മുംബൈ: പ്രധാനമന്ത്രി ഡോ: മന്മോഹൻ സിങ്ങിന്റെ ജീവിത കഥ പറയുന്ന ദി ആക്സിഡന്റൽ പ്രൈംമിനിസ്റ്റിൽ മുൻ കോൺഗ്രസ് അധ്യക്ഷ സോണിയയാവുന്ന നടിയെക്കണ്ടപ്പോൾ എല്ലാവരും ഞെട്ടിയിരിക്കുകയാണ്. സോണിയയുടെ അതേ രൂപ സാദൃശ്യമാണ് താരത്തിനുമുള്ളത്.

ഇന്ത്യക്കാരനായ അഖിൽ മിശ്രയെ വിവാഹം കഴിച്ച സൂസെയ്ൻ ബെർനേറ്റാണ് ചിത്രത്തിൽ സോണിയയെ അവതരിപ്പിക്കുന്നത്.നിരവധി ഇന്ത്യൻ സിനിമകളിൽ അഭിനയിച്ച താരമാണ് സൂസൻ. ചക്രവർത്തി അശോക സമ്രാട്ട് എന്ന ടെലിവിഷൻ ഷോയിലൂടെയും ശ്രദ്ധേയയാണ്. പ്രധാനമന്ത്രി എന്ന ടിവി സീരിയിലിലും സൂസൻ തന്നെയാണ് സോണിയാ ഗാന്ധിയെ അവതരിപ്പിക്കുന്നത്.ബംഗാളിയും മറാഠിയും ഹിന്ദിയും സംസാരിക്കുന്ന സൂസെൻ പത്ത് വർഷത്തിലേറെയായി അഭിനയരംഗത്തുണ്ട്.

ചിത്രത്തിൽ അനുപം ഖേറാണ് മന്മോഹൻസിങ്ങിനെ അവതരിപ്പിക്കുന്നത്. പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഡോ. മന്മോഹൻ സിംഗിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാരുവിന്റെ പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ദ ആക്‌സിഡന്റൽ പ്രൈം മിനിസ്റ്റർ: ദ മേക്കിങ് ആൻഡ് അൺമേക്കിങ് ഓഫ് മന്മോഹൻ സിങ് എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ.

വിജയ് രത്‌നാകറാണ് ചിത്രമൊരുക്കുന്നത്. ഈ വർഷം അവസാന ചിത്രം തിയ്യറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷ.