- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുറിയിൽ ആരുംകാണാതെ വന്നാൽ പരീക്ഷയുടെ ചോദ്യപേപ്പർ നൽകാമെന്ന് പ്രലോഭനം; സ്വകാര്യമായി പരീക്ഷ എഴുതിക്കുന്നതിനിടെ അരുതാത്തത് ചെയ്തെന്ന് പെൺകുട്ടിയുടെ പരാതി; കാർഷിക സർവകലാശാലയുടെ തവനൂർ കോളേജിൽ വിദ്യാർത്ഥിനിയോട് ജോലി കിട്ടാൻ കണ്ടറിയണമെന്ന് ആവശ്യപ്പെട്ട വകുപ്പ് മേധാവിക്കെതിരെ പീഡനാരോപണങ്ങൾ പെരുകിയിട്ടും മേലധികാരികൾ കണ്ണടച്ചത് ഒന്നല്ല പത്തുവർഷം
കുറ്റിപ്പുറം: -ജോലിക്കുള്ള അഭിമുഖത്തിനായി വന്ന യുവതിയോട് കണ്ടറിയണമെന്ന് പറയുകയും പിന്നീട് കൊണ്ടറിയുകയും ചെയ്ത വകുപ്പ് മേധാവിയുടെ കഥ ഇപ്പോൾ നാട്ടിൽ പാട്ടാണ്. കേരള കാർഷിക സവ്വകലാശാലയുടെ തവനൂരിലെ കേളപ്പജി അഗ്രികൾച്ചറൽ എൻജിനിയറിങ് കോളേജിലാണ് സംഭവം നടന്നത്. പ്രിസിഷൻ ഫാമിങ് വികസന കേന്ദ്രത്തിന്റെ മേധാവിയായ പ്രൊഫ.അബ്ദുൾ ഹക്കീമാണ് പ്രതിക്കൂട്ടിൽ നിൽക്കുന്നത്.ഈ മാസം 14 ന് കമ്പ്യൂട്ടർ ഓപ്പറേറ്ററുടെ താൽകാലിക തസ്തികയിലേക്ക് നടത്തിയ അഭിമുഖത്തിന് മുമ്പാണ് കണ്ടറിയാൻ വകുപ്പ് മേധാവി പെൺകുട്ടിയെ വിളിച്ചത്. വിളി രാത്രിയിൽ അന്തമില്ലാതെ തുടർന്നതോടെ പെൺകുട്ടിയുടെ വീട്ടുകാർ പ്രൊഫസറുടെ വീട്ടിലെത്തി കാര്യമായി കൈകാര്യം ചെയ്തു.കാർഷിക സർവകലാസാലയിൽ എല്ലാം സുതാര്യസുന്ദരമെന്ന് കൃഷിമന്ത്രി വി എസ്.സുനിൽ കുമാർ മറുനാടൻ മലയാളിയോട് പറഞ്ഞ് ദിവസങ്ങൾക്കകമാണ് കണ്ടറിയൽ പീഡനം നടന്നത്്. പ്രിസിഷൻ ഫാമിങ് വികസന കേന്ദ്രത്തിന്റെ വകുപ്പ് മേധാവി നടത്തിയ അഭിമുഖത്തിന് മേൽനോട്ടം വഹിക്കാനെത്തിയത് കേരള കാർഷിക സർവ്വകലാശാല എക്‌സിക്യുട്ടീവ് കമ്
കുറ്റിപ്പുറം: -ജോലിക്കുള്ള അഭിമുഖത്തിനായി വന്ന യുവതിയോട് കണ്ടറിയണമെന്ന് പറയുകയും പിന്നീട് കൊണ്ടറിയുകയും ചെയ്ത വകുപ്പ് മേധാവിയുടെ കഥ ഇപ്പോൾ നാട്ടിൽ പാട്ടാണ്. കേരള കാർഷിക സവ്വകലാശാലയുടെ തവനൂരിലെ കേളപ്പജി അഗ്രികൾച്ചറൽ എൻജിനിയറിങ് കോളേജിലാണ് സംഭവം നടന്നത്. പ്രിസിഷൻ ഫാമിങ് വികസന കേന്ദ്രത്തിന്റെ മേധാവിയായ പ്രൊഫ.അബ്ദുൾ ഹക്കീമാണ് പ്രതിക്കൂട്ടിൽ നിൽക്കുന്നത്.ഈ മാസം 14 ന് കമ്പ്യൂട്ടർ ഓപ്പറേറ്ററുടെ താൽകാലിക തസ്തികയിലേക്ക് നടത്തിയ അഭിമുഖത്തിന് മുമ്പാണ് കണ്ടറിയാൻ വകുപ്പ് മേധാവി പെൺകുട്ടിയെ വിളിച്ചത്. വിളി രാത്രിയിൽ അന്തമില്ലാതെ തുടർന്നതോടെ പെൺകുട്ടിയുടെ വീട്ടുകാർ പ്രൊഫസറുടെ വീട്ടിലെത്തി കാര്യമായി കൈകാര്യം ചെയ്തു.കാർഷിക സർവകലാസാലയിൽ എല്ലാം സുതാര്യസുന്ദരമെന്ന് കൃഷിമന്ത്രി വി എസ്.സുനിൽ കുമാർ മറുനാടൻ മലയാളിയോട് പറഞ്ഞ് ദിവസങ്ങൾക്കകമാണ് കണ്ടറിയൽ പീഡനം നടന്നത്്.
