- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ബഹറൈൻ കേരളീയ സമാജത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ചാർട്ടേഡ് വിമാന സർവ്വീസിൽ നാട്ടിൽ നിന്നുള്ള വിമാനങ്ങൾക്ക് അന്തിമാനുമതി
നാട്ടിൽ നിന്നുള്ള വിമാനങ്ങൾക്കു് അനുമതിക്കായി രണ്ടാഴ്ചക്കാലമായി സമാജം നിരന്തരമായി ശ്രമിച്ച് കൊണ്ടിരിക്കുകയായിരുന്നു. ഇതിനകം വിസ തീരുന്ന നുറുകണക്കിന് ആളുകളെ പ്രത്യേക അനുമതിയോടെ ബഹറൈനിൽ എത്തിക്കാൻ കഴിഞ്ഞതിലും ഈ യാത്രാദുരിതകാലത്ത് മലയാളി കൾക്ക് ബഹറൈൻ കേരളീയ സമാജത്തിന് ആശ്രയമായി മാറാൻ ചരിത്രപരമായ ഈ ദൗത്യത്തിന് കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണപിള്ള പറഞ്ഞു.
ഇതിനകം ആറായിരത്തിലധികം യാത്രക്കാരുടെ പ്രശ്നങ്ങളാണ് ബഹറൈൻ കേരളീയ സമാജം പരിഹരിച്ചത്, ജിസിസിയിൽ ഏറ്റവും കൂടുതൽ വിമാനസർവ്വീസ് ചാർട്ടർ ചെയ്ത സംഘടനയും ബഹറൈൻ കേരളീയ സമാജമായിരുന്നു.
സമാജം ചാർട്ടേഡ് ചെയ്യുന്ന മുഴുവൻ വിമാനങ്ങളും സെപ്റ്റംബർ 14 മുതൽ 19 വരെയുള്ള തിയ്യതികളിൽ ബഹറൈനിൽ എത്തിചേരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ അഞ്ച് മാസ ക്കാലത്തോളമായി സമാജം വിമാന സർവ്വീസ് പ്രവർത്തനങ്ങളിൽ നൂറോളം സമാജം പ്രവർത്തകരാണ് കഠിനാദ്ധ്വാനം ചെയ്തു വരുന്നത്. ബഹറൈനിലെ വിദേശകാര്യ മന്ത്രാലയം, ബഹുമാനപ്പെട്ട ഇന്ത്യൻ എംബസി ,ഇന്ത്യയിലെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ, വിവിധ എംപിമാർ അടക്കം വിമാന സർവീസിന്റെ വിവിധ ഘട്ടത്തിൽ സഹകരിച്ച മുഴുവൻ ആളുകൾക്കും ബഹറൈൻ കേരളീയ സമാജത്തിനു വേണ്ടി നന്ദി രേഖപ്പെടുത്തുന്നതായി സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും സംയുക്ത പത്ര സമ്മേളനത്തിൽ അറിയിച്ചു.
Next Story