- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെഡിറ്ററേനിയൻ കടൽതാണ്ടി യൂറോപ്പിലേക്ക് എത്തുന്നതിനിടെ കൊല്ലപ്പെട്ടവരുടെ ദൃശ്യങ്ങൾ പുറത്തുവിട്ട് രക്ഷാ പ്രവർത്തകർ; ഗർഭിണിയും കുഞ്ഞുങ്ങളും ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ടു; 167 പേരെ രക്ഷപ്പെടുത്തി സന്നദ്ധ സേവകർ; വസ്ത്രങ്ങൾ പോലുമില്ലാതെ മൃതദേഹങ്ങൾ
മെഡിറ്ററേനിയൻ കടൽ താണ്ടി യൂറോപ്പിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ഗർഭിണികളും കുട്ടികളുമുൾപ്പെടെ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അത്യന്തം അവശരായ നിലയിൽ വസ്ത്രങ്ങൾപോലും ഇല്ലാതെ റബ്ബർ ബോട്ടുകളിൽ ജീവച്ഛവങ്ങളും മൃതദേഹങ്ങളുമായി എത്തിയ അഭയാർത്ഥികളുടെ ദൃശ്യങ്ങൾ രക്ഷാപ്രവർത്തനം നടത്തിയ സന്നദ്ധ സംഘടന പുറത്തുവിട്ടു. അത്യന്തം അവശ നിലയിലായ ഗർഭിണിയുടേയും വസ്ത്രംപോലും ഇല്ലാതെ കിടക്കുന്ന മൃതദേഹങ്ങളുടേയും പലായനത്തിനിടെ മരിച്ച കുഞ്ഞുങ്ങളുടേയും എല്ലാം ദൃശ്യങ്ങൾ ആരെയും ഞെട്ടിക്കുന്നതാണ്. ലിബിയയിലെ സബ്രാത തീരത്തിന് പതിനഞ്ചു മൈൽ അകലെ നടത്തിയ രക്ഷാപ്രവർത്തനത്തിന് ഇടെയാണ് ലോകത്തെ ഞെട്ടിക്കുന്ന വിധത്തിൽ അഭയാർത്ഥികൾ മൃതദേഹങ്ങളായും അത്യന്തം അവശരായി പ്രാണൻ പോകുന്ന സ്ഥിതിയിലുമെല്ലാം കണ്ടെത്തിയത്. ഗർഭിണികളും കുഞ്ഞുങ്ങളും എല്ലുംതോലുമായ പുരുഷന്മാരുമെല്ലാം ഉണ്ടായിരുന്നു ബോട്ടുകളിൽ. മൃതദേഹമാണോ ജീവനുണ്ടോ എന്നുപോലും തിരിച്ചറിയാൻ പറ്റാത്ത വിധം പ്രതികരിക്കാൻപോലും കഴിയാത്തവരായി കഴിഞ്ഞിരുന്നു എല്ലാവരും. ഭക്ഷണമോ വെള്ളമോ ഇല്ലാതെ
മെഡിറ്ററേനിയൻ കടൽ താണ്ടി യൂറോപ്പിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ഗർഭിണികളും കുട്ടികളുമുൾപ്പെടെ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അത്യന്തം അവശരായ നിലയിൽ വസ്ത്രങ്ങൾപോലും ഇല്ലാതെ റബ്ബർ ബോട്ടുകളിൽ ജീവച്ഛവങ്ങളും മൃതദേഹങ്ങളുമായി എത്തിയ അഭയാർത്ഥികളുടെ ദൃശ്യങ്ങൾ രക്ഷാപ്രവർത്തനം നടത്തിയ സന്നദ്ധ സംഘടന പുറത്തുവിട്ടു. അത്യന്തം അവശ നിലയിലായ ഗർഭിണിയുടേയും വസ്ത്രംപോലും ഇല്ലാതെ കിടക്കുന്ന മൃതദേഹങ്ങളുടേയും പലായനത്തിനിടെ മരിച്ച കുഞ്ഞുങ്ങളുടേയും എല്ലാം ദൃശ്യങ്ങൾ ആരെയും ഞെട്ടിക്കുന്നതാണ്.
ലിബിയയിലെ സബ്രാത തീരത്തിന് പതിനഞ്ചു മൈൽ അകലെ നടത്തിയ രക്ഷാപ്രവർത്തനത്തിന് ഇടെയാണ് ലോകത്തെ ഞെട്ടിക്കുന്ന വിധത്തിൽ അഭയാർത്ഥികൾ മൃതദേഹങ്ങളായും അത്യന്തം അവശരായി പ്രാണൻ പോകുന്ന സ്ഥിതിയിലുമെല്ലാം കണ്ടെത്തിയത്. ഗർഭിണികളും കുഞ്ഞുങ്ങളും എല്ലുംതോലുമായ പുരുഷന്മാരുമെല്ലാം ഉണ്ടായിരുന്നു ബോട്ടുകളിൽ. മൃതദേഹമാണോ ജീവനുണ്ടോ എന്നുപോലും തിരിച്ചറിയാൻ പറ്റാത്ത വിധം പ്രതികരിക്കാൻപോലും കഴിയാത്തവരായി കഴിഞ്ഞിരുന്നു എല്ലാവരും.