പ്രിസിഷൻ ഫാമിങ് വികസന കേന്ദ്രത്തിന്റെ വകുപ്പ് മേധാവി നടത്തിയ അഭിമുഖത്തിന് മേൽനോട്ടം വഹിക്കാനെത്തിയത് കേരള കാർഷിക സർവ്വകലാശാല എക്‌സിക്യുട്ടീവ് കമ്മറ്റി അംഗം ഡോ. കെ. അരവിന്ദാക്ഷനായിരുന്നു. ഇദ്ദേഹത്തിനെതിരെയും നിരവധി പീഡനാരോപണങ്ങൾ നിലവിലുണ്ട്. അതേസമയം, സംഭവത്തിൽ ഇരയായാ പെൺകുട്ടിയുടെ വീട്ടുകാർ മുഖ്യമന്ത്രിക്കും അധികൃതർക്കും പരാതി നൽകിയന്നൊണ് വിവരം.സോഷ്യൽ മീഡിയയിൽ സംഭവം ട്രോളുകളുടെ അകമ്പടിയോടെ വൈറലായിക്കഴിഞ്ഞു.
വാക്ക് ഇൻ ഇന്റർവ്യു (Walk-in-Interview) വിന് അപേക്ഷ സമർപ്പിച്ച യുവതിയുടെ ബയോ ഡാറ്റ യിൽ നിന്ന് ഫോൺ നമ്പർ ചോർത്തിയെടുത്ത് യുവതിക്ക് ഫോൺ ചെയ്തായിരുന്നു പീഡനം. ലൈംഗിക ചുവയുള്ള സംഭാഷണത്തോടെ ഡോ. അബ്ദുൽ ഹക്കീം യുവതിയോട് പറഞ്ഞതിങ്ങനെ:- ''ഞങ്ങളെയൊക്കെ ഒന്ന് വേണ്ടപോലെ കണ്ടാൽ ജോലിയുറപ്പിക്കാം.'' ജോലിക്ക് മുമ്പേ ഇതാണ് അവസ്ഥയെങ്കിൽ പിന്നെ ജോലി കിട്ടിയാൽ എന്തായിരിക്കും എന്നോർത്ത് യുവതി അഭിമുഖത്തിന് ഹാജരായില്ല. എന്നാൽ തനിക്കുണ്ടായ ദുരവസ്ഥ കാണിച്ചുകൊണ്ട് അധികാരികൾക്ക് പരാതി സമർപ്പിച്ചു.
