ഹൂസ്റ്റൺ: അലിഗഡ് മുസ്ലിം സർവ്വകലാശാല പൂർവ്വ വിദ്യാർത്ഥി സംഘടനയായ അലിഗഡ് അലുമനി അസ്സോസിയേഷൻ (ഹൂസ്റ്റണിന്റെ) ആഭിമുഖ്യത്തിൽ അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി സ്ഥാപകൻ സർ സയ്യദ് അഹമ്മദ് ഖാൻ ജന്മദിനാചരണത്തോടനുബന്ധിച്ച് സർ സയ്യദ് സെ ആചരിക്കുന്നു.

ഹൂസ്റ്റൺ ഹാർവിൻ ്രൈഡവിലുള്ള മെസ്ബാൻ റസ്റ്റോറന്റിലാണ് പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. ഒക്ടോബർ 20 ശനിയാഴ്ച വൈകിട്ട് 7 മണിക്കാരംഭിക്കുന്ന ചടങ്ങിൽ കമ്മ്യൂണിറ്റി ലീഡർ അതുൽ കൊത്താരിയായിരിക്കും മുഖ്യാതിഥി. ഖുറാൻ പാരായണത്തോടെ ആരംഭിക്കുന്ന പരിപാടിയിൽ അലി റിസ്വി സ്വാഗതവും, പെർ വെയ്സി ജാഫറി, ഡോ നസീം അൻസാരി, തുടങ്ങിയവരും പ്രസംഗനും തുടർന്ന് സുപ്രസിദ്ധ ഗായകൻ ഇംതാസ് മുൻഷിയുടെ കലാപരിപായികളും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രവേശനം പാസ്സ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. സമാപനത്തിൽ ഡിന്നറും ഉണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് അലിഗഡ് അലുമിനി അസ്സോസിയേഷൻ ഓഫ് ടെക്സസ്സ് ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണ്.