക്കാൻ കാരണമെന്ന് ആദ്യം തന്നെ പറയട്ടെ. തട്ടിക്കൂട്ട് കഥയിൽ ഒരു രാത്രികൊണ്ട് മുളച്ചുപൊങ്ങിയ കഥാപാത്രങ്ങൾ പോലെ തോന്നും ചിത്രത്തിലെ പല കഥാപാത്രങ്ങളും. സിന്ധുരാജിന്റെ തിരക്കഥയിലെ സ്ഥിരം സാന്നിധ്യമായ ഒരു ഉൾനാടൻ ഗ്രാമം. ചേലപ്ര എന്ന അധികം വികസനം കടന്നു ചെല്ലാത്ത നാട്ടിൻപുറമാണ് ചിത്രത്തിന്റെ പ്രമേയം. ചേലപ്രയിലെ കൃഷ്ണഭക്തനായ അച്യുതൻ എന്ന യുവാവായിട്ടാണ് ചാക്കോച്ചാൻ രംഗത്തെത്തുന്നത്. ലാൽ ജോസിന്റെ മാസ്റ്റർ പീസ് ഐറ്റമായ ഒരു ചായപീടിക, ക്ഷേത്രം, ക്ഷേത്രകുളം എന്നിവയൊക്കെ ചേലപ്രയിലും കാണാം. അച്യുതൻ ആ നാട്ടിലെ ഒരു പാലചരക്ക് പീടികയിലെ കണക്കെഴുത്ത്കാരനാണ്. ഇതിനെല്ലാം ഉപരി ക്ഷേത്രത്തിലെ ഭാരവാഹിയും.
കഥ തുടങ്ങുന്നത് തന്നെ ഒരു കുട്ടി കാണുന്ന സ്വപ്നത്തിലൂടെയാണ്. ഒരു കൊച്ചുകുട്ടിക്ക് സ്വപ്നത്തിലുണ്ടാകുന്ന വെളിപാടുകൾ അച്യുതന്റെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ്. വിവാഹം മുടങ്ങുന്നതും, പൊലീസ് പിടിക്കുന്നതും എല്ലാം ഇത്തരം വെളിപാടുകളിലൂടെയാണെന്ന് വരച്ചുകാട്ടാൻ സംവിധായകൻ ശ്രമിക്കുന്നുണ്ട്. എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ പോലെ കഥ തുടക്കം മുതൽക്കേ ലാഗ് ചെയ്യുന്നതും മറ്റൊരു രംഗം. മുഴുനീള ചിരി മാത്രമാണ് ചിത്രത്തിന്റെ മേൻപൊടി, നാട്ടിൻപുറം കഥാപാത്രങ്ങൾ അനായാസം തനിക്ക് ചെയ്യാൻ കഴിയുമെന്ന് ചാക്കോച്ചൻ മുൻപും തെളിയിച്ചിട്ടുണ്ട്. അതു ഈ ലാൽജോസ് ചിത്രത്തിലും ആവർത്തിച്ചിട്ടുണ്ട് എന്നു പറയാം. തന്റേതല്ലാത്ത കാരണങ്ങൾ കൊണ്ട് ഓരോ പ്രശ്നങ്ങളിൽ ചെന്നുചാടുന്ന അച്യുതൻ. ഈ പ്രശ്നങ്ങളിലെല്ലാം രക്ഷകനായി ചേലപ്രയിലെ കൃഷ്ണഭഗവാനുണ്ടെന്നാണ് അച്യുതന്റെ വിശ്വാസം. തിരക്കഥയ്ക്ക് അൽപം കാമ്പുണ്ടെങ്കിൽ ഈ ചിത്രം ഒരുപക്ഷേ മികച്ച് നിന്നേനെ എന്നു പറയാൻ സാധിക്കും.
ക്ഷേത്രത്തിലെ പണ്ഡാരപെട്ടിയിലേക്ക് ഭഗവാന്റെ പേരിൽ ഒരു കത്ത് വരുന്നതും. ഈ കത്തിന്റെ ചുവട് പിടിച്ച് കമ്മിറ്റിക്കാരനായ അച്യുതൻ പ്രശ്നപരിഹാരത്തിന് പോകുന്നതും എല്ലാം ചിത്രത്തിലെ ഒരു രംഗം. മറ്റൊരു രംഗത്തിൽ തന്നെ കള്ളനായി ചിത്രീകരിച്ച സുഹൃത്തിനോടുള്ള പ്രതികാരം വീട്ടുന്ന മറ്റൊരു രംഗവും. സത്യത്തിൽ ചിത്രത്തിന്റെ കഥയെന്താണ് ഉദ്ദേശിച്ചത് എന്നറിയാതെ തലചൊറിഞ്ഞു പോകും പ്രേക്ഷകൻ.
കഥാപാത്രങ്ങൾ
ചിത്രത്തിൽ ചാക്കോച്ചന്റെ കഥാപാത്രത്തിലേക്ക് വന്നാൽ എൽസമ്മയിലെ അനുകരണം ഇതിലും എവിടെയോ നിഴലിക്കുന്നുണ്ടെങ്കിലും അൽപം നാച്ചുറാലിറ്റി വരുത്തി ചിത്രത്തെ ചാക്കോച്ചൻ മൂഡാക്കുന്നു. പലപ്പോഴും പ്രേക്ഷകർക്ക് ഇറങ്ങി ഓടാൻ തോന്നുന്ന സന്ദർഭങ്ങളിൽ പോലും പ്രേക്ഷകരെ പിടിച്ചിരുത്തുന്നത് ഹരീഷ് കണാരൻ ചാക്കോച്ചൻ നർമ രംഗങ്ങളാണ്. രണ്ടാം ഭാഗത്തിൽ മുഴുവൻ അച്യുതൻ തട്ടിൻപുറത്താണ്. കഥയുടെ നിർണായക വഴിത്തിരിവ് ഈ തട്ടിൻപുറമാണ്. ഇവിടെ വച്ച് കണ്ടുമുട്ടുന്ന നായികയും കഥയിലെ മറ്റൊരു വഴിത്തിരിവ്, പുതുമുഖ താരം ശ്രാവണയാണ് നായികയായി എത്തുന്നത്.
നായികക്ക് പ്രാധാന്യമുള്ള ഒരു സംഭാഷണം പോലും ചിത്രത്തിലെത്തുന്നത് ക്ലൈമാക്സ് രംഗത്തിലാണ്. ബാക്കി എല്ലാ സീനിലും കണ്ണീരിൽ മുങ്ങിയ നായികയുടെ ഫ്രൈം മാത്രമാണ് പ്രേക്ഷകർ കാണുന്നത്. ബിന്ദു പണിക്കർ അവതരിപ്പിച്ച അമ്മവേഷം തകർത്ത് അഭിനയിച്ചിട്ടുണ്ട്.