- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അണ്ണാ ഡി.എം.കെ ആസ്ഥാനത്തിന് പുതിയ പേര്; അറിയപ്പെടുക 'പുരട്ച്ചി തലൈവർ എം.ജി.ആർ മാളികൈ' എന്ന പേരിൽ
ചെന്നൈ: നഗരത്തിലെ റോയപേട്ട അവ്വൈ ഷൺമുഖം റോഡിലെ അണ്ണാ ഡി.എം.കെ ആസ്ഥാന മന്ദിരം 'പുരട്ച്ചി തലൈവർ എം.ജി.ആർ മാളികൈ' എന്ന പേരിലറിയപ്പെടും. പാർട്ടിയുടെ സുവർണ ജൂബിലിയാഘോഷത്തോടനുബന്ധിച്ചാണ് ഓഫിസിന് പുതിയ പേരിട്ടതെന്ന് അണ്ണാ ഡി.എം.കെ കോ ഓഡിനേറ്റർ ഒ.പന്നീർശെൽവം, ജോ. കോ ഓഡിനേറ്റർ എടപ്പാടി പളനിസാമി എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
1986ൽ പാർട്ടി സ്ഥാപക നേതാവും മുൻ മുഖ്യമന്ത്രിയുമായ അന്തരിച്ച എം.ജി.രാമചന്ദ്രന്റ ഭാര്യ വി.എൻ.ജാനകി രാമചന്ദ്രനാണ് ഈ കെട്ടിടം പാർട്ടിക്ക് സംഭാവനയായി നൽകിയത്.
മറുനാടന് മലയാളി ബ്യൂറോ
Next Story