- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എണ്ണം പടിക്കാത്തതിന് അമ്മയുടെ തല്ലു കൊണ്ട ആ കുട്ടി ബോളിവുഡ് ഗായകൻ തോഷി സാബ്രിയുടെ അനന്തിരവൾ ഹയ; ഇത് എല്ലാ വീട്ടിലും നടക്കുന്ന കാര്യം: ഞങ്ങളുടെ കുഞ്ഞിനെ കുറിച്ച് ഞങ്ങൾക്കറിയാം: കൊഹ് ലിക്ക് ഞങ്ങളുടെ കുടുംബ പ്രശ്നത്തിൽ എന്ത് കാര്യമെന്നും തോഷി
എണ്ണം പഠിക്കാത്തതിന് അമ്മ തല്ലി പഠിപ്പിക്കുന്ന കുഞ്ഞിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ക്രിക്കറ്റ് താരം വിരാട്‌കോലി പോസ്റ്റ് ചെയ്ത ഈ വീഡിയോ നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്തത്. അമ്മ കരണത്തടിക്കുന്നതും കുഞ്ഞ് തൊഴുത് പറയുന്നതുമായ വീഡിയോ വൈറൽ ആയിരുന്നു. വീഡിയോ കണ്ടവരുടെ എല്ലാം കരളലിയിപ്പിച്ച ഈ കുട്ടിയാരെന്ന് അറിയേണ്ടേ. ബോളിവുഡ് ഗായകരായ തോഷിയുടെയും ഷാരിബ് സാബ്രിയുടെയും അനന്തിരവൾ മൂന്നു വയസ്സുകാരി ഹയയാണ് ആ വീഡിയോയിൽ കരയുന്ന കുട്ടി. തങ്ങളുടെ കുടുംബ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നാണ് ആ വീഡിയോ പുറത്തുപോയതെന്ന് തോഷി പറയുന്നു. കൊഹ് ലിക്ക് തങ്ങളുടെ കുടുംബത്തെ കുറിച്ച് എന്തറിയാമെന്ന് ചോദിച്ചായിരുന്നു തോഷി രംഗത്ത് എത്തിയത്. കൊഹ്ലിക്കും ധവാനും ഞങ്ങളെ കുറിച്ച് ഒന്നുമറിയില്ല. ഞങ്ങളുടെ കുഞ്ഞിനെ കുറിച്ച് ഞങ്ങൾക്കറിയാം. ഹയയുടെ സ്വഭാവം അങ്ങനെയാണ്. ചീത്ത പറഞ്ഞാലേ അവൾ അനുസരിക്കൂ. ചീത്ത കേട്ടാലും അവളുടെ കളിക്ക് ഒരു കുറവുമുണ്ടാകാറില്ല. അങ്ങനെ അടിച്ച് നിർബന്ധിപ്പിച്ചാലേ അവൾ വല്ല
എണ്ണം പഠിക്കാത്തതിന് അമ്മ തല്ലി പഠിപ്പിക്കുന്ന കുഞ്ഞിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ക്രിക്കറ്റ് താരം വിരാട്‌കോലി പോസ്റ്റ് ചെയ്ത ഈ വീഡിയോ നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്തത്. അമ്മ കരണത്തടിക്കുന്നതും കുഞ്ഞ് തൊഴുത് പറയുന്നതുമായ വീഡിയോ വൈറൽ ആയിരുന്നു.
വീഡിയോ കണ്ടവരുടെ എല്ലാം കരളലിയിപ്പിച്ച ഈ കുട്ടിയാരെന്ന് അറിയേണ്ടേ. ബോളിവുഡ് ഗായകരായ തോഷിയുടെയും ഷാരിബ് സാബ്രിയുടെയും അനന്തിരവൾ മൂന്നു വയസ്സുകാരി ഹയയാണ് ആ വീഡിയോയിൽ കരയുന്ന കുട്ടി. തങ്ങളുടെ കുടുംബ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നാണ് ആ വീഡിയോ പുറത്തുപോയതെന്ന് തോഷി പറയുന്നു.
കൊഹ് ലിക്ക് തങ്ങളുടെ കുടുംബത്തെ കുറിച്ച് എന്തറിയാമെന്ന് ചോദിച്ചായിരുന്നു തോഷി രംഗത്ത് എത്തിയത്. കൊഹ്ലിക്കും ധവാനും ഞങ്ങളെ കുറിച്ച് ഒന്നുമറിയില്ല. ഞങ്ങളുടെ കുഞ്ഞിനെ കുറിച്ച് ഞങ്ങൾക്കറിയാം. ഹയയുടെ സ്വഭാവം അങ്ങനെയാണ്. ചീത്ത പറഞ്ഞാലേ അവൾ അനുസരിക്കൂ. ചീത്ത കേട്ടാലും അവളുടെ കളിക്ക് ഒരു കുറവുമുണ്ടാകാറില്ല. അങ്ങനെ അടിച്ച് നിർബന്ധിപ്പിച്ചാലേ അവൾ വല്ലതും പഠിക്കൂ' തോഷി പറയുന്നു.
ഫാമിലി ഗ്രൂപ്പിൽ നിന്നും ലീക്കായ വീഡിയോ ഇത്തരത്തിൽ പ്രചരിക്കുമെന്ന് ഞങ്ങളാരും വിചാരിച്ചില്ല. കുട്ടിയുടെ അമ്മ തന്നെയാണ് ആ വീഡിയോ എടുത്തത്. അവളുടെ പിടിവാശി അച്ഛനും ഏട്ടനും കാണിച്ചുകൊടുക്കാൻ വേണ്ടിയായിരുന്നു അത്. തോഷി പ്രതികരിച്ചു.
കുട്ടികൾ പഠിച്ചു വളരണം. വിദ്യാഭ്യാസത്തിന്റെ കാര്യം വരുമ്പോൾ കുട്ടികളുടെ ദുശ്ശാഠ്യം അംഗീകരിച്ചുകൊടുക്കാൻ പറ്റില്ല. നഴ്സറിയിൽ നിന്ന് നൽകിയ ഹോം വർക്കാണ് എണ്ണാൻ പഠിക്കുക എന്നത്. അതു ഇതുവര അവൾ പഠിച്ചിട്ടില്ല. എല്ലാ വീട്ടിലും നടക്കുന്ന കാര്യമാണിത്. ഇത്രയും വലിയ പ്രശ്നമാക്കേണ്ടതില്ല. തോഷി പറയുന്നു. തോഷി കുഞ്ഞിന്റെ മറ്റൊരു വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.