അബ്ദുൾ ഹക്കീമിന്റെ ഫോൺ രാപകലില്ലാതെ സഭ്യതയുടെ അതിരുവിട്ടപ്പോൾ യുവതി കാര്യം വീട്ടുകാരുടെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു. പിന്നീട് ഇരയുടെ വീട്ടികാർ ആദ്യം ഓഫീസിൽ പ്രൊഫസ്സർ ഹക്കീമിനെ തിരക്കിച്ചെന്നപ്പോൾ സർവ്വകലാശാല അധികൃതർ ഒളിച്ചുകളി നടത്തി പ്രതിയെ സംരക്ഷിച്ചു. പിന്നീട് ഇരയുടെ വീട്ടുകാർ ഹക്കീമിന്റെ മുവാങ്കരയിലുള്ള വസതിയിൽ ചെന്ന് കാര്യമായി തന്നെ പെരുമാറി. തല്ലുകൊണ്ട് മുഖം ചീർത്തുവീർത്ത അബ്ദുൾ ഹക്കീം സർവകലാശാലയ്ക്കാകെ നാണക്കേട് വരുത്തിയിരിക്കുകയാണ്.ഇയാൾക്കെതിരെ മുമ്പും വിദ്യാർത്ഥികൾ പരാതി നൽകിയിട്ടുണ്ടെങ്കിലും കാര്യമായ നടപടികൾ ഒന്നുമുണ്ടായില്ല.
ഇന്റർവ്യു ബോർഡിൽ മൂന്നുപേരായിരുന്നു ഉണ്ടായിരുന്നത്. പ്രിസിഷൻ ഫാമിങ് വികസന കേന്ദ്രത്തിന്റെ മേധാവിയായ പ്രോഫസ്സർ അബ്ദുൾ ഹക്കീം, അഭിമുഖത്തിന് മേൽനോട്ടം വഹിക്കാനെത്തിയ കേരള കാർഷിക സർവ്വകലാശാല എക്‌സിക്യുട്ടീവ് കമ്മറ്റി അംഗം ഡോ. കെ. അരവിന്ദാക്ഷൻ പിന്നെ തവനൂർ അഗ്രികൾച്ചറൽ എൻജിനിയറിങ് കോളേജ് ഡീൻ ഡോ. ശാന്തി മേരി മാത്യു. അഭിമുഖത്തിന് മേൽനോട്ടം വഹിക്കാനെത്തിയ ഡോ. കെ. അരവിന്ദാക്ഷൻ സർവ്വകലാശാലയുടെ വെള്ളാനിക്കരയിലുള്ള സെൻട്രൽ നേഴ്‌സറി മേധാവിയായിരിക്കെ ഒരു യുവതിയെ ഇത്തരത്തിൽ പ്രലോഭിച്ചതായി ആരോപണമുണ്ടായിരുന്നു.
ഡോ. കെ. അരവിന്ദാക്ഷന് ശത്രുതയുള്ള ഒരു ഉദ്യോഗസ്ഥനെ സ്ത്രീപീഡന ക്കേസ്സിൽ കുരുക്കിയാൽ യുവതിക്ക് ജോലി വാഗ്ദാനം ചെയ്‌തെന്നായിരുന്നു ആരോപണം. സർവ്വകലാശാലയിൽ തന്നെ ജോലിയുള്ള യുവതിയുടെ ഭർത്താവ് തന്നെ ഇക്കാര്യം വെളിപ്പെടുത്തുന്ന ശബ്ദരേഖ മുഖ്യമന്ത്രിക്കും, കൃഷിവകുപ്പിനും, കൃഷിമന്ത്രി സുനിൽകുമാറിനും, സർവ്വകലാശാല അധികൃതർക്കും പരാതിയോടൊപ്പം സമർപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. മാത്രമല്ല; കുറ്റാരോപിതനായ ഡോ. കെ. അരവിന്ദാക്ഷനെ കൃഷിമന്ത്രിയുടെ പ്രത്യേക താൽപ്പര്യമെടുത്ത് സർവ്വകലാശാലയുടെ രജിസ്റ്റ്രാർ തസ്തികയിൽ നിയമിച്ചതും വിവാദമായിരുന്നു. ഇപ്പോൾ ആരോപണ വിധേയനായ ഡോ. അബ്ദുൾ ഹക്കീമിനെ സംരക്ഷിക്കുന്നതും സർവ്വകലാശാല അധികൃതരും കൃഷിമന്ത്രിയുമാണെന്നും ആരോപണമുയർന്നുകഴിഞ്ഞു.
