മ്മിൽ പലർക്കും ലോകത്തിലെ പല പ്രമുഖ സ്ഥലങ്ങളും പോയിക്കാണാൻ അതിയായ താൽപര്യമുണ്ട്. എന്നാൽ അവിടങ്ങളിലേക്കുള്ള പോകാനുള്ള ചെലവാണ് പലരെയും അതിൽ നിന്നും പിന്തിരിക്കുന്നത്. എന്നാൽ ചില സമയങ്ങളിൽ പോയാൽ ലോകത്തിലെ ചെലവേറിയ ചില ആഡംബര ഡെസ്റ്റിനേഷനുകളും ചുരുങ്ങിയ ചെലവിൽ സന്ദർശിക്കാമെന്ന് എത്ര പേർക്കറിയാം. യുക്തിസഹമായ പ്രവർത്തനം മാത്രമേ ഇതിനായി ആവശ്യമുള്ളൂ. ഇതനുസരിച്ച് ദുബായ് സന്ദർശിക്കാൻ മേയിൽ പോയാൽ ചെലവ് ചുരുക്കാവുന്നതാണ്. എന്നാൽ ഡിസംബറിലോ ജനുവരിയിലോ ഇവിടേക്ക് പോവുകയാണെങ്കിൽ പാപ്പരാവുകയും ചെയ്യും. ലണ്ടനിലേക്ക് ടൂറ് പോകാനാണെങ്കിൽ ജൂലൈ ആദ്യം പോവുന്നതായിരിക്കും നല്ലത്. ജൂലൈ ഒടുവിൽ ഇവിടെ പോയാൽ കുടുങ്ങുമെന്നുറപ്പാണ്. ഇത്തരത്തിൽ ഓരോ ഇടങ്ങളിലെയും ബെസ്റ്റ് ടൈമിങ് അറിഞ്ഞ് അവധിയാഘോഷിക്കാൻ അവിടങ്ങളിലേക്ക് പറക്കുന്നതായിരിക്കും നന്നായിരിക്കുകയെന്നാണ് ട്രിപ്പ് അഡൈ്വസറായ വെക്കേഷൻ റെന്റൽസ് നിർദേശിക്കുന്നത്. ഇത്തരത്തിൽ യാത്ര ചെയ്യുന്നതിലൂടെ ചിലയിടങ്ങളിലേക്കുള്ള ടൂറുകളിലെ മൊത്തം ചെലവിന്റെ 86 ശതമാനത്തോളം അഥവാ 4000 പൗണ് വരെ ലാഭിക്കാമെന്ന് തെളിഞ്ഞിട്ടുണ്ട്. ലോകത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് ഏറ്റവും അനുയോജ്യമായ സമയമേതെന്ന് നിർദേശിക്കുകയാണിവിടെ ചെയ്യുന്നത്.

ഹവായിലെ തെളിഞ്ഞ സൂര്യപ്രകാശമുള്ള കപോലെയ് തീരങ്ങളിലേക്ക് പോകാൻ കൊതിക്കാത്ത സഞ്ചാരികൾ ആരാണുള്ളത്. ഇവിടേക്ക് പോാൻ ഏറ്റവും അനുയോജ്യമായ മാസം നവംബറാണ്. ഇതിലൂടെ 1410 പൗണ്ട് അഥവാ മൊത്തം ചെലവിന്റെ 41 ശതമാനം വരെ ലാഭിക്കാനാവുമെന്നാണ് ട്രിപ്പ് അഡൈ്വസറായ വെക്കേഷൻ റെന്റൽസ് ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ഇവിടെ അവധിക്കാലം ചെലവഴിക്കാൻ ഏറ്റവും ചെലവേറിയ മാസം ഡിസംബർ അവസാനമാണ്. അതുപോലെ തന്നെ ലണ്ടനിൽ ജൂലൈ ആദ്യം സന്ദർശിച്ചാൽ ചെലവിൽ 27 ശതമാനം ലാഭിക്കാൻ സാധിക്കും. സുര്യപ്രകാശത്താൽ നഗരം ഏറ്റവും തിളങ്ങുന്ന കാലവുമാണിത്. അതു പോലെത്തന്നെ ഇക്കാലത്ത് യാത്ര ചെയ്താൽ 493 പൗണ്ട് വരെ ലാഭിക്കാം.

കാന്നിസ് സന്ദർശിക്കാൻ ഏറ്റവും യോജിച്ചത് മാർച്ച് അവസാനമാണ്. അതിലൂടെ 3970 പൗണ്ട് അഥവാ 86 ശതമാനം ചെലവ് ലാഭിക്കാം. ദുബായിലേക്ക് മേയിൽ യാത്ര ചെയ്യുന്നതിലൂടെ 61 ശതമാനം അഥവാ 771 പൗണ്ടാണ് ലാഭിക്കാൻ സാധിക്കുന്നത്. ബാർബഡോസിലെ സെന്റ് ജെയിംസ് പാരിഷിലേക്ക് പോകാൻ ഏറ്റവും ചെലവ് കുറവ് ഡിസംബർ ആദ്യമാണ്. അതിലൂടെ 39 ശതമാനം അഥവാ 705 പൗണ്ട് ലാഭിക്കാം. ഇവിടേക്ക് ഏറ്റവും ചെലവേറിയ മാസങ്ങൾ ജനുവരിയും ഫെബ്രുവരിയുമാണ്. ഇത്തരത്തിൽ യഥാർത്ഥ സമയത്ത് ഓരോ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നതിലൂടെ 2016ൽ നല്ലൊരു തുക ലാഭിക്കാൻ സാധിക്കുമെന്നാണ് ട്രിപ്പ് അഡൈ്വസർ വെക്കേഷൻ റെന്റൽസിലെ സാസ്‌കിയ വെൽമാൻ പറയുന്നത്. ഇതിന്റ ഒരു ലിസ്റ്റും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.