ഭക്ഷണമോ വെള്ളമോ ഇല്ലാതെ റബ്ബർ ബോട്ടുകൾ കടലിൽ ഒഴുകി നടക്കുന്ന നിലയിലാണ് കണ്ടത്. സ്‌പെയിനിൽ നിന്നുള്ള ചാരിറ്റി സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. 167 പേരെ രക്ഷപ്പെടുത്താനായെന്നും 13 പേരുടെ ജഡങ്ങൾ ഉണ്ടായിരുന്നെന്നും അവർ അറിയിച്ചു. സമാന സ്ഥിതിയിൽ ദിവസവും കടൽ താണ്ടി അഭയാർത്ഥികൾ എത്തുന്ന സ്ഥിതിയാണിവിടെ. മരിച്ചവരുടെ ജഡങ്ങൾ ബോട്ടിന്റെ മധ്യത്തിൽ കിടത്തിയ നിലയിലായിരുന്നു. ലൈഫ് ജാക്കറ്റുകൾ അണിഞ്ഞാണ് എല്ലാവരും ഇരിക്കുന്നതെങ്കിലും വിശപ്പും ദാഹവും മൂലം കൊടും വെയിലേറ്റ് മരിച്ചെന്നാണ് സൂചനകൾ.
യുദ്ധംമൂലവും പട്ടിണിമൂലവും ലിബിയയിൽ കഴിയാൻ പറ്റാത്ത സാഹചര്യത്തിലാണ് അവസാന ശ്രമമെന്ന നിലയിൽ പലരും റബ്ബർ ബോട്ടുകളിൽ കടൽ കടന്ന് യൂറോപ്പിലേക്ക് എത്താൻ ശ്രമിക്കുന്നത്. ഇറ്റലിയുടെ തീരത്തേക്കാണ് പ്രധാനമായും പലായനം. പക്ഷേ, കടൽയാത്രയിൽ എപ്പോൾ വേണമെങ്കിലും മരിച്ചുപോകാമെന്ന സ്ഥിതിപോലും പരിഗണിക്കാതെയാണ് ഇപ്പോൾ അഭയാർത്ഥി പ്രവാഹമെന്ന് ഇപ്പോൾ പുറത്തുവന്ന ദൃശ്യങ്ങൾ സൂചിപ്പിക്കുന്നു.
സമീപകാലത്തായി നിരവധി ലിബിയൻ അഭയാർത്ഥികളാണ് കടൽ താണ്ടിയുള്ള ദുരന്തയാത്രയ്ക്കിടെ മരണപ്പെട്ടിട്ടുള്ളത്. ഏതാണ്ട് 2,200 അഭയാർത്ഥികൾ മെഡിറ്ററേനിയൻ കടൽ താണ്ടി യൂറോപ്പിലേക്ക് എത്താനുള്ള ശ്രമത്തിനിടെ ഈ വർഷം മാത്രം കൊല്ലപ്പെട്ടു. ദിവസം ശരാശരി പത്തിലേറെ പേർ ഇത്തരത്തിൽ പലായനത്തിനിടെ കൊല്ലപ്പെടുന്നുവെന്നാണ് അന്താരാഷ്ട്ര മൈഗ്രേഷൻ ഓർഗനൈസേഷന്റെ കണക്ക്.
അഭയാർത്ഥി പ്രവാഹം മുമ്പെങ്ങും ഇല്ലാത്ത വിധം വർദ്ധിച്ചതായും ആയിരങ്ങളാണ് അഭയം തേടി യൂറോപ്പിലേക്ക് എത്തുന്നതെന്നും അധികൃതർ പറയുന്നു. ഇറ്റലി കോസ്റ്റ് ഗാർഡിന്റെ കണക്കു പ്രകാരം 48 മണിക്കൂർ സമയ പരിധിയിൽ എണ്ണായിരത്തോളം അഭയാർത്തികൾ കഴിഞ്ഞമാസത്തിൽ ഒരിക്കൽ എത്തിയെന്നാണ് വിവരം. കാമറൂൺ, സുഡാൻ, മാലി, സെനഗൽ തുടങ്ങിയവിടങ്ങളിൽ നിന്നുള്ളവരാണ് ഭൂരിഭാഗവും.