- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിന്റർ സമയമാറ്റം ഇന്ന് മുതൽ; നിങ്ങൾ ക്ലോക്കിലെ സമയം ഒരു മണിക്കൂർ പിറകിലോട്ട് ആക്കിയില്ലേ?
രാജ്യത്ത് വിന്റർ സമയമാറ്റം ഇന്ന് മുതൽ നടപ്പിലാകുകയാണ്. നിങ്ങളുടെ ക്ലോക്കിൽ സമയം ഇന്നലെ രാത്ര മുതൽ ഒരു മണിക്കൂർ പിറകിലോട്ട് മാറ്റാൻ മറക്കാതിരിക്കുക. പുലർച്ച രണ്ടിന് സമയം ഒരു മണിയായി പുതുക്കി നിശ്ചയിക്കുകയാണ് ചെയ്യുന്നത്. സൂര്യോദയവും സൂര്യാസ്തമനവും ഇതോടെ ഒക്ടോബർ 25 വരെ അനുഭവപ്പെട്ടിരുന്നതിൽ നിന്ന് ഒരു മണിക്കൂർ നേരത്തെയാകും സംഭ
രാജ്യത്ത് വിന്റർ സമയമാറ്റം ഇന്ന് മുതൽ നടപ്പിലാകുകയാണ്. നിങ്ങളുടെ ക്ലോക്കിൽ സമയം ഇന്നലെ രാത്ര മുതൽ ഒരു മണിക്കൂർ പിറകിലോട്ട് മാറ്റാൻ മറക്കാതിരിക്കുക. പുലർച്ച രണ്ടിന് സമയം ഒരു മണിയായി പുതുക്കി നിശ്ചയിക്കുകയാണ് ചെയ്യുന്നത്. സൂര്യോദയവും സൂര്യാസ്തമനവും ഇതോടെ ഒക്ടോബർ 25 വരെ അനുഭവപ്പെട്ടിരുന്നതിൽ നിന്ന് ഒരു മണിക്കൂർ നേരത്തെയാകും സംഭവിക്കുക.
വിറങ്ങലിക്കുന്ന മഞ്ഞിന്റെയും ദിവസങ്ങളിലേക്കുള്ള പ്രവേശനം ഇന്നാണ്. മഞ്ഞുകാലത്തിന്റെ ആരംഭത്തിനൊപ്പം സമയം മാറ്റവും എത്തിയതിനെത്തുടർന്ന് ഇന്ന് ഉറങ്ങുന്നവർക്ക് ഒരുമണിക്കൂർ കൂടുതൽ ഉറങ്ങാം. ജീവിതത്തിൽ വെറുതേ കിട്ടുന്ന ഒരു മണിക്കൂർ എന്തിന് വെറുതേ നഷ്ടമാക്കണം. സാധാരണ ഇരിക്കുന്നതിലും ഒരു മണിക്കൂർ കൂടി ഇരുന്ന ശേഷം ഉറങ്ങാൻ പോകും മുമ്പ് ഒരു മണിക്കൂർ പിറകോട്ട് വച്ച് സമയം ലാഭിക്കുന്നവരും കുറവല്ല.
സമ്മറിൽ മുമ്പോട്ട് വച്ച സൂചിയാണ് ഇപ്പോൾ പിറകോട്ട് വയ്ക്കുന്നത്. വിന്ററിലെ ഈ സമയമാറ്റം കുട്ടികളുടെ ആരോഗ്യത്തിന് വളരെ നല്ലതാണന്നും അടുത്തിടെ നടന്ന പഠനങ്ങൾ സൂചിപ്പിക്കുന്നു. കളിക്കാൻ കൂടുതൽ സമയം വൈകുന്നേരങ്ങളിൽ കിട്ടും എന്നതാണത്രേ ഇതിനു കാരണം. സമയം മാറുന്നതുകൊണ്ട് ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഉറക്കപ്രിയർകൂടിയാണ്. ഒക്‌ടോബറിലെ സമയമാറ്റത്തിനെനാപ്പം ഉറക്കത്തിന്റെ തീവ്രതയും വർധിക്കുന്നുണ്ടെന്ന് ഇതു സംബന്ധിച്ചു മൂവായിരത്തോളം ആളുകളിൽ നടത്തിയ സർവേയിൽ പറയുന്നു. ആളുകൾ കൂടുതൽ സന്തോഷമുള്ളവരും ഊർജ്വസ്വലരായും കാണപ്പെടുന്നുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.
ഒരു മണിക്കൂർ സമയം മാറ്റം കൊണ്ടുതന്നെ ആളുകളുടെ മാനസിക നിലയിൽ മാറ്റം വരുന്നുണ്ടെന്നും ഇതുമായി പൊരുത്തപ്പെട്ടുവരാനുള്ള കാലയളവിൽ മാത്രമാണ് ചെറിയ ബുദ്ധിമുട്ട് അനനുഭവപ്പെടുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഏറെക്കുറെ എല്ലാവരുടേയും ഉറക്കം സമയമാറ്റത്തെത്തുടർന്ന് കൂടുന്നുണ്ട് കൂടുതൽ ഉന്മേഷമുണ്ടാകുന്നതിനും ഇതാണു കാരണം. എന്നാൽ, തണുപ്പ് ഏറുന്നതോടെ ഇതിൽ മാറ്റമുണ്ടാകും. കൂടുതൽ നേരത്തേ കിടക്കുന്നതും താമസിച്ച് എഴുന്നേൽക്കുന്നത് പതിവും ആകുന്നതോടെ മടുപ്പും ബാധിക്കാൻ സാധ്യതയുണ്ട്.