- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പശു, ഗുജറാത്ത്, ഹിന്ദുത്വ, ഹിന്ദു ഇന്ത്യ തുടങ്ങിയ വാക്കുകൾ പിൻവലിക്കില്ല; അമർത്യ സെനിനെ കുറിച്ചുള്ള ഡോക്യുമെന്ററിയുടെ ട്രയിലർ ഫെയ്സ് ബുക്കിൽ
കൊൽക്കത്ത: അമർത്യ സെനിനെ കുറിച്ച് തയാറാക്കിയ 'ദി ആർഗുമന്റെീവ് ഇന്ത്യൻ' എന്ന ഡോക്യുമന്റെറിയുടെ ട്രെയിലർ റിലീസ് ചെയ്തു. സംവിധായകൻ സുമൻ ഘോഷ് ഫേസ്‌ബുക്കിലൂടെ പുറത്തുവിട്ടത്. പശു, ഗുജറാത്ത്, ഹിന്ദുത്വ, ഹിന്ദു ഇന്ത്യ തുടങ്ങിയ വാക്കുകൾ നീക്കം ചെയ്യാതെ ഡോക്യുമന്റെറി പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന സെൻസർ ബോർഡിന്റെ നിലപാടിനെ തുടർന്നാണ് ട്രെയിലർ ഫേസ്‌ബുക് വഴി പുറത്തിറക്കിയത്. ട്രെയിലറിൽ ഈ വാക്കുകൾ ഉൾപെടുത്തിയിട്ടില്ലെങ്കിലും ഡോക്യുമന്റെറിയിൽനിന്ന് ഇവ നീക്കില്ലെന്ന നിലപാടിലാണ് സംവിധായകൻ. കഴിഞ്ഞ 14ന് ഡോക്യുമന്റെറി റിലീസ് ചെയ്യാനിരുന്നതാണെന്നും സെൻസർ ബോർഡ് അനുമതി നൽകിയില്ലെന്നും സുമൻ ഘോഷിന്റെ ഫേസ്‌ബുക് പോസ്റ്റിൽ പറയുന്നു. അതിനാലാണ് റിലീസിന് മുമ്പ് ട്രെയിലർ പുറത്തിറക്കിയത്. തനിക്ക് വ്യാപക പിന്തുണ നൽകിയവർക്കും മാധ്യമങ്ങൾക്കും നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹം ഫേസ്‌ബുക് പോസ്റ്റിൽ പറഞ്ഞു. അനുമതിയില്ലാതെ ട്രെയിലർ പ്രകാശനം ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന സെൻസർ ബോർഡ് ചെയർമാൻ പഹ്‌ലാജ് നിഹലാനിയുടെ പ്രസ്താ
കൊൽക്കത്ത: അമർത്യ സെനിനെ കുറിച്ച് തയാറാക്കിയ 'ദി ആർഗുമന്റെീവ് ഇന്ത്യൻ' എന്ന ഡോക്യുമന്റെറിയുടെ ട്രെയിലർ റിലീസ് ചെയ്തു. സംവിധായകൻ സുമൻ ഘോഷ് ഫേസ്‌ബുക്കിലൂടെ പുറത്തുവിട്ടത്.
പശു, ഗുജറാത്ത്, ഹിന്ദുത്വ, ഹിന്ദു ഇന്ത്യ തുടങ്ങിയ വാക്കുകൾ നീക്കം ചെയ്യാതെ ഡോക്യുമന്റെറി പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന സെൻസർ ബോർഡിന്റെ നിലപാടിനെ തുടർന്നാണ് ട്രെയിലർ ഫേസ്‌ബുക് വഴി പുറത്തിറക്കിയത്. ട്രെയിലറിൽ ഈ വാക്കുകൾ ഉൾപെടുത്തിയിട്ടില്ലെങ്കിലും ഡോക്യുമന്റെറിയിൽനിന്ന് ഇവ നീക്കില്ലെന്ന നിലപാടിലാണ് സംവിധായകൻ.
കഴിഞ്ഞ 14ന് ഡോക്യുമന്റെറി റിലീസ് ചെയ്യാനിരുന്നതാണെന്നും സെൻസർ ബോർഡ് അനുമതി നൽകിയില്ലെന്നും സുമൻ ഘോഷിന്റെ ഫേസ്‌ബുക് പോസ്റ്റിൽ പറയുന്നു. അതിനാലാണ് റിലീസിന് മുമ്പ് ട്രെയിലർ പുറത്തിറക്കിയത്. തനിക്ക് വ്യാപക പിന്തുണ നൽകിയവർക്കും മാധ്യമങ്ങൾക്കും നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹം ഫേസ്‌ബുക് പോസ്റ്റിൽ പറഞ്ഞു.
അനുമതിയില്ലാതെ ട്രെയിലർ പ്രകാശനം ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന സെൻസർ ബോർഡ് ചെയർമാൻ പഹ്‌ലാജ് നിഹലാനിയുടെ പ്രസ്താവനയും സുമൻ ഘോഷ് ഫേസ്‌ബുക്കിൽ ഷെയർ ചെയ്തിട്ടുണ്ട്.