- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഴിഞ്ഞ ഒരാഴ്ച്ചയായി പറമ്പുകളിലും, മതിൽ കെട്ടുകളിലും, വീടിനു സമീപവും, തെങ്ങുകളുകളിലും, ചെടികളിലും വ്യാപകമായി ഒച്ചുകൾ; തവനൂർ ഗ്രാമപഞ്ചായത്തിലെ കൂരട എട്ടാം വാർഡിൽ പ്രതിരോധ പ്രവർത്തനങ്ങൾ
മലപ്പുറം: തവനൂർ കൂരയിൽ ഒച്ച് ശല്യം രൂക്ഷം,പ്രതിരോധ പ്രവർത്തനം തുടങ്ങി. തവനൂർ ഗ്രാമപഞ്ചായത്തിലെ കൂരഡ എട്ടാം വാർഡിലാണ് ഒച്ച് ശല്യം തുടങ്ങിയത്. ഒരാഴ്ചയായി പ്രദേശത്ത് ഒച്ച് പെരുകുകയും പറമ്പുകളിലും, മതിൽ കെട്ടുകളിലും, വീടിനു സമീപവും, തെങ്ങുകളുകളിലും, ചെടികളിലുമാണ് ഒച്ച് ശല്യം കാണുന്നത് .
ആഫ്രിക്കൻ ഇനത്തിൽപ്പെട്ട ഒച്ചുകളാണെന്ന് പരിശോധയിൽ സ്ഥിരീകരിച്ചു.രണ്ടു വർഷം മുൻപാണ് ഒച്ച് കൂരടയിൽ ആദ്യമായി കണ്ടെത്തിയത്.ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ അന്ന് ആരംഭിക്കുകയും ചെയ്യ്തിരുന്നു. പ്രദേശത്ത് ഒച്ച് ശല്യം രൂക്ഷമായതിന്റെ അടിസ്ഥാനത്തിൽ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കൃഷി-ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു.
പുകയിലയും, തുരിശും പ്രത്യേക അനുപാതത്തിൽ ചേർത്ത ലായനി തെളിച്ചും, ഒച്ച് ട്രാപ്പുകൾ തെയ്യാറാക്കിയുമാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.പി നസീറ, വൈസ് പ്രസിഡണ്ട് ടി.വി ശിവദാസ്, വാർഡ് അംഗം പി.എസ് ധനലക്ഷ്മി, രാജേഷ് പ്രശാന്തിയിൽ, പി.എസ് സനീഷ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.