പീഡനക്കേസുകളിലെ പ്രതിക്കൂട്ടിൽ നിൽക്കുന്നവർക്ക് ഒത്താശ ചെയ്യുകയും അവരെ ഉയർന്ന തസ്തികകളിൽ അവരോധിക്കുകയും ചെയ്യുന്നതായി പരാതികൾ ഏറിയിട്ടും നടപടികൾ എടുക്കാതെ കണ്ണടയ്ക്കുന്ന കാര്യം മറുനാടൻ മലയാളി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.രണ്ടു വർഷക്കാലയളവിൽ ഒമ്പത് സ്ത്രീപീഡന പരാതികളാണ് കേരള കാർഷിക സർവ്വകലാശാലയിൽ ഉണ്ടായത്. മുൻ വൈസ് ചാൻസലർ ഡോ .പി രാജേന്ദ്രൻ , അദ്ധ്യാപകരായ ഡോ. അബ്ദുൽ ഹക്കീം, ഡോ .ഭാസ്‌കരൻ, ഡോ .രാധാകൃഷ്ണൻ, ഡോ.രഞ്ജിത്, ഡോ ശ്രീനിവാസൻ, ഡോ രഞ്ജൻ എന്നിങ്ങനെ ആരോപണ വിധേയരായ ഏഴ് യുജിസി അദ്ധ്യാപകരും അദ്ധ്യാപകേതര വിഭാഗത്തിൽ നിന്ന് ഒമ്പത് വയസ്സുള്ള ഒരു പെൺകുട്ടിയെ പീഡിപ്പിച്ച ഡ്രൈവർ അബ്ദുൽ റഹ്മാനും, വനിതാ പൊലീസിനെ പീഡിപ്പിച്ച സ്ഥിരം തൊഴിലാളി പ്രശാന്തും ഉൾപ്പെട്ട പ്രതിപ്പട്ടികയിൽ മൊത്തം 9 പേർക്കെതിരെയുള്ള പീഡനാരോപണങ്ങളാണ് മറുനാടൻ പുറത്തുവിട്ടത്.
പ്രതിസ്ഥാനത്തുനിന്ന എല്ലാ പ്രൊഫസർമാരെയും രക്ഷപ്പെടുത്തിയത് പ്രതിസ്ഥാനത്തുതന്നെ നിന്നിരുന്ന അന്നത്തെ വൈസ് ചാൻസലർ ഡോ. രാജേന്ദ്രനും അദ്ദേഹത്തിന്റെ കയ്യാളായ രജിസ്റ്റ്രാർ ഡോ. ഇ.കെ. മാത്യുവുമാണ്. ഡോ. കെ. അരവിന്ദാക്ഷനെ ''പൊഹയ്ക്കും ഞാൻ'' എന്ന് ആരോപണത്തെ സാധൂകരിക്കുന്ന ശബ്ദരേഖ കേട്ടശേഷം ഡോ. ഇ.കെ. മാത്യു വീമ്പു പറഞ്ഞെങ്കിലും കൃഷിമന്ത്രി വി എസ്. സുനിൽകുമാറിന്റെ നിർബന്ധത്തിനു വഴങ്ങി താനിരുന്ന രജിസ്റ്റ്രാറുടെ കസേര ഡോ. അരവിന്ദാക്ഷന് കൊടുത്ത് സ്ഥലം കാലിയാക്കുകയായിരുന്നു. അബ്ദുൾ ഹക്കീമിന്റെ കേസ്സിലും ഇതേ നിലപാട് തന്നെയാണ് രജിസ്റ്റ്രാർ ഡോ. ഇ.കെ. മാത്യു സ്വീകരിച്ചത്.
തവനൂർ കേളപ്പജി എന്ജിനീയറിങ് കോളേജിലെ ഡോ അബ്ദുൾ ഹക്കീമിന്റെ പെൺകുട്ടികളോട് ഉള്ള ലൈംഗികാതിക്രമം കഴിഞ്ഞ പത്തു വർഷമായി വാർത്തകളിലുണ്ട്. നിരവധി കേസുകളും പൊലീസിലും, വിജിലൻസിലും കോടതികളിലുമായുണ്ട്. അബ്ദുൾ ഹക്കീം ഒരു സ്ത്രീലമ്പടനാണ് (Hen-Pecked) പെൺകുട്ടികളോടുള്ള അദ്ദേഹത്തിന്റെ മനോഭാവം നെറികെട്ടതാണ് (His attittude to girls is dishonest) എന്ന് വിജിലൻ്‌സിന്റെ നിരീക്ഷണവുമുണ്ട്. ഇതേതുടർന്ന് അബ്ദുൾ ഹക്കീമിനെ തവനൂരിലെ കോളജിൽ നിന്നും അപ്രധാനമായ തസ്തികയിലേക്ക് മാറ്റണമെന്നും വിജിലൻ്‌സിന്റെ ശുപാർശയുണ്ടായെങ്കിലും ഹക്കീമിന്റെ രാഷ്ട്രീ പിൻബലത്താൽ നാളിതുവരെ ഒന്നും നടന്നില്ല.യുഡിഎഫായാലും എൽഡിഎഫായാലും അബ്ദുൾ ഹക്കീമിന് കുലുക്കമില്ല.ഇതുമാത്രമല്ല തെളിയിക്കപ്പെട്ട സ്വഭാവ ദൂഷ്യത്തിന്റെ പേരിൽ അപ്രധാന തസ്തികയിലേക്ക് മാറ്റപ്പെടേണ്ട ആരോപിതനായ ഹക്കീമിനെ തവനൂർ ചുമതലക്കു പുറമെ ഒരു പ്രാദേശീക ഗവേഷണ കേന്ദ്രത്തിന്റെ സ്വതന്ത്ര അധിക ചുമതല കൂടി നൽകി സർവ്വകലാശാല ബഹുമാനിക്കുകയായിരുന്നു.
തവനൂർ കോളേജിലെ ഒരു പെൺകുട്ടിക്ക് പരീക്ഷയുടെ ചോദ്യപേപ്പർ കൊടുക്കാമെന്നു പറഞ്ഞു പ്രലോഭിപ്പിച്ചു ഹക്കീം തന്റെ മുറിയിൽ കൊണ്ട് പോയി സ്വകാര്യമായി പരീക്ഷ എഴുതിക്കുകയും സഭ്യതയ്ക്ക് നിരക്കാത്ത രീതിയിൽ മോശമായി പെരുമാറി എന്ന ആരോപണത്തെ തുടർന്ന് വിജിലൻസിൽ കേസ്സുണ്ടായിരുന്നു.ഈ കേസ്സിൽ ഹക്കീമിന് പ്രതിസ്ഥാനത്തു നിർത്തുന്ന രീതിയിൽ കോളജ് ഡീൻ ഡോ.ജിപ്പു ജേക്കബ്ബും മറ്റു അദ്ധ്യാപകരും കൊടുത്ത മൊഴികൾ പുറത്തു വന്നിട്ടുള്ളതാണ്. ആരോപണവിധേയയായ പെൺകുട്ടി കോളേജിലെ ഒരു അദ്ധ്യാപികയോട് രേഖാ മൂലം പരാതി പെട്ടിരുന്നു. മുറിയിൽ കൊണ്ട് പോയി പരീക്ഷ എഴുതിച്ചതും മോശമായി പെരുമാറി എന്ന പെൺകുട്ടിയുടെ മൊഴിയും പുറത്തുവന്നിട്ടുള്ളതാണ്.
കേരള കാർഷിക സർവ്വകലാശാലയിൽ ഒരു വനിത രജിസ്റ്റ്രാർ ചുമതലയേറ്റിട്ടും സർവ്വകലാശാലയിലെ സ്ത്രീപീഡനങ്ങൾക്ക് വിധേയമാവുന്ന ജീവനക്കാരികൾക്ക് രക്ഷയില്ല. സർവ്വകലാശാലയിൽ ഇപ്പോഴും തർക്കമറ്റ രീതിയിൽ വനിതാ പരിഹാര സെൽ പ്രവർത്തിക്കുന്നില്ല. സർവ്വീസിൽ നിന്ന് വിരമിച്ചവരും മരിച്ചുപോയവരും അടങ്ങുന്ന വനിതാ പരിഹാര സെൽ ബോർഡ് വനിതകൾക്ക് പരിഹാസ്യമായി ഇന്നും സർവ്വകലാശാലയുടെ ആസ്ഥാനത്ത് തൂങ്ങിക്കിടക്കുന്നുണ്ട്. ഈയ്യിടെ ഹക്കീമിനെതിരെയുള്ള ഇത്തരത്തിലുള്ള ഒരു പൊതുതാൽപ്പര്യ ഹരജിയുമായി ബന്ധപ്പെട്ട ഒരു കേസ്സിൽ സർവ്വകലാശാല രജിസ്റ്റ്രാർ ഡോ. ലീനാകുമാരി ഹക്കീമിന് അനുകൂലമായി മൊഴികൊടുത്തുകൊണ്ട് ഹക്കീമിനെ സംരക്ഷിച്ചത് സർവ്വകലാശാലയിലെ സ്ത്രീ ജീവനക്കാർക്കിടയിൽ ആശങ്കയുണർത്തിയിരുന്നു.
സർവ്വകലാശാല സംരക്ഷണം ഉറപ്പുള്ളതിന്റെ ഹുങ്കോടുകൂടി അബ്ദുൾ ഹക്കീം എല്ലാവരേയും വെല്ലുവിളിച്ചു വിലസുകയാണ്. ഹക്കീമിനെതിരെ പൊതുതാൽപ്പര്യ ഹരജി ഫയൽ ചെയ്ത തദ്ദേശവാസികളായ പൊതുപ്രവർത്തകൻ ഗോവിന്ദനുണ്ണി മാഷിനും ശ്രീ പി.വി. അനിലിനുമെതിരെ ഹക്കീം വധഭീഷണി മുഴക്കിയിരുന്നു. പൊതുതാൽപ്പര്യ ഹരജി പിൻവലിക്കാനായി ഹക്കീം സമ്മർദ്ദം ചെലുത്തിയതായും ആരോപണമുണ്ട്. ഇതിന്നിടെ ഗോവിന്ദനുണ്ണി മാഷ് ബംഗളുരുവിൽ വച്ച് ദുരൂഹമായ സാഹചര്യത്തിൽ മരണപ്പെട്ടതും ഹക്കീമിനെ സംശയത്തിന്റെ നിഴലിലാക്കി. ഹക്കീമിന്റെ ഗുണ്ടായിസത്തെ ഭയപ്പെട്ട് ഗോവിന്ദനുണ്ണി മാഷിന്റെ വീട്ടുകാർ പരാതിക്കോ നിയമനടപടികൾക്കോ പോകുന്നില്ലെന്നും അറിയാൻ കഴിയുന്നു.
ഇപ്പോൾ അനിലിന്റെ പരാതിയിൽ ഡോ ഹക്കീമിനെതിരെ പൊലീസ് ജാമ്യമില്ലാത്ത വകുപ്പുകൾ ചേർത്ത് FIR രജിസ്റ്റർ ചെയ്തിരിക്കുകയാണ് . FIR ഇടാൻ മടിച്ച പൊലീസ് മുഖ്യമന്ത്രിയുടെ ഓഫീസും SCST കമ്മീഷനും ഇടപെട്ടതിനുശേഷം 41 ദിവസം കഴിഞ്ഞാണ് FIR ഇട്ടത്. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും E- FIR അപ് ലോഡു ചെയ്യുകയോ എന്തെങ്കിലും നടപടി സ്വീകരിക്കുകയോ ഉണ്ടായിട്ടില്ല.സർവ്വകലാശാലയിലെ ഒരു ഉദ്യോഗസ്ഥനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്താൽ അനുവർത്തിക്കേണ്ട നടപടിക്രമങ്ങൾ ഒന്നും തന്നെ ഹക്കീമിന്റെ കാര്യത്തിൽ പാലിച്ചിട്ടുമില്ല.
ഇപ്പോൾ സർവ്വകലാശാലയിൽ താൽക്കാലിക ഒഴിവിലേക്കായി അഭിമുഖത്തിനുവന്ന പാവപ്പെട്ട യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്സിലും ഹക്കീമിനെ സഹായിക്കാനും സംരക്ഷിക്കാനും പതിവുപോലെ പൊലീസും, സർവ്വകലാശാലയും, സർക്കാരും, കാർഷിക സർവ്വകലാശാല പ്രൊ. ചാൻസലറായ കൃഷിമന്ത്രിയും രംഗത്തുവരുമോ എന്നാണ് പൊതുജനം സംശയിക്കുന്നത്.